എന്നും മുന്നാക്കം പോകുന്നവര്‍

ഫാ. പയസ് പഴേരിക്കല്‍
45ല്‍ ഏറെ വര്‍ഷമായി മാതൃഭൂമി വാരിക സ്ഥിരമായി വായിക്കുന്നു. അതില്‍ വന്നിട്ടുള്ള ആത്മകഥകളില്‍ അഞ്ചെണ്ണം ഓര്‍മയില്‍ തെളിഞ്ഞുനില്ക്കുന്നു. പഠിക്കുന്ന കാലത്ത് ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകങ്ങളില്‍ കൗശലക്കാരനായ ആ ബനിയ (അമിത്ഷായോട് കടപ്പാട്)യുടെയും മുണ്ടശേരിയുടെയും ആത്മകഥകളാണ് ഓര്‍മയിലുള്ളത്. എം. ഗോവിന്ദന്, കൗമുദി ബാലകൃഷ്ണന് തുടങ്ങിയവരുടെ ജീവതചരിത്രവും എം.കെ സാനു, കെ.എം മാത്യു തുടങ്ങിയവരുടെ ആത്മകഥകളും സ്വന്തം ശേഖരത്തിലുണ്ട്. വാരികയില്‍ വന്ന മലയാറ്റൂര്‍, ഡിജിപി കൃഷ്ണന്‍നായര്‍, തോട്ടം രാജശേഖരന്, സുകുമാര്‍ അഴീക്കോട് തുടങ്ങി ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ശ്രീകുമാരന്‍ തമ്പി അടക്കമുള്ളവരാണ് ആ അഞ്ചുപേര്‍ (ഒരല്പം തിരക്കിലായിപ്പോയ കാലയളവില്‍ എം.വി ദേവനേയും തിക്കോടിയനേയും അനുധാവനം ചെയ്യാന്‍ കഴിയാതെ പോയതിലുള്ള ഖേദം ഇപ്പോഴുമുണ്ട്)
മേല്‍പ്പറഞ്ഞവരില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട അഴീക്കോടും സാനുമാസ്റ്ററും കെ. ബാലകൃഷ്ണനും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മെച്ചപ്പെട്ട സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്നവരാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുന്നാക്ക വിഭാഗത്തില്‍പ്പെട്ട ഗാന്ധി അടക്കമുള്ളവരില്‍ ഗാന്ധി, മുണ്ടശേരി, കെ.എം മാത്യു എന്നിവരൊഴികെ എല്ലാവരുടേയും ബാല്യം തികഞ്ഞ ദാരിദ്ര്യത്തിലായിരുന്നുവെന്ന് തന്നെയാണ് മനസിലാക്കിയത്. എങ്കിലും സാംസ്കാരികമായി ഉയര്‍ന്ന പശ്ചാത്തലമുള്ള അവര്‍ക്ക് അപകര്‍ഷതാബോധം തീണ്ടാതെ പഠിച്ച് ഉയര്‍ന്ന് വരാന്‍ ഭൗതീകമായ ഇല്ലായ്മകള്‍ ഒരു തടസമേ ആയില്ല എന്നതാണ് വാസ്തവം.
ഇത് ഇത്രയും വിസ്തരിച്ച് എഴുതാനുള്ള പ്രേരണ പാവങ്ങളോട് പക്ഷം ചേരുക എന്ന ആദര്‍ശത്തിന്റെ ബലത്തില്‍ അധികാരത്തിലേറിയ ഈ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ സാമ്പത്തിക സംവരണ നിയമമാണ്. സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭരണഘടനാപ്രകാരം ആദിയിലേ തന്നെ നിശ്ചയിച്ച പട്ടികജാതി വര്ഗവിഭാഗങ്ങള്ക്കുള്ള 22.5 ശതമാനം സംവരണത്തിനു പുറമെ 1990ല്‍ മണ്ഡല് കമ്മീഷന് ശുപാര്‍ശപ്രകാരമുള്ള നിയമം പ്രാബല്യത്തില്‍ വന്നതോടെ 60 ശതമാനത്തിലേറെ വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 27 ശതമാനം സംവരണം ലഭ്യമായി. അതുപ്രകാരം കേരളത്തില്‍ നൂറില്‍ 27 എന്ന കണക്കില്‍ 20 ലക്ഷം വരുന്ന ലത്തിന് സമുദായത്തിന് 2 പേര് എന്ന കണക്കില്‍ രണ്ടരക്കോടി ആളുകളെങ്കിലും പിന്നാക്ക വിഭാഗത്തില്‍പെടുന്നു എന്നു മനസിലാക്കാം. എസ്സി എസ്ടി വിഭാഗത്തില്‍ ഏകദേശം 30 ലക്ഷമെങ്കിലും കണക്കാക്കിയാല്‍ 40 ലക്ഷത്തോളം വരുന്ന കത്തോലിക്കരടക്കമുള്ള പൗരസ്ത്യ ക്രൈസ്തവ വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഒരു കോടിയോളമേ മുന്നാക്ക വിഭാഗങ്ങള്‍ വരുന്നുള്ളു.
എന്നിരുന്നാലും തലസ്ഥാനത്തുള്ള ഐഎഎസ്, ഐപിഎസ് ക്ലാസ് 1 വിഭാഗങ്ങളില്‍ പിന്നാക്കക്കാരെ കണ്ടുകിട്ടാന്‍ എത്ര തിരയേണ്ടിവരുമെന്ന് നമുക്കറിയാവുന്ന കാര്യമാണ്. കൂടുതലൊന്നും പറയുന്നില്ല. സുപ്രീം കോടതി തിരുവുള്ളമായി പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യത്തില്‍ നിന്ന് വകഞ്ഞ് മാറ്റിയ ക്രീമിലെയറില്പ്പെട്ടുപോയവരടക്
Related
Related Articles
പുനർ നിർമാണത്തിന്റെ സമയത്ത് വിഭാഗീയത ദുഃഖകരം: ഡോ. ജോസഫ് മാര്‍ തോമാ മെത്രാപ്പോലീത്ത
പത്തനാപുരം: സഭാ ഐക്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് കേരളത്തില്‍ കൂടുതല്‍ വ്യക്തത കൈവരുന്ന കാലഘട്ടമാണിതെങ്കിലും സമൂഹത്തില്‍ വിഭാഗീയത കൊടികുത്തി വാഴുന്ന സാഹചര്യമാണുള്ളതെന്ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാമേലധ്യക്ഷന് ഡോ. ജോസഫ്
മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം -ബിഷപ് ഡോ. ക്രിസ്തുദാസ് ആര്.
തിരുവനന്തപുരം: മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ് ആര്. കേരള മത്സ്യമേഖലാ വിദ്യാര്‍ഘി സമിതി (കെഎംവിഎസ്)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമസഭാ
ഹെലന രാജ്ഞി
യേശുവിനെ വിചാരണയ്ക്കായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നുകൊടുത്തിരുന്നു. 28 പടികളുള്ള ഈ പടിക്കെട്ട്