എടയ്ക്കല്‍ ഗുഹകള്‍

എടയ്ക്കല്‍ ഗുഹകള്‍

എടയ്ക്കല്‍ ഗുഹകളുടെ (ബത്തേരിറോക്ക് എന്ന് ബ്രിട്ടീഷ് രേഖകളില്‍) ചരിത്രപ്രധാന്യം ലോകപ്രസി
ദ്ധമാണ്. നമ്മള്‍ മലയാളികള്‍ക്ക് ചരിത്രബോധവും പരിസ്ഥിതി അവബോധവും കുറവായതുകൊണ്ട് ഗുഹകള്‍ സ്ഥിതിചെയ്യുന്ന വയനാട്ടിലെ അമ്പുകുത്തി മല പാറമടക്കാരുടെ താവളമാക്കി മാറ്റുന്നു എന്നേ ഉള്ളൂ. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അമ്പുകുത്തിമലയുടെ ഒരു ഭാഗത്ത് വലിയൊരു പാറയില്‍ രൂപപ്പെട്ട വിള്ളലിന്റെ മുകളില്‍ ഒരു മേല്‍ക്കൂരപോലെ വന്നുവീണ മറ്റൊരു കൂറ്റന്‍പാറയാണ് ഗുഹയുടെ രൂപം സൃഷ്ടിച്ചിരിക്കുന്നത്. പ്രാചീനകാലത്തുണ്ടായ വലിയ ഭൂകമ്പത്തിന്റെ ഫലമായാണ് പാറ പിളര്‍ന്നതെന്നും, മറ്റൊരു പാറക്കല്ല് മുകളില്‍ വന്നു പതിച്ചതെന്നും ഗുഹക്കുള്ളിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന പ്രദേശവാസിയായ വഴികാട്ടി പറഞ്ഞു. ശ്രീരാമപുത്രന്മാരായ ലവ-കുശവന്മാരുടെ അമ്പേറ്റാണ് പാറ പിളര്‍ന്നതെന്ന് ഐതിഹ്യം. ഇടക്കല്‍ (ഇടയിലെ കല്ല് എന്നര്‍ത്ഥം) എന്നായിരിക്കണം ആദ്യപേര്. സമുദ്രനിരപ്പില്‍ നിന്ന് 3,900 അടി ഉയരത്തിലാണ് അമ്പുകുത്തിമല. 30 അടിയാണ് ഗുഹയുടെ ഉയരം. മുകളിലെ വിള്ളലിന് 98 അടി നീളവും 22 അടി വീതിയുമുണ്ട്.

ബിസിഇ 6000ത്തിനോടുപ്പിച്ചുള്ള ചിത്രങ്ങളാണ് ഗുഹകള്‍ക്കുള്ളില്‍ പുരാതനമനുഷ്യര്‍ (Neolithic man) കോറിവച്ചിരിക്കുന്നതെന്ന് ഓര്‍ക്കണം. മൂന്നു കാലഘട്ടങ്ങളിലെ ചിത്രങ്ങളില്‍ 8000 വര്‍ഷം പഴക്കം കണക്കാക്കുന്നവയുമുണ്ട്. ചരിത്രാതീത കാലത്ത് ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നതിന്റെ സൂചനകളാണ് ഈ ചിത്രങ്ങള്‍. 1894ല്‍ മലബാറിന്റെ മുഴുവന്‍ പൊലീസ് സംവിധാനത്തിന്റെയും ചുമതലയുണ്ടായിരുന്ന ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരനാണ് ഗുഹകളും ചിത്രങ്ങളും കണ്ടെത്തിയത്. അവയുടെ ചരിത്രപ്രധാന്യം
മനസിലാക്കിയ അദ്ദേഹം അതേക്കുറിച്ച് വിശദമായി പത്രങ്ങളില്‍ എഴുതുകയും പണ്ഡിതശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഗുഹകളില്‍ എത്താന്‍ ഇപ്പോള്‍ കല്‍പ്പടികളും ഉരുക്ക്‌ഗോവണികളും ഉണ്ടാക്കിയിട്ടുണ്ട്. നൂറിലധികം വര്‍ഷം മുമ്പ് ഫ്രെഡ് ഫോസെറ്റ് ഈ ഗുഹകള്‍ക്കുള്ളില്‍ എപ്രകാരം പ്രവേശിച്ചു എന്ന് മലകയറ്റത്തിനിടെ നാം കിതച്ചുകൊണ്ടു ഓര്‍ത്തുപോകും. ആദിവാസികളുടെ സഹായത്തോടെ കാട് വെട്ടിത്തെളിച്ചും മുളയേണിയും കയറേണിയും ഉപയോഗിച്ചുമാണ് അദ്ദേഹവും സംഘവും ഇത്രയും ഉയരത്തില്‍ എത്തിയതെന്ന് വഴികാട്ടിയുടെ വിശദീകരണം. അപ്പോള്‍ ആയിരക്കണക്കിനു വര്‍ഷം മുമ്പ് ഗുഹകള്‍ താമസസ്ഥലമാക്കിയവര്‍ എങ്ങനെ ഇവിടെയെത്തി ? ഗുഹയിലെ താമസക്കാര്‍ ഏതെങ്കിലും യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ താമസിച്ചവരാകാന്‍ സാധ്യതയുണ്ട്. അവരില്‍ പലരും അവിടെത്തന്നെ മരിച്ചുവെന്നതിന് തെളിവാണ് ഗുഹകളില്‍ നിന്നു കണ്ടെത്തിയ മനുഷ്യാസ്ഥികളും തലയോട്ടികളും. മരണകാരണങ്ങള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഫോസെറ്റിനു ശേഷം ആര്‍. സി. ടെമ്പിള്‍, ബ്രൂസ്ഫൂട്ട്, ഡോ. ഷൂള്‍റ്റ്‌സ്, കോളിന്‍മെക്കന്‍സി തുടങ്ങി നിരവധി പ്രശസ്തരായ ചരിത്ര-ഗവേഷകര്‍ വിവിധ കാലഘട്ടങ്ങളില്‍ എടയ്ക്കല്‍ ഗുഹകളെപ്പറ്റി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സന്ദര്‍ശകരിലേറെയും വിദേശികളും അന്യസംസ്ഥാനക്കാരുമാണ.് ചില മലയാളികള്‍ കഷ്ടപ്പെട്ട് മലകയറി വന്ന് ആരെയൊക്കെയോ ശപിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷയാകെ തെറ്റിപ്പോയെന്ന് തോന്നും.

