Breaking News

എട്ടാം ക്ലാസുകാരന്‍ പഠിപ്പിച്ച കൃപയുടെ പാഠം

എട്ടാം ക്ലാസുകാരന്‍ പഠിപ്പിച്ച കൃപയുടെ പാഠം

വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ്, തികച്ചും അവിചാരിതമായി ആ എട്ടാം ക്ലാസുകാരന്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത.് കാല്‍മുട്ട് വരെയുള്ള ട്രൗസറും തൊപ്പിയും-അതായിരുന്നു വേഷം. തുടര്‍ന്നുള്ള ദിവസങ്ങളിലെ ദിവ്യബലിയിലും ആ മകനെ മുന്‍നിരയില്‍ തന്നെ കണ്ടിരുന്നു. ആ കുഞ്ഞിനെ പരിചയപ്പെടണം എന്നൊരു തോന്നല്‍. എന്നാല്‍ ദിവ്യബലിക്കുശേഷം, മിക്കപ്പോഴും ആരെങ്കിലും അടുത്തു കാണുമായിരുന്നു. പിന്നീടാവാം എന്നു കരുതി. ആ മകന് ഒരു പ്രത്യേകത ഉണ്ടായിരുന്നു, വിശുദ്ധ കുര്‍ബാനയ്ക്ക് ഇടയിലുള്ള മറുപടികളും ഗാനങ്ങളും അവന്‍ ഉറക്കെ ഭക്തിപൂര്‍വം ചൊല്ലിയിരുന്നു. ഒരു ദിവസം അച്ഛനോടൊപ്പം പോകവേ അവരെ പരിചയപ്പെട്ടു. മലപ്പുറത്തായിരുന്നു അവരുടെ സ്വദേശം. അച്ഛന്‍ ഇംഗ്ലീഷ് അധ്യാപകന്‍ ആയിരുന്നു. ഒരുപാട് സംശയങ്ങള്‍ മനസിലേക്ക് വന്നു. അമ്മ എവിടെയെന്നും ഇവിടെ വരാനുള്ള കാരണം എന്താണെന്നും ഒക്കെയുള്ള ചോദ്യങ്ങള്‍.

