എംജി വാഴ്‌സിറ്റി ചരിത്രവിരുദ്ധ പ്രസ്താവന തിരുത്തണം: കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍

എംജി വാഴ്‌സിറ്റി ചരിത്രവിരുദ്ധ പ്രസ്താവന തിരുത്തണം: കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍

ആലുവ:  മഹാത്മാഗാന്ധി സര്‍വകലാശാല   കുര്യാക്കോസ്   ഏലിയാസ്   ചാവറ   ചെയര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ്, കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23നു നടത്തിയ ഓണ്‍ലൈന്‍ പ്രഭാഷണപരിപാടിയുടെ ഔദ്യോഗിക അറിയിപ്പ് രേഖയിലെ ചരിത്രപരമായ തെറ്റുകള്‍ തിരുത്താനും പിന്‍വലിക്കാനും നടപടി സ്വീകരിക്കണമെന്ന് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെ.ആര്‍.എല്‍.സി.ബി.സി) ഹെറിറ്റേജ് കമ്മീഷന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ചാവറ ചെയര്‍ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ‘കേരളത്തിന്റെ ആധുനികീകരണവും ക്രൈസ്തവ സ്വാധീനവും’ എന്ന മുഖ്യപ്രഭാഷണ ചടങ്ങിനുള്ള ഔദ്യോഗിക അറിയിപ്പിലെ ചരിത്രപരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ ആണ് ചാന്‍സലര്‍ക്ക് കത്തു സമര്‍പ്പിച്ചത്.

