Breaking News

എത്യോപ്യന്‍ വിമാനദുരന്തത്തില്‍ പാപ്പായുടെ അനുശോചനം

എത്യോപ്യന്‍ വിമാനദുരന്തത്തില്‍ പാപ്പായുടെ അനുശോചനം

വത്തിക്കാന്‍ സിറ്റി: കാത്തലിക് റിലീഫ് സര്‍വീസ്, ഐക്യരാഷ്ട്ര വികസന പരിപാടി (യുഎന്‍ഡിപി), യുഎന്‍ പരിസ്ഥിതി പദ്ധതി (യുഎന്‍ഇപി), ലോക ഭക്ഷ്യ പരിപാടി തുടങ്ങി നിരവധി മാനവസേവന വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 157 പേരുടെ ജീവന്‍ അപഹരിച്ച എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനദുരന്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധ ദുഃഖം രേഖപ്പെടുത്തി. സര്‍വശക്തനായ ദൈവത്തിന്റെ കാരുണ്യാശ്ലേഷത്തിന് ഈ ആത്മാക്കളെ സമര്‍പ്പിക്കുകയും, അവരുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സാന്ത്വനവും ആത്മധൈര്യവും ലഭിക്കുന്നതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി പരിശുദ്ധ പിതാവിനുവേണ്ടി വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ അയച്ച സന്ദേശത്തില്‍ പറഞ്ഞു.
പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്കായുള്ള ഇന്ത്യയിലെ കേന്ദ്ര മന്ത്രാലയത്തിലെ യുഎന്‍ഡിപി ഉപദേഷ്ടാവ് ശിഖാ ഗാര്‍ഗ് അടക്കം നാല് ഇന്ത്യക്കാരും യുഎന്‍ ഏജന്‍സി സ്റ്റാഫ് അംഗങ്ങളായ 19 പേരും, അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴിലുള്ള രാജ്യാന്തര സാമൂഹികസേവന വിഭാഗമായ കാത്തലിക് റിലീഫ് സര്‍വീസിലെ എത്യോപ്യക്കാരായ നാല് പ്രതിനിധികളും കെനിയയിലെ നയ്‌റോബിയില്‍ യുഎന്‍ഇപി സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു. ലോക ഭക്ഷ്യ പരിപാടിയുടെ ഏഴ് സ്റ്റാഫ് അംഗങ്ങളും ദുരന്തത്തില്‍ മരിച്ചു. 35 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി എത്യോപ്യയിലെ അദിസ് അബാബയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ബോയിങ് 737 മാക്‌സ് എന്ന പുത്തന്‍ ജെറ്റ് വിമാനം തകര്‍ന്നുവീണത്.


Related Articles

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ (13ന്) ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും

കൊച്ചി : കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 32-ാംമത് ജനറല്‍ അസംബ്ലി ജൂലായ് 13,14,15 തീയതികളിലായി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വിദ്യഭ്യാസ മേഖലയിലുള്ള

നുണയുടെ കെണിയും കാണാക്കിനാക്കളും

വക്രബുദ്ധി കൊണ്ട് ജീവിക്കുന്ന പരാന്നഭോജികള്‍ (parasites) ലോകത്തെങ്ങുമു ണ്ട്. എങ്കിലും മോന്‍സണ്‍ മാവുങ്കല്‍ എല്ലാരെയും അതിശയിപ്പിച്ചു. വമ്പന്‍മാരെ അനായാസം വീഴ്ത്തിയ അയാളുടെ നാവിനെ ചിലര്‍ വാഴ്ത്തുന്നു. ആന്റിസോഷ്യല്‍

കുടുംബങ്ങള്‍ ജീവന്റെ വിളനിലങ്ങളാകണം -ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: ഓരോ കുടുംബവും ജീവന്റെ വിളനിലമാകണമെന്നും ജീവന്‍ നല്കന്നവരും പരിപോഷിപ്പിക്കുന്നവരും കാത്തുസുക്ഷിക്കുന്നവരുമാകണമെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് രൂപത കുടുംബ ശുശ്രുഷസമിതിയുടെ നേതൃത്വത്തില്‍ പ്രോ ലൈഫ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*