ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം

പുനലൂര്‍: രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം നടത്തി. മാര്‍ച്ച് 23ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ യൂത്ത് ക്രോസ് ആശിര്‍വദിച്ച് കത്തീഡ്രല്‍ എല്‍സിവൈഎമ്മിലെ യുവജനങ്ങള്‍ക്ക് കൈമാറി. കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ കുരിശിന്റെ വഴിയില്‍ നിരവധിപേര്‍ സംബന്ധിച്ചു. 24ന് രാവിലെ ദിവ്യബലിക്കുശേഷം യൂത്ത് ക്രോസുമായി പ്രയാണം തുടങ്ങി. ഉറുകുന്നില്‍ എത്തിയതിനുശേഷം ഉറുകുന്ന് ഹോളിക്രോസ് വികാരി ഫാ. സ്റ്റീഫന്‍ തോമസ്, ഇടവക ജനങ്ങള്‍, ഉറുകുന്ന് എല്‍സിവൈഎം യൂണിറ്റ് എന്നിവര്‍ ചേര്‍ന്ന് യൂത്ത്ക്രോസിനെ സ്വീകരിച്ചു. ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രാരംഭപ്രാര്‍ത്ഥനയോടെ കുരിശിന്റെ വഴി നടന്നു. കുരിശിന്റെ വഴിക്ക് നാലു ഫൊറോന ഭാരവാഹികള്‍, എല്‍സിവൈഎം ഉറുകുന്ന് യൂണിറ്റ്, രൂപതയിലെ വൈദികര്‍ എന്നിവര്‍ നേതൃത്വം നല്കി. അടിവാരത്ത് കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍ ഒഐസി വചനപ്രഘോഷണം നടത്തി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍, എല്‍സിവൈഎം സംസ്ഥാന പ്രസിഡന്റ് അജിത്ത് തങ്കച്ചന് എന്നിവര്‍ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. കെ
ആര്‍എല്‍സിസി യൂത്ത് കമ്മീഷന് സെക്രട്ടറി ഫാ. പോള്‍ സണ്ണി സമാപന പ്രാര്‍ത്ഥന ചൊല്ലി.
ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടന കോ-ഓര്‍ഡിനേറ്റര്‍ ലിബിന് ചണ്ണപോട്ട നന്ദിയര്‍പ്പിച്ചു. മോണ്‍. വിന്‍സെന്റ് ഡിക്രൂസ് സമാപന ആശിര്‍വാദം നല്കി. രൂപതാ എല്‍സിവൈഎം ഡയറക്ടര്‍ ഫാ. ജോസ് ഫിഫിന്‍, രൂപത എല്‍സിവൈഎം പ്രസിഡന്റ് ഡീന പീറ്റര്‍ ജോസഫ്, രൂപത എല്‍സിവൈഎം ജനറല്‍ സെക്രട്ടറി സ്റ്റെഫി ചാള്‍സ്, രൂപതാ ഭാരവാഹികള്‍ ഫൊറോനാ ഡയറക്ടേഴ്സ് , ഫൊറോന ഭാരവാഹികള്‍, രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍, സിസ്റ്റേഴ്സ്, മാതാപിതാക്കള്‍ എന്നിവര്‍ കുരിശുമല തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു.
Related
Related Articles
തീരനിയന്ത്രണ കരട് വിജ്ഞാപനം – കെ എല്‍ സി എ നിവേദക സംഘം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് 2018 ഏപ്രില്‍ 18 ന് കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം ടൂറിസം മേഖലയ്ക്ക് ഗുണമുണ്ടാകണമെന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ഉണ്ടാക്കിയിരിക്കുന്നതാണെന്നും കൂട്ടത്തില്‍
സഭയുടെയും സമൂഹത്തിന്റെയും പ്രത്യാശ – മോണ്‍. പീറ്റര്‍ ചടയങ്ങാട്
കൊച്ചി: കേരള കത്തോലിക്കാ യുവജനദിനത്തോടനുബന്ധിച്ച് കെസിവൈഎം കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ സമാധാന പദയാത്ര നടത്തി. കൊച്ചി രൂപതയിലെ വിവിധ ഇടവകകളില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ടാണ്
ക്രിസ്തു ഭിന്നിപ്പിക്കുന്ന ദൈവമോ?
ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ ഒസിഡി ചോദ്യം: ‘ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്… ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?