കത്തിലെ പ്രധാന ഭാഗങ്ങള്‍:
1. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മുകളില്‍ ഉദ്ധരിച്ച അറിയിപ്പിന്റെ ഭാഗമായി കൊടുത്തിരിക്കുന്ന കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ജീവിതരേഖയില്‍ ‘പിന്നീട് 1864-ല്‍ ‘പള്ളിക്ക് ഒരു പള്ളിക്കൂടം’ എന്ന ആശയം കേരളത്തിലെ കത്തോലിക്കാസഭയില്‍ നടപ്പില്‍ വരുത്തിക്കൊണ്ട് വിദ്യാഭ്യാസത്തിന്റെ ജനകീയവത്ക്കരണത്തിനും പരിഷ്‌കരണത്തിനും തുടക്കം കുറിച്ചു’ എന്ന് എഴുതിയിരിക്കുന്നത് ചരിത്രപരമായി ഒട്ടും ശരിയല്ല. കാരണം പള്ളിക്കൊരു പള്ളിക്കൂടം എന്ന ശീര്‍ഷകവും ആശയവും വരാപ്പുഴ ആര്‍ച്ച്ബിഷപ് ബെര്‍ണഡീന്‍ ബച്ചിനെല്ലി 1856-ല്‍ ഇറക്കിയ ഒരു ഇടയലേഖനത്തില്‍ നിന്നുള്ളതാണ്. ആ ഇടയലേഖനം പുറപ്പെടുവിച്ചത് 1864-ല്‍ അല്ല. 1856-ലെ പ്രസ്തുത ഇടയലേഖനത്തിന്റെ രചനയിലോ പ്രസിദ്ധീകരണത്തിലോ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന് യാതൊരു ബന്ധവുമില്ല. കത്തോലിക്കാസഭയില്‍ രൂപതാ മെത്രാന്മാര്‍ പുറപ്പെടുവിക്കുന്ന ഇടയലേഖനങ്ങള്‍ രൂപതയിലെ മുഴുവന്‍ വൈദികരും വിശ്വാസികളും പാലിക്കേണ്ടതായതിനാല്‍ ഏതൊരു വൈദികനും സന്ന്യാസിയും ചെയ്യേണ്ടതു മാത്രമാണ് ഇക്കാര്യത്തില്‍ ചാവറയച്ചും ചെയ്തിട്ടുള്ളത്.
2. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങള്‍ നിര്‍മിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമാവശ്യമായ പണം കണ്ടെത്താന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്ത കണ്ടെത്തിയ ലളിതമാര്‍ഗമായിരുന്നു ‘പിടിയരി സംഭാവന’. അതിനാല്‍ പിടിയരി പ്രസ്ഥാനത്തിന്റെ പ്രാരംഭസ്ഥാനം വിശുദ്ധ ചാവറയച്ചനില്‍ ആരോപിക്കുന്നത് ചരിത്രപരമായി തെറ്റിദ്ധാരണാജനകമാണ്. ‘പിടിയരി സംഭാവന’ ബച്ചിനെല്ലി മെത്രാപ്പോലിത്ത തുടക്കമിട്ടതിനെ തുടര്‍ന്ന് വരാപ്പുഴ വികാരിയത്തിലെ ഒട്ടുമിക്ക വൈദികരും നടപ്പിലാക്കാന്‍ ശ്രമിച്ചതുപോലെ മാത്രമേ ചാവറയച്ചനും ചെയ്തിട്ടുള്ളൂ.
3. ‘1846-ല്‍ കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്തു സ്ഥാപിച്ച പ്രിന്റിംഗ് പ്രസ് ആണ് ഒരു മലയാളി ആദ്യമായി സ്ഥാപിക്കുന്ന പ്രിന്റിംഗ് പ്രസ്’ എന്നത് ഒരു ശതമാനം പോലും സത്യത്തിന്റെ അംശമില്ലാത്ത
താണ്. മാന്നാനം പ്രസ് സ്ഥാ പിച്ചതാരാണെന്ന് ഈ പ്രസിന്റെ തന്നെ ജൂബിലി സ്മരണികയില്‍ (1897) സിഎംഐ സഭ വ്യക്തമാക്കിയിട്ടുള്ളതാണ്. വരാപ്പുഴ മെത്രാനായിരുന്ന ലുദ്വിക്കാ മര്‍ട്ടിനി (1839 – 1859) 1844ല്‍ തന്റെ വികാരിയാത്തില്‍ സ്വന്തമായി ഒരു പ്രസ് വേണമെന്ന് ആഗ്രഹിച്ചു. അക്കാലത്ത് കോട്ടയത്തും തിരുവനന്തപുരത്തും മാത്രമേ പ്രസുണ്ടായിരുന്നുള്ളൂ. അതിനായി അദ്ദേഹം മുട്ടുചിറ പറമ്പില്‍ കുര്യാക്കോസ് കത്തനാരെ ചുമതലപ്പെടുത്തി. അദ്ദേഹം തിരുവനന്തപുരത്തുപോയി സര്‍ക്കാര്‍ വക പ്രസ് സന്ദര്‍ശിച്ച് തിരിച്ചുവന്ന് ഒരു മരപ്രസ്സ് സ്ഥാപിച്ചു എന്നതാണ് ശരിചരിത്രം. ലുദ്വിക്കാ മെത്രാനും പറമ്പില്‍ കുര്യാക്കോസ് കത്തനാരുമാണ് മാന്നാനം പ്രസിന്റെ മുഖ്യകാരണക്കാരെന്നിരിക്കെ ആ പ്രസിന്റെ ഉടമസ്ഥരായ സിഎംഐ സഭ പറയുന്നതില്‍നിന്നും വ്യത്യസ്തമായി മാന്നാനം പ്രസിന്റെ സ്ഥാപകനായി എം.ജി. സര്‍വകലാശാല ചാവറയച്ചനെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതില്‍ യുക്തിഭംഗമുണ്ടെന്നത് വ്യക്തം.
4. ‘കത്തോലിക്കാ സഭയിലെ സന്ന്യാസ സമൂഹങ്ങളായ സിഎംഐ, സിഎംസി എന്നീ സഭകളുടെ സ്ഥാപകന്‍കൂടിയായ ചാവറ അച്ചന്‍’ എന്ന് എഴുതിയിരിക്കുന്നതും തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. സിഎംഐ സഭയുടെ സ്ഥാപകപിതാക്കന്മാര്‍ വന്ദ്യരായ പാലക്കല്‍ തോമസ് മല്പാനും പോരുക്കര തോമസ് മല്പാനുമാണ് എന്നതാണ് യഥാര്‍ത്ഥ ചരിത്രവും ഈ സഭയുടെ ആദ്യകാല ചരിത്രവും ശരിവയ്ക്കുന്നത്. ചാവറയച്ചന്റെ തന്നെ നാളാഗമത്തില്‍ ചാവറയച്ചന്‍ പറയുന്നതും മറിച്ചല്ല എന്നോര്‍ക്കാം. സിഎംസി സന്ന്യാസിനീ സഭയുടെ സ്ഥാപകനും ചാവറയച്ചനല്ല. ദൈവദാസി മദര്‍ ഏലീശ്വയാണ് കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്ന്യാസിനീ സമൂഹമായ നിഷ്പാദുക കര്‍മലീത്ത മൂന്നാം സഭയുടെ (ടി.ഒ.സി.ഡി) സ്ഥാപിക. 1890-ലാണ് (1871ല്‍ ചാവറയച്ചന്റെ മരണം) ടി.ഒ.സി. ഡി സന്ന്യാസിനീ സഭ റീത്തടിസ്ഥാനത്തില്‍ വിഭജിക്കുന്നത്. അതിനും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിഎസി സഭയ്ക്ക് ആ പേരുതന്നെ ലഭിക്കുന്നത്.
സത്യം അറിയുന്നതിനും അന്വേഷിക്കുന്നതിനും (‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’) വേണ്ടി ജീവിതം സമര്‍പ്പിച്ച പുണ്യാത്മാവായ മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ഒരു സര്‍വകലാശാല സത്യവിരുദ്ധമായ വസ്തുതകള്‍ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നതിലൂടെ കളങ്കപ്പെടുന്നത് കേരളക്കരയിലെ സത്യാന്വേഷികളുടെ മനസ്സുകള്‍ മാത്രമല്ല ആ മഹാത്മാവിന്റെ ആത്മാവുകൂടെയാണ്. ആയതിനാല്‍ ഇത്തരം ചരിത്രവിരുദ്ധമായ പ്രസ്താവനകള്‍ എം.ജി. സര്‍വകലാശാല പിന്‍വലിക്കുന്നതിനും തിരുത്തുന്നതിനും മേലില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 


