Breaking News

എന്നിട്ടും മോദിയുടെ അശ്വമേധം തുടരുന്നു

എന്നിട്ടും മോദിയുടെ അശ്വമേധം തുടരുന്നു
ഇന്ത്യയുടെ ഭൂപടത്തില്‍ ബിജെപിയുടെ അടിത്തറ കൂടുതല്‍ വിസ്തൃതമാവുന്നു എന്നതിന്റെ സൂചനയല്ല മറിച്ച് ദക്ഷിണേന്ത്യയിലേക്ക് മോദിയുടെ കുതിര യാത്ര തുടങ്ങിയെന്നതാണ് കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പാഠം. ബിജെപിയുടെ വളര്‍ച്ചക്കൊപ്പം കാണേണ്ടുന്ന കാര്യമാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ദയനീയ പ്രകടനവും. കേന്ദ്രഭരണത്തില്‍ കഴിഞ്ഞ നാലുവര്‍ഷവും ബിജെപി സര്‍ക്കാര്‍ സംഭാവന ചെയ്ത പ്രധാന കാര്യങ്ങള്‍ വര്‍ഗീയ, വംശീയ വിദ്വേഷവും, സാമ്പത്തിക തകര്‍ച്ചയുമാണ്. മഹാഭാരത യുദ്ധക്കാലത്ത് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നുവെന്നും രാമായണകാലത്ത് ഇന്ത്യയ്ക്ക് അണുവായുധവും വിമാനവുമൊക്കെ ഉണ്ടായിരുന്നുവെന്നും വീമ്പും വിഢിത്തവും ദിവസേന വിളമ്പുന്ന ബിജെപി നേതാക്കള്‍ക്കോ, ദളിതരെയും ന്യൂനപക്ഷക്കാരെയും അവഹേളിക്കുകയും തച്ചുകൊല്ലുകയും ചെയ്യുന്ന അനുയായികള്‍ക്കോ മോദിയുടെ ജയത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നത് വലിയ ആശങ്കയോടെ മാത്രമെ കാണാനാകൂ. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്ന ഉത്കണ്ഠയ്ക്കു പോലും സ്ഥാനമില്ലാതായിരിക്കുന്നുവോ?

Related Articles

അക്രമങ്ങള്‍ വേണ്ട ജനാധിപത്യബോധമുണ്ടാകട്ടെ

യൂണിവേഴ്‌സിറ്റി കോളജിനുമുന്നില്‍ നിന്നു സെക്രട്ടേറിയറ്റ് പടിക്കലേക്ക് വിദ്യാര്‍ഥിനി സമൂഹം പഠിക്കാനുള്ള അവകാശത്തിനായും കാമ്പസിനുള്ളിലെ സ്വാതന്ത്ര്യത്തിനായും പ്രക്ഷോഭജാഥയായി നീങ്ങുന്നതു കണ്ടതിനുശേഷമാണ് ഈ കുറിപ്പെഴുതുന്നത്. കൊടികളുടെ നിറമില്ലാതെ, രാഷ്ട്രീയ സംഘടനകളുടെ

ഗ്രാമത്തെ സേവിക്കുക, ജനങ്ങളെ സ്‌നേഹിക്കുക; ഉണ്ണികൃഷ്ണന്റെ വേറിട്ട ആശയത്തിന് ഒരു ബിഗ് സല്യൂട്ട്

 എളങ്കുന്നപ്പുഴ:ഗ്രാമത്തെ സേവിക്കുക, ജനങ്ങളെ സ്‌നേഹിക്കുക എന്നാശയം ഉയര്‍ത്തി എളങ്കുന്നപ്പുഴയിലെ കെഎസ്ഇബി ജീവനക്കാരനായ ശ്രീ ഉണ്ണികൃഷ്ണന്റെ സാന്താക്ലോസിന്റെ വേഷം ധരിച്ചുള്ള യാത്ര വേറിട്ട കാഴ്ച്ചയാണ്. എല്ലാ വര്‍ഷവും തുടരുന്ന

മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചെല്ലാനം വീഡിയോ നമ്പര്‍ വണ്‍

അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തില്‍ എറണാകുളത്തെ ചെല്ലാനത്തു നിന്നുള്ള വീഡിയോ നിലവില്‍ ഒന്നാം സ്ഥാനത്ത്. ചെല്ലാനം കടപ്പുറത്തിനു സമീപമുള്ള സെന്റ് സെബാസ്റ്റ്യന്‍സ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*