ആഴ്ചകള്‍ കഴിഞ്ഞുപോയി. ഒരു ദിവസം കൗതുകത്തോടെ ഞാന്‍ അവന്റെ തൊപ്പിയെക്കുറിച്ചു തിരക്കി. എന്റെ ചോദ്യത്തിനുള്ള മറുപടിയെന്നോണം അച്ഛന്‍ ആ തൊപ്പി മെല്ലെ ഉയര്‍ത്തി. അപ്പോഴാണ് ആ കുഞ്ഞുതലയിലെ അത്ര കുഞ്ഞല്ലാത്ത ഒരു മുഴ കണ്ടത്. അടുത്തു നോക്കിയപ്പോള്‍, അത്ര നിരപ്പല്ലാത്ത അതിന്റെ പ്രതലത്തില്‍, അങ്ങിങ്ങായി മഞ്ഞ പൊറ്റയും ചെറുതായി പഴുപ്പ് ഒലിക്കുന്നതും കണ്ടു. എന്റെ നെഞ്ചൊന്നു പിടഞ്ഞു. ഒരു പരിഭ്രാന്തി എന്നെ പൊതിഞ്ഞു. ഞാന്‍ സംശയിച്ചതുതന്നെ. ആ മകന് ബ്രെയിന്‍ട്യൂമര്‍ ആയിരുന്നു. ആര്‍സിസിയില്‍ ആയിരുന്നു ചികിത്സ. അഞ്ചു വയസുള്ളപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ കണ്ടുപ്പിടിച്ചതും ചികിത്സ ആരംഭിച്ചതും. അന്നു അസുഖം ഭേദമായെങ്കിലും ഇപ്പോള്‍ രോഗപുനരാഗമനം ഉണ്ടായിരിക്കുകയാണ്. അഥവാ ആ ട്യൂമര്‍ വീണ്ടും മടങ്ങിവന്നു, പൂര്‍വാധികം ശക്തിയോടെ. അതിന്റെ ഭീകരതയൊന്നും തന്നെ അവരുടെ മുഖത്തില്ലായിരുന്നു. ഒരു ചിരിയില്‍ അതിന്റെ വേദന ഒതുക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടു. അവന്റെ സഹനശക്തിയും ദൈവത്തിലുള്ള വിശ്വാസവും എട്ടാം തരത്തില്‍ പഠിക്കുന്ന കുട്ടിയുടേത് ആയിരുന്നില്ല. അതിന്റെ കാരണം അനുദിനം മുടങ്ങാതെ കാണുന്ന ദിവ്യബലിയുടെ ശക്തിയായിരുന്നു.
ഞങ്ങളുടെ ജീസസ് യൂത്ത് ഗ്രൂപ്പിലേയ്ക്ക് അവരെ ക്ഷണിച്ചു. ആ മകന്‍ മനോഹരമായ ഗാനം ആലപിച്ചുകൊണ്ട് ഞങ്ങളെയെല്ലാം ഞെട്ടിച്ചു. പഠിക്കാനും മിടുക്കനായിരുന്നു അവന്‍. ട്രീറ്റ്‌മെന്റ് കഴിഞ്ഞു മടങ്ങുന്ന തലേനാള്‍ ഞങ്ങള്‍ ഏതാനുംപേര്‍ അവനെ കാണാന്‍ റൂമില്‍ ചെന്നു. അവന്‍ ഞങ്ങള്‍ക്കെല്ലാം ഓരോ കുഞ്ഞു കത്ത് സമ്മാനിച്ചു. അതിന്റെ പുറമേ ഒരു സ്‌പെഷ്യല്‍ കത്തു കൂടി എനിക്കു കിട്ടി. വിശുദ്ധനായ കുഞ്ഞായിരുന്നു.
ദൈവത്തോടുള്ള അവന്റെ സ്‌നേഹവും ഒപ്പം ഞങ്ങള്‍ക്കുള്ള സ്ഥാനവും അതില്‍ വ്യക്തമായിരുന്നു. പിന്നിട്, കുറച്ചു മാസങ്ങള്‍ കഴിഞ്ഞു. ഒരു സന്ധ്യക്ക് ആ പിതാവ് ഫോണില്‍ വിളിച്ചു. മകന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായെന്നും ആശുപത്രിയില്‍ അഡ്മിറ്റാണെന്നും അറിയിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ വീണ്ടും വന്നു. ഇത്തവണ നിത്യാസമ്മാനത്തിനായി മകന്‍ യാത്രയായി എന്നറിയിക്കാനായിരുന്നു. നമുക്കൊക്കെവേണ്ടി പ്രാര്‍ഥിക്കുവാന്‍ ഒരു വിശുദ്ധനായി അവന്‍ ഇന്ന് സ്വര്‍ഗത്തില്‍ ഉണ്ടല്ലോ-ആ പിതാവ് പങ്കുവച്ചത് സത്യമല്ലേ? ചിന്തോദീപകമായ വാക്കുകള്‍. എന്നെ ഏറെ അലട്ടി ആ വാക്കുകള്‍. മനുഷ്യമനസിന്റെ ആഴങ്ങളില്‍ മുങ്ങാംകുഴിയിട്ട് അതിന്റെ ഏറ്റവും അടിത്തട്ടില്‍, ആത്മാവില്‍ മുദ്രയിടാന്‍ പോന്നതല്ലേ ഓരോ ജീവിതാനുഭവങ്ങളും? യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന് പ്രയാണംചെയ്യുന്നു എന്നു പൗലോസ് ശ്ലീഹാ ഫിലിപ്പി 3:14ല്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.
വചന വെളിച്ചം
കണ്ണുകള്‍ മെല്ലെ അടഞ്ഞു. ഒരു സ്വപ്‌നത്തിലേക്കു ഞാന്‍ വഴുതിവീണു. ദൂരെയാത്രയ്ക്കായി ഒരുങ്ങുന്ന എന്നെയാണ് ആ സ്വപ്‌നത്തില്‍ കണ്ടത്. അവിടെനിന്നും എണ്ണി തിട്ടപ്പെടുത്താന്‍ സാധിക്കാത്ത വിധം ബസുകള്‍ നിറഞ്ഞ ഒരു സ്റ്റാന്റിലേക്ക്…. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഒരു ബസ്സ്റ്റാന്‍ഡ്. അവിടെയുള്ള മെഷീനില്‍ ഞാന്‍ വിരല്‍ അമര്‍ത്തി. ഒരു കടലാസു കഷണം പുറത്തുവന്നു. എന്റെ ബസ് ടിക്കറ്റ്. ആ തിരക്കില്‍ അതുമായി ഞാന്‍ അപ്രത്യക്ഷനായി.
