Breaking News

എടവിലങ്ങ് ദേവാലയം ആശീര്‍വദിച്ചു

എടവിലങ്ങ് ദേവാലയം ആശീര്‍വദിച്ചു

കോട്ടപ്പുറം: എടവിലങ്ങ് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള നവീകരിച്ച ദേവാലയം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആശീര്‍വദിച്ചു. എടവിലങ്ങ് പൈതൃക ഗ്രാമത്തിലെ ജാതിമതഭേദെമന്യേയുള്ള വിശ്വാസികളുടെ ആശാകേന്ദ്രമായിരിക്കും ഈ ദേവാലയമെന്ന് ബിഷപ് വ്യക്തമാക്കി. ആശീര്‍വാദ ദിവ്യബലിയില്‍ ഫാ. ടോം ഉഴുന്നാലില്‍ വചന സന്ദേശം നല്‍കി.
ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ മുട്ടിക്കല്‍, സഹവികാരി ഫാ. സിബിന്‍ കല്ലറക്കല്‍, ഫാ.ആന്റണി കോപ്പാണ്ടിേശരി, ഫാ. വിന്‍ കുരിശിങ്കല്‍, ഫാ. ഡെന്നീസ് അവിട്ടംപിള്ളി എന്നിവര്‍ സഹകാര്‍മ്മികരായി. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേവാലയം സന്ദര്‍ശിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക അനുമോദന സമ്മേളനം ഇ. ടി. ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. ആര്‍.സുനില്‍കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഫാ. ജോസഫ് മാളിയേക്കല്‍, കൊടുങ്ങല്ലൂര്‍ ബാബുശാന്തി, സൈഫുദ്ദീന്‍ അല്‍ഖാസിമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ. പി. ആദര്‍ശ് അധ്യക്ഷനായിരുന്നു. ഫാ. സിബിന്‍ കല്ലറക്കല്‍, വാര്‍ഡ് മെമ്പര്‍മാരായ പി. കെ. സുരേഷ്‌കുമാര്‍, അംബിക അശോകന്‍, കേന്ദ്രസമിതി പ്രസിഡന്റ് ഇ. സി. ജോര്‍ജ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഇ. ടി. സന്തോഷ്, വി. ഡി. സ്റ്റാന്‍ലി, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ സംസാരിച്ചു.
നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ പി.എഫ്.ലോറന്‍സ് സ്വാഗതവും, ഇടവക വികാരി ഫാ.മാര്‍ട്ടിന്‍ മുട്ടിക്കല്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് എം.കെ.കര്‍മ്മലി., ഇ.വി.ജോസ്, ലോറന്‍സ് ഇലഞ്ഞിക്കല്‍, ബാബു പടമാട്ടുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles

സെലസ്റ്റിൻ മാസ്റ്റർക്ക് ആദരാഞ്ജലി

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് മൂലമ്പള്ളി കുടിയിറക്കലും പുനരധിവാസവും സംബന്ധിച്ച വിഷയങ്ങളിൽ മുൻപന്തിയിൽ നിന്ന് പോരാടിയ സെലസ്റ്റിൻ മാസ്റ്ററുടെ നിര്യാണത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.

ഓസിയച്ചന്‍ സ്വര്‍ഗീയ യാത്രയിലാണ്

നാഗന്‍ മിഷണറി പാടിയതുപോലെ ഓസിയച്ചന്‍ സമയമാംരഥത്തില്‍ സ്വര്‍ഗീയയാത്ര ചെയ്യുകയാണ്. മഞ്ഞുമ്മല്‍ കര്‍ലീത്താ സഭയിലെ പ്രമുഖാംഗവും ഉജ്വലവാഗ്മിയും കൃതഹസ്തനായ എഴുത്തുകാരനും എഡിറ്ററും ധ്യാനഗുരുവുമൊക്കെയായ ഫാ. ഓസി കളത്തില്‍ നവംബര്‍

കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു

മലപ്പുറം:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന യു.കെ ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*