ഊര്‍ജ സംരക്ഷണ സന്ദേശ റാലിയും ബോധവത്കരണ സെമിനാറും നടത്തി

കോട്ടപ്പുറം: ഊര്‍ജസംരക്ഷണത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി കയ്പമംഗലം ഗ്രാമപഞ്ചായത്തും എനര്‍ജി മാനേജ്മെന്റ് സെന്ററും കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയും (കിഡ്സ്) സംയുക്തമായി ഊര്‍ജസംരക്ഷണ സന്ദേശറാലിയും ബോധവത്കരണ സെമിനാറും നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇഎംസി) നടപ്പിലാക്കുന്ന ”ഊര്‍ജ കിരണ്‍” പദ്ധതിയോടനുബന്ധിച്ചാണ് ഊര്‍ജസംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചത്.
ഊര്‍ജ കിരണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ നിയോഗിക്കപ്പെട്ട സന്നദ്ധ സംഘടനയാണ് കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൈാസൈറ്റി (കിഡ്സ്). കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പി ആദര്‍ശ് ഉദ്ഘാടനം ചെയ്തു. കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അധ്യക്ഷനായിരുന്നു. എടവിലങ്ങ് വാര്‍ഡ് മെമ്പര്‍ ജെയ്നി ജോഷി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കിഡ്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന് കല്ലറക്കല്‍ സ്വാഗതവും കിഡ്സ് കോ-ഓര്‍ഡിനേറ്റര്‍ ഗ്രെയ്സി ജോയി നന്ദിയും പറഞ്ഞു. കെ. മധുകൃഷ്ണന് ഊര്ജകിരണം ബോധവത്കരണ ക്ലാസ് നയിച്ചു.
Related
Related Articles
ഉള്‍നാടന്‍ ജലാശയങ്ങള്‍ നല്‍കിയത് 1.92 ലക്ഷം മെട്രിക് ടണ്‍ മത്സ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1,92,027 മെട്രിക്ടണ്‍ മത്സ്യം. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന ഉത്പാദനമാണിത്. മത്സ്യകര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് 24,511 ടണ്‍
ന്യൂയോര്‍ക്കിലെ കത്തീഡ്രലില്‍ വെടിവയ്പ്പ്: അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോര്‍ക്ക് : നിരവധിപ്പേര്‍ ഒത്തുകൂടിയ സെന്റ്.ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലില്‍ വെടിയുതിര്‍ത്തയാളെ പോലീസ് വെടിവെച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവാസ്പദമായ സംഭവം. ക്രിസ്തുമസ് കരോള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സെന്റ്
മാനുഷിക മൂല്യങ്ങളെ വിലമതിച്ച മഹാനടന്
ഗിരീഷ് കര്‍ണാട് തന്റെ വേഷം പൂര്‍ത്തിയാക്കി അരങ്ങിനോടു വിടപറയുമ്പോള്‍ നഷ്ടം ഇന്ത്യയിലെ കലാസ്നേഹികള്‍ക്കു മാത്രമല്ല, മാനുഷികമൂല്യങ്ങളെ വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍ത്തികള്‍ക്കുള്ളില്‍ തളച്ചിടാന്‍ വിസമ്മതിക്കുന്ന മാനവികമൂല്യങ്ങള്ക്കുമാണ്. മഹാരാ്ട്രയില്