Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി

അഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതം പിന്നിട്ടവര്‍ക്കായി കുടുംബജീവിതത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുകയായിരുന്നു. ചില അംഗങ്ങള്‍ ക്ലാസില്‍ അശ്രദ്ധയോടെ ഇരിക്കുന്നതുകണ്ട അധ്യാപകന് പറഞ്ഞു: ‘നമുക്ക് ചെറിയൊരു എക്സര്‍സൈസ് ചെയ്യാം. എല്ലാവരും നോട്ടുബുക്കില്‍ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുപ്പതോളം വ്യക്തികളുടെ പേരെഴുതുക.’
സെമിനാറില്‍ പങ്കെടുക്കുന്നവരെല്ലാം ഉടനെ തന്നെ ബുക്കും പേനയുമെടുത്ത് തങ്ങളുടെ കുടുംബാംഗങ്ങളുടെയും സ്നേഹിതരുടെയും പേരുകള്‍ എഴുതി.
അടുത്തതായി, ഈ മുപ്പതു പേരുകളില്‍നിന്ന് അത്ര പ്രധാനപ്പെട്ടതല്ലാത്ത അഞ്ചു പേരുകള്‍ നീക്കം ചെയ്യുക. ഉടനെ എല്ലാവരും തങ്ങള്‍ എഴുതിയ പേരുകള്‍ നോക്കിയിട്ട് അഞ്ചെണ്ണം വീതം നീക്കം ചെയ്തു. അടുത്തതായി അധ്യാപകന് പറഞ്ഞത്, ഇനി അഞ്ചു പേരുകള്‍ കൂടി നീക്കം ചെയ്യുക എന്നാണ്.
അവര്‍ അതും ചെയ്തു. പിന്നെയും അഞ്ചെണ്ണം കൂടി മാറ്റാന്‍ പറഞ്ഞു. അങ്ങനെ തങ്ങളുടെ ലിസ്റ്റിലുള്ള പേരുകള്‍ കുറഞ്ഞു കുറഞ്ഞുവന്നു. അതോടെ സ്നേഹിതരെല്ലാം ലിസ്റ്റില്‍നിന്ന് അപ്രത്യക്ഷരായി.
പലരുടെയും അവസാനത്തെ ലിസ്റ്റില്‍ ഉണ്ടായിരുന്നത് മാതാപിതാക്കന്മാരും ജീവിതപങ്കാളിയും മക്കളുമായിരുന്നു. ശേഷിച്ച അഞ്ചുപേരില്‍നിന്ന് രണ്ടു പേരുകള്‍കൂടി നീക്കം ചെയ്യാന്‍ അധ്യാപകന് ആവശ്യപ്പെട്ടു. പലരും ചിന്താക്കുഴപ്പത്തിലായി. ആരുടെ പേരുകള്‍ നീക്കം ചെയ്യും? അതുവരെ കളിചിരിയോടെ കഴിഞ്ഞവര്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങി. മാതാപിതാക്കന്മാരുടെയോ മക്കളുടെയോ?
ചിലര്‍ മാതാപിതാക്കന്മാരുടെ പേരുകള്‍ നീക്കം ചെയ്തപ്പോള്‍ മറ്റു ചിലര്‍ മക്കളുടേത് നീക്കംചെയ്തു. അധ്യാപകന് അവരിലൊരാളോട് ബ്ലാക്ബോര്ഡിനരികില് വരാന്‍ പറഞ്ഞു. മായ എന്നായിരുന്നു അവരുടെ പേര്. എന്നിട്ട് മായയുടെ ലിസ്റ്റിലുള്ള മൂന്നുപേരുടെ പേരുകള്‍ ബോര്‍ഡില്‍ എഴുതാന്‍ പറഞ്ഞു. ലിസ്റ്റില്‍ ജീവിതപങ്കാളി, മകന്, മകള്‍ എന്നിവര്‍ മാത്രം ശേഷിച്ചു. അവരില്‍നിന്ന് ഒരു പേരുകൂടി നീക്കം ചെയ്യാന്‍ അധ്യാപകന് ആവശ്യപ്പെട്ടു. വളരെ പ്രയാസത്തോടെ മായ തന്റെ മകളുടെ പേര് മാറ്റി. ബോര്‍ഡില്‍ രണ്ടു പേര് മാത്രം ബാക്കിയായി-ഭര്‍ത്താവും മകനും. ഈ രണ്ടുപേരില്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണെന്ന ചോദ്യത്തിനുമുന്നില്‍ മായ വിഷമിച്ചുനിന്നു. അവസാനം മകന്റെ പേരും നീക്കം ചെയ്തു.
എന്താണ് മറ്റുള്ളവരേക്കാള്‍ പ്രാധാന്യം ഭര്‍ത്താവിന് നല്‍കിയത് എന്നു അധ്യാപകന് ചോദിച്ചപ്പോള്‍ മായ പറഞ്ഞു: ‘തനിക്ക് ജന്മം നല്‍കിയത് മാതാപിതാക്കന്മാരാണെങ്കിലും അവര്‍ പ്രായമാകുമ്പോള്‍ ഈ ലോകത്തോടു വിടപറയും. മകനെ പോലെ തന്നെ പ്രിയപ്പെട്ടവളാണ് മകളെങ്കിലും അവളുടെ വിവാഹം കഴിയുമ്പോള്‍ അവള് വീട്ടില്നിന്നുപോകും. മകന് കൂടെയുണ്ടാകുമെങ്കിലും അവന്റെ വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടായി കഴിയുമ്പോള്‍ അവനും വേറെയാകും. പിന്നെ കൂടെയുണ്ടാകുന്നത് ഒരേയൊരാള്‍ മാത്രമായിരിക്കും-ഭര്‍ത്താവ്. ആ ഉത്തരത്തോട് ക്ലാസിലുണ്ടായിരുന്ന എല്ലാവരും യോജിച്ചു.