അമ്പരപ്പോടെ എല്ലാ ബസുകളുടെയും ബോര്‍ഡുകള്‍ പരതുന്ന ഞാന്‍ വീണ്ടും കണ്ടെത്തി. എല്ലാ ബസും ഒരിടത്തേയ്ക്കു തന്നെ. സൂക്ഷിച്ചു നോക്കിയപ്പോള്‍ 2 കോറി 4:18 എന്ന് ബോര്‍ഡില്‍ കണ്ടു. എന്റെ ബാഗിലെ വിശുദ്ധഗ്രന്ഥം തിടുക്കത്തില്‍ മറിച്ചു. ‘ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്, അദൃശ്യങ്ങള്‍ അനശ്വരങ്ങളും.’
ടിക്കറ്റിലെ ബസ് നമ്പര്‍ പ്രകാരം അവിടെ ഉണ്ടായിരുന്ന ഒരു ബസിലേക്കു കയറി. പിന്നെയും എന്നെ അതിശയിപ്പിച്ചു കൊണ്ട് സീറ്റ് നമ്പറിന്റെ സ്ഥാനത്തു 2 കോറി 5:5 എന്ന് എഴുതിയിരുന്നു. വീണ്ടും ഞാന്‍ വിശുദ്ധഗ്രന്ഥം എടുത്തു. ‘ഈ ലക്ഷ്യത്തിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി ഞങ്ങള്‍ക്കു നല്കിയ ദൈവമാണ്.’ ഒത്തിരി സന്തോഷം തോന്നി. ലക്ഷ്യസ്ഥാനവും അതിനനുസരിച്ചുള്ള ബസും സീറ്റും ഒക്കെയും ക്രമീകരിച്ചത് ദൈവപിതാവാണെന്ന ബോധ്യവും, അതിനായി നയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന തിരിച്ചറിവും കിട്ടി.
ഈ ബസിന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഇല്ല. വഴിയിലെ ഭംഗിയുള്ള സ്ഥലങ്ങളോ, ആകര്‍ഷകമായ കാഴ്ചകളോ കണ്ടു ഇറങ്ങണം എന്നു തോന്നിയാല്‍ ബെല്ലിന്റെ സ്വിച്ച് ഒന്നു അമര്‍ത്തിയാല്‍ മതിയായിരുന്നു, ആ സ്ഥലത്തിറങ്ങാം. പക്ഷേ ബാക്കിയുള്ളവരുമായി ആ ബസ് അതിന്റെ യാത്ര തുടരും. വഴിയിലുടനീളം ദിശക്കാട്ടി എന്നോണം ഒരു ബോര്‍ഡും കണ്ടിരുന്നു. അതില്‍ 1 കോറി 9:26 എന്ന് എഴുതിയിരുന്നു. ‘ഞാന്‍ ഓടുന്നതു ലക്ഷ്യമില്ലാതെയല്ല’ എന്ന തിരുവചനം. യാത്രയിലെ സംശയങ്ങള്‍ മുഴുവനായും മാറി. സന്തോഷവും പ്രത്യാശയും നിറഞ്ഞു.
കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞു. ഭംഗിയുള്ള സ്ഥലങ്ങള്‍ പലതും കടന്നുപോയി. കുറച്ചുപേര്‍ ഇടയ്ക്കിടയ്ക്ക് ഇറങ്ങി. അവശേഷിച്ചവര്‍ മുറുമുറുത്തു. ഒരിടവേളപോലും കിട്ടിയില്ല എന്നും, യാത്രയുടെ റൂട്ട് മാപ്പ് കാണണം എന്നതുമായിരുന്നു അവരുടെ പരാതി. കുറച്ചുദൂരം കഴിഞ്ഞപ്പോള്‍, ഒരു വളവു തിരിഞ്ഞ് ആദ്യം കണ്ടതുപ്പോലുള്ള ഒരു ബസ് സ്റ്റാന്‍ഡിലേക്ക് ഞങ്ങള്‍ എത്തി. വണ്ടി നിന്നു. ഡോറുകള്‍ തുറന്നു. ഞാനും അവിടെ ഇറങ്ങി. ചുറ്റുമൊക്കെ ഒന്നു കണ്ണോടിച്ചു. എല്ലാവരും നല്ല അവശതയിലായിരുന്നു. ആ സ്റ്റോപ്പിന്റെ പേരിനായി പരതി. ഒരു പടുകൂറ്റന്‍ എല്‍ഇഡി ഡിസ്‌പ്രേ ബോര്‍ഡില്‍
ഇങ്ങനെ കണ്ടു. ജറെമിയ 29:11. ബൈബിള്‍


Related Articles

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ ആശങ്കയെന്ന് കെഎല്‍സിഎ

ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ആലപ്പുഴ കൊല്ലം എന്നീ പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് മുന്നണികള്‍ നടത്തുന്ന ചര്‍ച്ചകളില്‍ ആശങ്കയുണ്ടെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

എല്ലാ മുന്‍കരുതല്‍ എടുത്തിട്ടും പോലീസ്‌കാരന് കോവിഡ്‌

കൊച്ചി: കളമശേരി ജനമൈത്രി മാതൃകാ സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് ബാധിച്ചത് ഇദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഹോം ക്വാറന്‍റീന്‍-ഇന്‍സ്റ്റിറ്റിയൂഷന്‍

റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു

റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് ഫ്രാൻസിസ് പാപ്പാ നിയമിച്ചത്. ഇറ്റാലിയൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*