ഉള്‍നാടന്‍ ജലാശയങ്ങള്‍ നല്‍കിയത് 1.92 ലക്ഷം മെട്രിക് ടണ്‍ മത്സ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1,92,027 മെട്രിക്ടണ്‍ മത്സ്യം. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന ഉത്പാദനമാണിത്.
മത്സ്യകര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് 24,511 ടണ്‍ മത്സ്യം വിളവെടുത്തു. നദികളും കായലുകളും ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ നിന്ന് 1,67,516 ടണ്‍ മത്സ്യവും 2018-19ല്‍ തൊഴിലാളികള്‍ കോരിയെടുത്തു. 2016-17ല്‍ സംസ്ഥാനത്തെ ഉത്പാദനം 1,88,130 ടണ്ണും 17-18ല്‍ 1,89,081 ടണ്ണുമായിരുന്നു.
ഏറ്റവും കൂടുതല്‍ മത്സ്യം ലഭിച്ചത് കോട്ടയം ജില്ലയിലാണ്. 51,760 ടണ്‍. തൊട്ടുപിറകില്‍ ആലപ്പുഴ (51,207 ടണ്‍), മൂന്നാമതായി തൃശൂരും (23,372 ടണ്‍). എറണാകുളം നാലാം സ്ഥാനത്തുണ്ട് (21,589 ടണ്‍). തിരുവനന്തപുരം 1449 ടണ്‍, കൊല്ലം 7313, പത്തനംതിട്ട 2882, ഇടുക്കി 1373, കോഴിക്കോട് 998, പാലക്കാട് 10,132, മലപ്പുറം 8406, കണ്ണൂര്‍ 2687, കാസര്‍കോട് 8114 ടണ്‍ എന്നിങ്ങനെയാണ് കഴിഞ്ഞവര്‍ഷത്തെ ഉള്‍നാടന്‍ മത്സ്യബന്ധനം. വയനാട്ടിലാണ് ഏറ്റവും കുറവ് ഉത്പാദനം 746 ടണ്‍. ചെമ്മീനാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്-26,312 ടണ്‍. കക്ക 9096 ടണ്ണും, സംസ്ഥാന മത്സ്യമായ കരിമീന്‍ 4194 ടണ്ണും, മുരല്‍ 2967, കണമ്പ് 2936, മൃഗാള്‍ 4096, രോഹു 5149 ടണ്ണും ലഭിച്ചു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി മത്സ്യവിത്ത് നിക്ഷേപം, ജലാശയങ്ങളിലെ മത്സ്യപ്രജനന കേന്ദ്രങ്ങളുടെ സംരക്ഷണം, ജനകീയ മത്സ്യക്കൃഷി ഉള്‍പ്പെടെയുള്ള വിവിധ കൃഷിരീതി എന്നിവയാണ് ഉള്‍നാടന്‍ മത്സ്യോത്പാദനത്തിലെ വര്‍ധനവിന് കാരണമായത്. ഓരുജല-ശുദ്ധജല മത്സ്യ, ചെമ്മീന്‍ കൃഷി, കൂടുകളിലെ നൂതന മത്സ്യക്കൃഷി, അടുക്കള കുളം തുടങ്ങി വിവിധ പദ്ധതികളും നേട്ടത്തിന് സഹായകമായി.
Related
Related Articles
മനു ഷെല്ലിക്ക് മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡ്
കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ – 2019 പ്രഖ്യാപിച്ചു. കേരള മീഡിയ അക്കാദമിയുടെ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു പ്രഖ്യാപിച്ചു. മികച്ച
ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍
2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയകലാപങ്ങളെക്കുറിച്ച് ഇരകളും അന്വേഷണ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും പങ്കുവയ്ക്കുന്ന ചില അനുഭവങ്ങളാണ്. കലാപം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണന് മോഹന്‍ലാല്‍ ഗുജറാത്തിലൂടെ
ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി 1996ല്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കത്ത് അയക്കുക, ത്രിതല പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് രാജ്