Breaking News

എറണാകുളത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ   അള്‍ത്താരകള്‍ക്ക് പൊന്തിഫിക്കല്‍ പദവി

എറണാകുളത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ   അള്‍ത്താരകള്‍ക്ക് പൊന്തിഫിക്കല്‍ പദവി
വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍ത്താരകളെ പരിശുദ്ധ ജപമാല സഹോദസഖ്യത്തിന്‍റെ അള്‍ത്താരകളായി പ്രഖ്യാപിച്ചുകൊണ്ട് പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തുന്നു.  പ്രഖ്യാപനത്തെതുടര്‍ന്ന് പ്രസ്തുത അള്‍ത്താരകള്‍ക്കുമുമ്പില്‍ ജപമാലയര്‍പ്പിക്കുന്നവര്‍ക്കും, ജപമാലസഖ്യത്തില്‍ അംഗത്വമെടുക്കുന്നവര്‍ക്കും, അനേകം ദൈവാനുഗ്രഹങ്ങളും, പ്രത്യേകം ദണ്ഡവിമോചനാനുകൂല്യങ്ങളും ലഭിക്കും.   
മാര്‍പാപ്പയുടെ പ്രതിനിധിയായി ബോംബെയില്‍ നിന്നും ഡൊമിനിക്കന്‍ വൈദികനായ റവ; ഫാ. സുനില്‍ ഡിസൂസ ഒ.പി യാണ് പ്രഖ്യാപനത്തിനായി കേരളത്തില്‍ എത്തിച്ചേരുന്നത് യഥാക്രമം ഫെബ്രുവരി 6 ബുധനാഴ്ച രാവിലെ 10.45 ന് തൃപ്പൂണിത്തുറ സെന്‍റ് ജോസഫ് ചര്‍ച്ച്, ഫേബ്രു. 7 വ്യാഴാഴ്ച  രാവിലെ 10.45 ന് തേവര സെന്‍റ് ജോസഫ് ചര്‍ച്ച്,  വൈകിട്ട് 5.30 ന്  എട്ടേക്കര്‍ സെന്‍റ് ഴൂഡ് ചര്‍ച്ച്, ഫെബ്രുവരി 8 വെള്ളിയാഴ്ച രാവിലെ 6.30 ന്  കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് ചര്‍ച്ച്, വൈകിട്ട്  5.30 ന് വൈപ്പിന്‍ മാനാട്ടുപറമ്പ്  തിരുഹൃദയ ദേവാലയം, എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങള്‍. 
ഫെബ്രുവരി 9 ശനിയാഴ്ച വൈകിട്ട് 5.30 ന് അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടുകൂടിയാണ് എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസ്സീസ്സി കത്തീഡ്രല്‍ അള്‍ത്താരയെ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്‍റെ അള്‍ത്താരയായി പ്രഖ്യാപിക്കുന്നത്.  നിത്യസഹായമാതാവിന്‍റെ തിരുനാളിനായുള്ള കൊടികയറ്റത്തെ തുടര്‍ന്നാണ്  പ്രസ്തുത ദിവ്യബലി അര്‍പ്പിക്കുന്നത്. വരാപ്പുഴ അതിരൂപതയില്‍ വല്ലാര്‍പാടം ബസലിക്കയും, എറണാകുളത്ത് സെന്‍റ് മേരീസ് ബസലിക്കയും, ഉള്‍പ്പെടെ ഇന്ത്യയിലൊട്ടാകെ15 ഓളം ദേവാലയങ്ങള്‍ക്ക്  ഇപ്പോള്‍ ഈ പദവി ലഭിച്ചിട്ടുണ്ട്.    
15-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ആരംഭിച്ചമായ പരിശുദ്ധ ജപമാല സഹോദസഖ്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ ക്രൈസ്തവസമൂഹത്തിനാകമാനം നല്കിയ ആത്മീയ ഉണര്‍വും, വിശ്വാസതീഷ്ണതയും, വിലമതിക്കാനാവാത്തതായിരുന്നു.  അക്കാലത്തെ ഒട്ടുമിക്ക വിശുദ്ധരും, മാര്‍പാപ്പമാരുംപരിശുദ്ധ ജപമാല സഹോദസഖ്യത്തില്‍ അംഗങ്ങളാവുകയും, തങ്ങളാലാവും വിധംസഖ്യത്തെ പ്രചരിപ്പിക്കുകയും, ചെയ്തതിനാല്‍ അന്നത്തെ മിക്ക ക്രൈസ്തവ രാജ്യങ്ങളിലും, ജപമാലസഖ്യം പ്രചുരപ്രചാരം നേടുകയുണ്ടായി.  മരിയന്‍ വിശുദ്ധരില്‍ അഗ്രഗണ്യനായ വി. ലൂയിസ ഡി. മോണ്‍ഫോര്‍ട്ട്  മാത്രം ഒരു ലക്ഷം പേരെ ഈ സഖ്യത്തില്‍ ചേര്‍ത്തു എന്നാണ് പറയപ്പെടുന്നത്.  കത്തോലിക്കാസഭയില്‍ ദണ്ഡവിമോചനങ്ങളുടെ രാജ്ഞിയായി അറിയപ്പെടുന്ന പരിശുദ്ധജപമാലസഹോദസഖ്യത്തിലൂടെ തങ്ങള്‍ക്കും തന്നെയും ശുദ്ധീകരണാത്മാക്കള്‍ക്കുമായി അനേകം ദണ്ഡവിമോചനാനുഗ്രഹങ്ങള്‍ അംഗങ്ങള്‍ക്ക് നേടിയെടുക്കാനാവും.  

Related Articles

ചെല്ലാനത്ത് ശക്തമായ കടൽ കയറ്റം, ജനം തെരുവിലേക്ക്. നാളെ കൊച്ചി തീര ഹർത്താൽ

ശക്തമായ മഴ തുടങ്ങിയതോടെ ചെല്ലാനം വീണ്ടും ദുരിതത്തിൽ. ഇരച്ചു കയറുന്ന കടൽ വെള്ളംകൊണ്ട് വീടും റോഡുമെല്ലാം നിറയുന്നു. ജനങ്ങളെല്ലാം തെരുവിലാണ്. കടൽ കയറുമ്പോൾ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

ക്രിസ്റ്റി ഫർണാൻണ്ടസ് ലത്തീൻ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനിൽ

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ അംഗമായി  ഡോ. ക്രിസ്റ്റി ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ പിന്നാക്കാവസ്ഥയാണ് കമ്മീഷൻ

എല്‍സിവൈഎം ഭാരവാഹികള്‍ സ്ഥാനമേറ്റു

പത്തനാപുരം: ലാറ്റിന്‍ കാത്തലിക് യൂത്ത്മൂവ്‌മെന്റിന്റെ(എല്‍സിവൈഎം) പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കെആര്‍എല്‍സിബിസി യൂത്ത്കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ക്രിസ്തുദാസ്, പ്രസിഡന്റ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*