Related Articles

അത്യപൂര്‍വമായ ഒരു പുന:സമാഗമം

  മനുഷ്യന്‍ എന്ന സൃഷ്ടി ഒരു ആധ്യാത്മിക ജീവിയെന്ന നിലയില്‍ വ്യക്തിബന്ധങ്ങളുടെ അഗാധമായ ഊഷ്മളതയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. ഒരു വ്യക്തി എത്ര തന്മയത്വമായി ഈ ബന്ധങ്ങളില്‍ പരിലസിക്കുന്നുവോ അത്ര

കോതാടിന്റെ ഹൃദയത്തില്‍ മാടവനയുടെ സ്‌നേഹവീട്

എറണാകുളം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കോതാട് നടക്കാപ്പറമ്പില്‍ ജോസഫിനും കുടുംബത്തിനും മാടവന സെന്റ് സെബാസ്റ്റ്യന്‍ ഇടവക നിര്‍മ്മിച്ചുനല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ ദാനം ജനുവരി 23ന് വരാപ്പുഴ മെത്രാപ്പോലീത്ത

ഇന്ധനവില വര്‍ധന: കേന്ദ്രസര്‍ക്കാറിന്റേത് കടുത്ത ജനദ്രോഹം: കെആര്‍എല്‍സിസി

എറണാകുളം: ദിനംപ്രതി പെട്രോള്‍ വിലവര്‍ധനവിന് അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി കടുത്ത ജനദ്രോഹമാണെന്ന് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരിയില്‍ രാജ്യം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*