ഋതുവിരാമവും സ്ത്രൈണ ഹോര്‍മോണുകളും

ആര്‍ത്തവവിരാമം വരെ സ്ത്രീകള്‍ പ്രകൃതിയുടെ പ്രത്യേക സംരക്ഷണത്തിലാണ്. ഗര്‍ഭം ധരിക്കുകയും കുട്ടികളെ വളര്‍ത്തുകയും ഒക്കെ ചെയ്യേണ്ടതുകൊണ്ട് ദൈവം അവര്‍ക്കു നല്കിയ വരദാനമാണ് ഈ സ്വാഭാവിക സുരക്ഷ. ഋതുവിരാമത്തിന് മുമ്പ് സുലഭമായുള്ള സ്ത്രൈണ ഹോര്‍മോണുകളായ ഈസ്ട്രജനും മറ്റും നല്ല കൊളസ്ട്രോളായ സാന്ദ്രത കൂടിയ എച്ച്ഡിഎല്‍ വര്ദിപ്പിച്ചുകൊണ്ട് ഹൃദ്രോഗമുണ്ടാകാതെ ശരീരത്തെ പരിരക്ഷിക്കുന്നു. എന്നാല്‍ ആര്‍ത്തവവിരാമം സ്ത്രൈണഹോര്‍മോണുകളുടെ ഉല്പാദനം നിലയ്ക്കുമ്പോള്‍ അവര്‍ക്ക് ഹൃദ്രോഗസാധ്യത കുത്തനെ വര്‍ദിക്കുന്നു. ഇക്കാരണത്താലാണ് ഈസ്ട്രജനും മറ്റും നിശ്ചിത അളവില്‍ ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകള്‍ക്കു കൊടുത്തുകൊണ്ട് ഗവേഷണങ്ങള്‍ നടത്തിയത്. 1990ന് മുമ്പ് നടന്ന പഠനങ്ങളാണ് ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ സ്ത്രീകളില്‍ 40-50 ശതമാനം വരെ ഹൃദ്രോഗം കുറക്കുന്നതിന് ഹേതുവാകുമെന്ന് തെളിവുകള്‍ നിരത്തിയത്. എന്നാല്‍ 1998ല്‍ നടത്തപ്പെട്ട ‘ഹേര്സ്ട്രയല്’, 2001ല്‍ നടത്തപ്പെട്ട ‘എപ്പാറ്റ്ട്രയല്’, 2004ല്‍ നടന്ന ‘വിമന്‍സ് ഹെല്‍ത്ത് ഇനിഷിയേറ്റിവ്’ ട്രയല്‍ ഇവയെല്ലാം ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകള്ക്കുഹോര്മോണ് ചികിത്സ നല്‍കുന്നതിനെതിരെ വിധിയെഴുതി. ഈ പഠനങ്ങളിലെല്ലാം സ്ത്രീകളില്‍ ഹൃദ്രോഗം കുറയുന്നതിനുപകരം വര്ദ്ധിക്കുന്നതായിക്കണ്ടു. മാത്രമല്ല ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ ലഭിച്ചവരില്‍ സ്തനാര്‍ബുദവും സ്ട്രോക്കും കൂടുന്നതായിക്കണ്ടു. ഇക്കാരണങ്ങളാല്‍ ഹൃദ്രോഗ സാദ്ധ്യത തടയുവാനായി ഈസ്ട്രജന് ചികിത്സ നല്കുന്ന രീതി നിര്‍ത്തിവയ്ക്കുക തന്നെ ചെയ്തു. 2011ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ‘സര്‍ക്കുലേഷന്‍’ മാസികയില്‍, സ്ത്രീകളില്‍ ഹൃദയധമനികളുടെ ജരിതാവസ്ഥ മുലമുണ്ടാകുന്ന ഹാര്‍ട്ടറ്റാക്കിനെ പിടിയിലൊതുക്കാനുള്ള നൂതനമാര്ഗ രേഖകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവ ജീവിത ഭക്ഷണക്രമങ്ങളെ സന്തുലിതമാക്കിക്കൊണ്ടുള്ള ചികിത്സാരീതികളാണ്. ആരോഗ്യം നിലനിര്‍ത്താന്‍ കുറുക്കുവഴികളൊന്നുമില്ലെന്നോര്ക്കണം. ആരോഗ്യം നശിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അതു പരിരക്ഷിക്കുക ഏറെ ശ്രമകരമാണ്.
Related
Related Articles
വര്‍ദ്ധിച്ച മനോസംഘര്‍ഷവും ഹൃദ്രോഗതീവ്രതയും
മനസ്സിനെ പ്രക്ഷുബ്ധമാക്കുന്ന നിരവധി അവസ്ഥാവിശേഷങ്ങള്‍ ഹൃദ്രോഗത്തിനു കാരണമാകാറുണ്ട്. ഇവയെ പൊതുവായി രണ്ടായി തരംതിരിക്കാം. ഒന്ന് വൈകാരികഘടകങ്ങള്‍ (വിഷാദാവസ്ഥ, ഉത്കണ്ഠ, കോപം, ഭയം), രണ്ട് സാമൂഹിക ഘടകങ്ങള്‍ (താഴ്ന്ന
ഞാനറിയുന്ന ബെനഡിക്റ്റ് പതിനാറാമന്‍
വത്തിക്കാനിലെ മത്തേര്‍ എക്ളേസിയ സന്യാസിമഠത്തില്‍ വിശ്രമജീവിതം നയിക്കുന്ന പാപ്പാ എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമനെ ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നാം തീയതിയാണ് പിതാവിന്റെ ജീവചരിത്രകാരനും സുഹൃത്തുമായ പീറ്റര്‍ സീവാള്‍സ് സന്ദര്‍ശിക്കുന്നത്.
വ്യായാമം ഹൃദ്രോഗത്തെ തടയുമോ?
‘ലാഘവം കര്‍മസാമര്‍ഥ്യം, ദീപ്തോഗ്നിര്‍ മേദസഃക്ഷയഃ വിഭക്തഘനഗാത്രത്വം വ്യായാമാദുപജായതേ’ ശരീരത്തിന് ലാഘവം, ദേഹാധ്വാനത്തിനുള്ള ക്ഷമ, ദഹനപാടവം എന്നിവയെ പ്രദാനം ചെയ്യുന്ന വ്യായാമം കൊഴുപ്പു കുറയ്ക്കുവാനും ശരീരാവയവങ്ങളെ ശക്തവും സുദൃഢവുമാക്കുവാനും