ഈ എക്സര്‍സൈസ് നമ്മളെല്ലാവരും ജീവിതത്തില്‍ വല്ലപ്പോഴുമൊക്കെ ചെയ്യുന്നത് നല്ലതാണ്. ആരാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി? വിവാഹിതര്‍ക്ക് ജീവിതപങ്കാളിയാണെങ്കില്‍ അവിവാഹിതര്‍ക്ക്, അല്ലെങ്കില്‍ പങ്കാളി മരിച്ചുപോയവര്‍ക്ക്, പുരോഹിതര്‍ക്കും സന്ന്യസ്തര്‍ക്കും ആരാണ് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി? എന്തുകൊണ്ടാണ് അയാള്‍ എന്റെ ജീവിതത്തില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്നത്?
ചിലര്‍ക്ക് കുടുംബബന്ധങ്ങളെക്കാള്‍ വലുത് സുഹൃദ്ബന്ധങ്ങളായിരിക്കും, അത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴമനുസരിച്ചായിരിക്കും. സ്വാര്ഥതാല്പര്യങ്ങളില്ലാതെ എന്നെ സ്നേഹിക്കുന്ന, എന്റെ കുറ്റങ്ങളും കുറവുകളും പരിഗണിക്കാതെ എന്റെ നന്മകളെ പുകഴ്ത്തുന്ന, ആപത്ഘട്ടങ്ങളില്‍ എന്നെ സഹായിക്കുന്ന, എനിക്കുവേണ്ടി മറ്റുള്ളവരോട് വാദിക്കുന്ന വ്യക്തി ആരാണോ അയാളെയായിരിക്കും ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി തിരഞ്ഞെടുക്കുക. വൈവാഹിക ജീവിതത്തില്‍ അങ്ങനെയുള്ള വ്യക്തി, ജീവിതപങ്കാളിയായിരിക്കേണ്ടതാണ്. പക്ഷേ, എത്രപേര്‍ക്ക് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി തന്റെ ഭാര്യയാണ്/ഭര്‍ത്താവാണ് എന്നു തുറന്നുപറയാന്‍ പറ്റും?
നമുക്കു മറ്റൊരു ചോദ്യം ചോദിക്കാം: ഞാനാണ് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന് ആരായിരിക്കും പറയുക? അങ്ങനെ മറ്റുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണോ ഞാന്‍? എന്റെ മഹത്വം എന്റെ സമ്പത്തിനെയോ ഡിഗ്രിയെയോ സ്ഥാനമാനത്തെയോ ആശ്രയിച്ചല്ല നിലകൊള്ളുന്നത്. അത് ഞാന്‍ എങ്ങനെ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകുന്നു എന്നതിനെ ആശ്രയിച്ചാണ്.
യേശുനാഥന്‍ സമ്പത്തും ഔദ്യോഗികസ്ഥാനമാനങ്ങളും അധികാരവും ഒന്നും ഇല്ലായിരുന്നു. എന്നിട്ടും അവിടുന്ന് എല്ലാവര്ക്കും എല്ലാമായി. എന്റെ കഴിവുകള്‍, അറിവ്, സമ്പത്ത് ഇതൊക്കെ മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കുമ്പോള്‍ ഞാനും അവര്‍ക്ക് പ്രിയപ്പെട്ട വ്യക്തിയായിത്തീരും. പിന്നെ, എത്രയൊക്കെ നല്ലവനായാലും ചിലര്‍ നമ്മെ ഇഷ്ടപ്പെടണമെന്നില്ല. യേശുനാഥനില്‍ പോലും കളങ്കം കണ്ടവര്‍ നമ്മളെ വെറുതേവിടാന്‍ പോകുന്നില്ല. എങ്കിലും ഈ പുതുവര്‍ഷം നന്മനിറഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയാകാന്‍ പരിശ്രമിക്കാം.
Related
Related Articles
വ്യായാമത്തിന്റെ രസതന്ത്രം
2300 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കേ ഇന്ത്യയിലെ കുശാന ഭരണകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ചരകന്‍ ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ഭാരതത്തിന്റെ പൈതൃകസമ്പത്തുകളില്‍ അമൂല്യശാസ്ത്രശാഖയായ ആയുര്‍വേദത്തിന്റെ ഉപജ്ഞാതാക്കളില്‍ അഗ്രഗണ്യനാണ്
ദേവസഹായത്തിന്റെ നാമകരണം എന്തേ ഇത്ര വൈകി?
തെക്കന്‍ തിരുവിതാംകൂറിലെ നട്ടാലം ഗ്രാമത്തില്‍ പിറന്ന് കാറ്റാടിമലയില്‍ രക്തസാക്ഷിത്വം വരിച്ച ദേവസഹായം സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് 2022 മേയ് 15ന് ഉയര്‍ത്തപ്പെടുന്നു. ദേവസഹായത്തിന്റെ രക്തസാക്ഷിത്വം
ജനപ്രതിനിധികള്‍ക്ക് കണ്ണൂര്‍ രൂപത സ്വീകരണം നൽകി
കണ്ണൂര്‍: ജനസേവനം ദൗത്യവും ശുശ്രൂഷയുമായി ഏറ്റെടുത്ത് ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