എന്തു കഴിക്കുന്നു, അതാണ് നാം

ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്ന എല്ലാ രോഗികളോടും ഞാന്‍ സ്ഥിരമായി പറയുന്നത് ഇതാണ്: ”എന്തു കഴിക്കുന്നു, അതാണ് നാം.” ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ തേടി എങ്ങോട്ടും പരക്കം പായേണ്ട, തങ്ങളിലേക്കു തന്നെ തിരിഞ്ഞു നോക്കിയാല്‍ മതി. നമ്മുടെ ഭക്ഷണക്രമമെന്താണ്, അതാണ് പ്രധാനമായി നമ്മുടെ ആരോഗ്യവ്യവസ്ഥയെ നിര്‍ണയിക്കുന്നത്. വികലമായ ജീവിതശൈലിയുടെ ദുര്‍ഘടം പിടിച്ച പാതയില്‍ നട്ടം തിരിയുന്ന താറുമാറായ ഭക്ഷണക്രമം ഒരുവന്റെ ആരോഗ്യഗതിയെ സമൂലമായി നിര്‍വചിക്കുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. ഈ രഹസ്യം മനസിലാക്കാന്‍ പലരും വൈകുന്നു.
ശൈശവം, ബാല്യം, കൗമാരം, യൗവനം, മധ്യവയസ്, വാര്‍ധക്യം എന്നീ ജീവിതദശകളിലെല്ലാം കഴിക്കേണ്ട ഭക്ഷണരീതിക്ക് വ്യത്യാസങ്ങളുണ്ട്. ആദ്യദശകള്‍ വളര്‍ച്ചയുടേതാണ്. വളര്‍ന്നു വലുതാകാന്‍ കൂടുതല്‍ ഭക്ഷണവിഭവങ്ങള്‍ കഴിക്കണം. മധ്യവയസായാല്‍ മിതത്വം തുടങ്ങുകയായി. വാര്‍ധക്യത്തിലെ ഭക്ഷണശൈലി ഏറെ വിഭിന്നമാകുന്നു. ആദ്യദശകളില്‍ ശരീരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കോശനഷ്ടം പെട്ടന്നുള്ള കോശവിഭജനവും വളര്‍ച്ചയും വഴി പരിഹരിക്കപ്പെടുന്നു. അങ്ങനെ ശരീരസമ്പുഷ്ടിയും കെല്പും ഊര്‍ജസ്വലതയും കേടുപാടുകൂടാതെ നിലനിര്‍ത്തുന്ന, അപചയം സംഭവിക്കുന്ന കോശങ്ങളുടെ സമുചിതമായ റിപ്പയര്‍ അഥവാ ജീര്ണോധാരണം ജനിതകമായി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുക
യാണ്.
മധ്യവയസ് കഴിഞ്ഞ് വാര്‍ധക്യത്തിലേക്ക് കടക്കുമ്പോള്‍ ഈ റിപ്പയറിങ്ങ് സംവിധാനത്തിന് വീക്കം തട്ടുന്നു. കോശനഷ്ടം നികത്തുന്നതിന് ആവശ്യമായ കോശവിഭജനവും വളര്‍ച്ചയും മുരടിക്കുന്നു. അങ്ങനെ നശിച്ചു പോകുന്ന കോശങ്ങള്‍ക്കു പകരമായി പുതിയവ ഉണ്ടാകാത്ത സമൂലമായ അപചയാവസ്ഥയെ വാര്‍ധക്യമെന്ന് വിളിക്കുന്നു. ഈ അപചയാവസ്ഥയ്ക്ക് ജനിതകമായി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളെക്കാള്‍ കൂടുതലായി നാം അവംലബിക്കുന്ന ജീവിത-ഭക്ഷണശൈലികള്‍ കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. ഈ ശൈലികളില്‍ ഏറ്റവും പ്രധാനം ഭക്ഷണക്രമം തന്നെ. ‘എന്ത് കഴിക്കുന്നു അതാണ് നാം.’