ഗുഹാചിത്രങ്ങളില്‍ ചിലതിന് സിന്ധുനദീതട സംസ്‌കാരവുമായി ബന്ധമുണ്ടെന്ന് 2009ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുകയുണ്ടായി. (എം.ആര്‍. രാഘവവാരിയര്‍- a man with jar cup). എടയ്ക്കല്‍ ചിത്രങ്ങളോട് സാമ്യമുള്ള ശിലാലിഖിതങ്ങള്‍-ചിത്രങ്ങള്‍ വേറെ ഉണ്ടെങ്കിലും ഇത്രയും വലുപ്പമുള്ളത് ഇന്ത്യയില്‍ മറ്റൊരിടത്തുമില്ല.

ഗുഹകളിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടടുത്ത വഴിയരികില്‍ രണ്ടു കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നു-ഒന്നു വലുതും മറ്റൊന്ന് ചെറുതും. അതിനടുത്ത് കന്യകാമേരിയുടെ പ്രതിമയും തൊട്ടടുത്തുള്ള പാറകളില്‍ ചില ബൈബിള്‍ ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. തീര്‍ച്ചയായും ഒരു നേര്‍ച്ചപ്പെട്ടിയും ഇവിടെയുണ്ട്.

കുരിശും മറ്റും സ്ഥാപിച്ചിരിക്കുന്നത് 2009ലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒറ്റ നോട്ടത്തില്‍ വളരെ പുരാതനമായൊരു നിര്‍മിതിയാണെന്നു തോന്നിക്കും. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിര്‍മിച്ചിരിക്കുന്നതു കൊണ്ടാകാം അധികൃതര്‍ക്ക് തടസമൊന്നും പറയാന്‍ കഴിയാഞ്ഞത്. സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയുടെ കീഴിലുള്ള ആരാധനാലയമാണിതെന്ന് അറിയുന്നു.

പുരാതനചരിത്രശേഷിപ്പുകളുടെ സമീപത്ത് സന്ദര്‍ശകരെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ ഇത്തരം കോപ്രായങ്ങള്‍ കാണിക്കരുതെന്നാണ് വിനീതമായ അഭിപ്രായം. പള്ളിക്കാരായാലും ക്ഷേത്രസമിതിക്കാരായാലും. അല്ലെങ്കില്‍ ഇതുസ്ഥാപിച്ച വര്‍ഷവും പശ്ചാത്തലവും വിശദീകരിക്കുന്ന കുറിപ്പെങ്കിലും ദയവായി ശിലയില്‍ കൊത്തിവയ്ക്കാമല്ലോ!

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

സമാധാനത്തിന്റെ നാട് കണ്ണീര്‍ക്കടലായി

ശ്രീലങ്കയിലെ കടല്‍ത്തീരത്തുള്ള മുക്കുവ നഗരം അറിയപ്പെട്ടിരുന്നത് കൊച്ചുറോമെന്നായിരുന്നു. ഇവിടെയുള്ള ക്രൈസ്തവരുടെയും ദേവാലയങ്ങളുടെയും പേരിലാണ് നെഗോംബോ കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിലായ റോമിന്റെ ചെറുപതിപ്പായി അറിയപ്പെട്ടിരുന്നത്. 2019ലെ ഉയിര്‍പ്പുദിനത്തില്‍ ആഹഌദഭരിതരായി

നിസാമുദീന്‍ കണ്ടെത്തല്‍ കടുപ്പം: കേരളത്തില്‍നിന്ന് 319 പേര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പ്രധാനകേന്ദ്രമായി ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനിലുള്ള മര്‍ക്കസ് ആസ്ഥാനം മാറിയെന്ന് പ്രാഥമിക നിഗമനം. ഇവിടെ കഴിഞ്ഞിരുന്ന 2100 പേരെയും പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന്

മരതകദ്വീപിലേക്കുള്ള താമരമാല

  ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിന് അധികം താമസിയാതെ അല്പം രൂപഭേദം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*