Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണില്‍ നാളെ മുതല്‍ ഇളവുകള്‍ അനുവദിക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് വാര്‍ത്താസമ്മേളനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രധാനമായും ആരോഗ്യ, കാര്‍ഷിക മേഖലകളിലാണ് ഇളവുകള്‍. മത്സ്യബന്ധനം, പ്ലാന്റേഷന്, സാമ്പത്തികം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകള്‍ക്കും ഇളവുകളുണ്ട്. അതേസമയം, പൊതുഗതാഗതം സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയറ്ററുകളും പ്രവര്‍ത്തക്കില്ല. ആരാധന ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തുചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 ല്‍ അധികം ആളുകള്‍ ഉണ്ടാകാന്‍ പാടില്ല.
ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി എട്ടു വരെ തന്നെയായി തുടരും. വസ്ത്രവ്യവസായത്തിന് ഇളവ് നല്‍കിയിട്ടുണ്ട്. വര്‍ക്ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍, ഇലക്ടോണിക് ഉപകരണങ്ങളുടെയും മഷിനറി കളുടെയും റിപ്പയറിംഗ് ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. കൊറിയര്‍ സര്‍വീസുകളുമുണ്ടാകും. അക്ഷയകേന്ദ്രങ്ങള്‍ തുറക്കും. സര്‍ക്കാര്‍ ഓഫീസുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങളും പുറത്തിറക്കാനാകും.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, ഇരട്ട സംഖ്യ എന്നിവയില്‍ നമ്പര്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങളും പുറത്തിറക്കാം. എന്നാല്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. കാരണമില്ലാതെ ജില്ലാ അതിര്‍ത്തിക്ക് പുറത്തേക്ക് പോകാനാവില്ല. നാലു ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും മാത്രമാണ് യാത്ര. യാത്രക്കാര്‍ മാസ്കുകള്‍ നിര്‍ബന്ധമായും ധരിക്കണം.
Related
Related Articles
പരീക്ഷണങ്ങൾ: തപസ്സുകാലം ഒന്നാം ഞായർ
തപസ്സുകാലം ഒന്നാം ഞായർ വിചിന്തനം :- പരീക്ഷണങ്ങൾ (ലൂക്ക 4:1-13) തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പൈശാചികമായ പ്രലോഭനങ്ങളെ വചനത്തിന്റെ ശക്തിയാൽ യേശു അതിജീവിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷ
ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ ബിഷപ്പായി സ്ഥാനമേറ്റു
ആലപ്പുഴ: ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി ചുമതലയേറ്റു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഒഴിവിലാണ് നിയമനം. ആലപ്പുഴ മൗണ്ട്
വിവരചോര്‍ച്ച ആവര്‍ത്തിക്കുമ്പോള്‍
എല്ലാവര്ക്കും തങ്ങളുടെ സ്വകാര്യത ഏറ്റവും വിലമതിച്ചതുതന്നെയാണ്. സ്വകാര്യതയില്‍ കടന്നുകയറാനുള്ള താല്പര്യത്തിനും അത്രത്തോളം തന്നെ വിലമതിപ്പുണ്ട്. സ്വകാര്യത ചോര്‍ത്തി വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് വിലയിലെ ആകര്‍ഷകത്വം കൊണ്ടുതന്നെ. ഇന്ത്യയിലെ