ആരോഗ്യപൂര്‍ണമായ സമീകൃത ആഹാരം അവയില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങളെ ആധാരമാക്കിയിട്ടുള്ളതാണ്. നമ്മുടെ കൊച്ചുകേരളത്തിന്റെ ജീവിതശൈലിയോട് താദാത്മ്യം പ്രാപിക്കുന്ന ആഹാരക്രമമാണ് അത്. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, പയറുകളും അണ്ടിപ്പരിപ്പുകളും, പാലുല്പന്നങ്ങള്, വിവിധതരം സസ്യങ്ങള്‍, പിന്നെ കുറച്ച് മത്സ്യവും മാംസവും. ഭക്ഷണം പ്രകൃത്യാ ആറു രസങ്ങളുള്ളതാവണമെന്ന് അഷ്ടാംഗഹൃദയത്തില്‍ പറയുന്നു. നിത്യം സര്വ്വരസാഭ്യാസഃ സ്വസ്വാധിക്യമൃതാവൃതൗ (അഷ്ടാംഗഹൃദയം, സൂത്രം 3/57) എല്ലാ ദിവസത്തേയും ഭക്ഷണം ആറുരസങ്ങളും ഉള്‍പ്പെടുന്ന രീതിയിലാകാന്‍ ശ്രദ്ധിക്കണം. ഓരോ ഋതുവിലും അതത് ഋതുവിന് വിധിച്ചിട്ടുള്ള രസങ്ങള്‍ കൂടുതലായി ഉപയോഗിക്കണമെന്ന് വാഗ്ഭടന് പ്രസ്താവിക്കുന്നു.
എപ്പോഴാണ് ഭക്ഷണം കഴിക്കേണ്ടതെന്നതിനെപ്പറ്റി ഏറെ സംശയങ്ങളും അവ്യക്തതകളും നിലനില്ക്കുന്നു. കാട്ടിലെ വന്യമൃഗങ്ങളുടെ ഭക്ഷ്യവേട്ട എങ്ങനെയെന്ന് പരിശോധിക്കാം. വിശക്കുമ്പോള്‍ മാത്രം അവ വേട്ടയാടുന്നു. വിശപ്പ് ശമിക്കുമ്പോള്‍ അവ ഭക്ഷണം മതിയാക്കുന്നു. വിശാക്കാത്ത സിംഹത്തിന് എത്ര ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞുകൊടുത്താലും അത് അങ്ങോട്ട് തിരിഞ്ഞുനോക്കില്ല. അപ്പോള്‍ മൃഗങ്ങളുടെ ഭക്ഷണരീതി തന്നെ ചോദ്യത്തിന് ഉത്തരം നല്കുന്നു. വിശപ്പ് തോന്നുമ്പോള്‍ മാത്രം കഴിക്കുക. വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കരുത്.
Related
Related Articles
പുന്നപ്ര ഷാപ്പിനെതിരെ ശക്തമായ പ്രതിഷേധം
ആലപ്പുഴ: പുന്നപ്ര ബീച്ച് റോഡിലെ ഷാപ്പിനെതിരെ ജനകീയ മദ്യവിരുദ്ധ സമിതി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുന്നപ്ര തെക്കു പഞ്ചായത്ത് ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. പുന്നപ്ര വിയാനി പള്ളിയങ്കണത്തില്‍
പ്രതിയാകുന്നത് പൂവന്കോഴികള് മാത്രമല്ല സര്!
എന്തിനെക്കുറിച്ച് പറയുന്നു എന്നതു പോലെ പ്രധാനപ്പെട്ടതാണല്ലോ എങ്ങനെ പറയുന്നുവെന്നതും. ‘ക്രിസ്തമസിന്റെ തലേന്നാള്‍ ചെലവായ മദ്യം’ എന്ന വാര്‍ത്ത അത്ര നിഷ്കളങ്കമായ ഭാഷാപ്രയോഗമല്ല. സകലമാന മദ്യപന്മാരും ക്രിസ്മസില്‍ തടിച്ചുകൂടി
തിരുവനന്തപുരം അതിരൂപതയില്‍ ഒമ്പത് നവവൈദികര്‍
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയില്‍ ഒമ്പത് ഡീക്കന്മാര് വൈദികപട്ടം സ്വീകരിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തിലായിരുന്നു പൗരോഹിത്യസ്വീകരണകര്മം. ഫാ. പ്രമോദ് സേവിയര്‍, ഫാ. ഫ്രാന്‍സിസ് സഹായം, ഫാ.