എഫേസൂസ് രണ്ടാം സൂനഹദോസ്

എഫേസൂസ് രണ്ടാം സൂനഹദോസ്

നിഖ്യാ കൗണ്‍സില്‍ കാലത്ത് തുടക്കമിട്ട പാഷണ്ഡത ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സഭയെ വിട്ടൊഴിഞ്ഞില്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്ന നെസ്‌തോറിയിസത്തെ എഫേസൂസ് സൂനഹദോസില്‍ പാഷണ്ഡതയായി കണക്കാക്കി ശപിച്ചുതള്ളുകയും നെസ്‌തോറിയിസത്തിന്റെ വക്താവായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസ് നെസ്‌തോറിയനെ സഭയ്ക്ക് പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാല്‍ എദേസാ, നിസിബിസ് എന്നീ ദൈവശാസ്ത്ര കേന്ദ്രങ്ങള്‍ നെസ്‌തോറിയിസത്തോട് അനുഭാവം പുലര്‍ത്തിപ്പോന്നു. അന്ത്യോക്യാസഭയുടെ ഭാഗമായിരുന്ന ഈ കേന്ദ്രങ്ങള്‍ 498ല്‍ പുതിയ പാത്രിയാര്‍ക്കേറ്റിന് രൂപം നല്കി. കിഴക്കിന്റെ സഭയെന്ന് പൊതുവേ അറിയപ്പെട്ടിരുന്ന ഈ വിഭാഗം നെസ്‌തോറിയന്‍, കാല്‍ഡിയന്‍, സിറിയന്‍, ബാബിലോണിയന്‍, അസീറിയന്‍, പേര്‍ഷ്യന്‍ എന്നീ പേരുകളിലും അറിയപ്പെട്ടു.
കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു സന്യാസാശ്രമത്തിന്റെ അധിപനായിരുന്ന എവുത്തിക്കസ് പുതുയൊരു വാദവുമായി രംഗത്തെത്തി. ക്രിസ്തുവില്‍ ദൈവസ്വഭാവം മാത്രമാണുള്ളതെന്നും മനുഷ്യസ്വഭാവം ഇല്ലെന്നും അതുകൊണ്ടു തന്നെ ക്രിസ്തുവിന്റേത് മനുഷ്യശരീരമല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രചരണം. ദൊച്ചേറ്റിസം (Docetism) എന്നാണ് ഈ വാദം അറിയപ്പെട്ടിരുന്നത്. ഈ വാദത്തെ പിന്തുണയ്ക്കാനും സഭയില്‍ ഒരു വിഭാഗം പേരുണ്ടായിരുന്നു. ഫ്രീജിയായിലെ മെത്രാനായിരുന്ന എവുസേബിയസുമായി എവുത്തിക്കസ് തര്‍ക്കത്തിലേര്‍പ്പെട്ടു. ക്രിസ്തുവില്‍ ദൈവത്തിന്റെയും മനുഷ്യന്റെയും സ്വഭാവങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്നു എന്നായിരുന്നു എവുസേബിയസ് മെത്രാന്‍ വാദിച്ചിരുന്നത്. രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന ഫഌവിയന്‍ 448ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു പ്രാദേശിക സിനഡ് വിളിച്ചുകൂട്ടി. സിനഡില്‍ എവുത്തിക്കസിന്റെ പഠനങ്ങളെ തള്ളിക്കളഞ്ഞു.
എഫേസൂസ് സൂനഹദോസില്‍ നെസ്‌തോറിയന്‍ ആശയങ്ങളെ ശക്തമായി എതിര്‍ത്തിരുന്നത് അലക്‌സാണ്ട്രിയയിലെ പാത്രിയാര്‍ക്കീസായിരുന്ന സിറിളായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അവരോധിതനായത് ദിയസ്‌കോറസ് ആയിരുന്നു. സഭ തള്ളിക്കളഞ്ഞ എവുത്തിക്കസിന്റെ ആശയങ്ങളെ ദിയസ്‌കോറസ് പിന്തുണച്ചു. എഫേസൂസില്‍ വീണ്ടുമൊരു സൂനഹദോസ് വിളിച്ചുകൂട്ടി തന്റെ ആശയങ്ങള്‍ അവതരിപ്പിച്ച് അനുകൂല തീരമാനമെടുപ്പിക്കാന്‍ ദിയസ്‌കോറസ് ശ്രമം തുടങ്ങി.
(തുടരും)


Related Articles

എന്നും മുന്നാക്കം പോകുന്നവര്‍

ഫാ. പയസ് പഴേരിക്കല്‍ 45ല്‍ ഏറെ വര്‍ഷമായി മാതൃഭൂമി വാരിക സ്ഥിരമായി വായിക്കുന്നു. അതില്‍ വന്നിട്ടുള്ള ആത്മകഥകളില്‍ അഞ്ചെണ്ണം ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നു. പഠിക്കുന്ന കാലത്ത് ലൈബ്രറിയില്‍ നിന്നെടുത്ത

അനുകമ്പയുണ്ടാകട്ടെ: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “അനുകമ്പയുണ്ടാകട്ടെ” (ലൂക്കാ 10: 25 – 37) ഈശോയുടെ ഉപമകളില്‍ ഏറ്റവും പ്രസിദ്ധമായ ഉപമകളില്‍ ഒന്നാണ് നല്ല സമരിയാക്കാരന്റെ ഉപമ

ഫാ സ്റ്റാൻ സ്വാമിക്കെതിരെ മനുഷ്യാവകാശ ധ്വംസനം ജനാധിപത്യ ഇന്ത്യക്ക് കളങ്കം: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക്‌ കളങ്കമാണ് ഈ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ എന്ന് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല .

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*