Breaking News

എറണാകുളത്ത് കടല്‍ക്ഷോഭം 21 മത്സ്യബന്ധനവള്ളങ്ങള്‍ തകര്‍ന്നു

എറണാകുളത്ത് കടല്‍ക്ഷോഭം 21 മത്സ്യബന്ധനവള്ളങ്ങള്‍ തകര്‍ന്നു

നായരമ്പലം, എടവനക്കാട്, ഞാറയ്ക്കല്‍, മാലിപ്പുറം. ചെല്ലാനം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നു
നാനൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു


എറണാകുളം: കനത്ത മഴയില്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ 21 മത്സ്യബന്ധന വള്ളങ്ങള്‍ ശക്തമായ തിരയില്‍ തകര്‍ന്നു. കരയ്ക്കുകയറ്റിവച്ചിരുന്ന ചെറുവള്ളങ്ങളാണ് തകര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറിയതെന്ന് മത്സ്യബന്ധനതൊഴിലാളികള്‍ പറഞ്ഞു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടായിരുന്നതുമൂലം വള്ളങ്ങളൊന്നും മത്സ്യബന്ധനത്തിന് പോയിരുന്നില്ല. വ്യാഴാഴ്ച രാവിലെ കമാലക്കടവിലെത്തിയ മത്സ്യത്തൊഴിലാളികളാണ് വള്ളങ്ങള്‍ തകര്‍ന്നുകിടക്കുന്നത് കണ്ടത്. ചില വള്ളങ്ങള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. വള്ളങ്ങളിലെ വലകളും എന്‍ജിനുകളും നശിച്ചു. ഓരോ വള്ളത്തിനും ശരാശരി 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടും മൂന്നും പേര്‍ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളാണിത്.


നായരമ്പലം, എടവനക്കാട്, ചെല്ലാനം, ഞാറയ്ക്കല്‍, മാലിപ്പുറം എന്നീ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ഞാറയ്ക്കലില്‍ 350 ഉം നായരമ്പലത്ത് 50 ഉം കുടുംബങ്ങളെ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന രാമവിലാസം സ്‌കൂളിലേക്ക് മാറ്റി. മാലിപ്പുറത്ത് കനാല്‍നിറഞ്ഞൊഴുകിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്.
ബുധനാഴ്ച രാത്രി മുതലാണ് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ദിവസവും വെള്ളം കയറിയിരുന്നു. വരും മണിക്കൂറില്‍ കടല്‍ക്ഷോഭം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതേസമയം പലയിടത്തും ജനങ്ങള്‍ ക്യാമ്പിലേക്ക് പോകുന്നില്ലെന്ന് പരാതിയുണ്ട്. മാലിപ്പുറത്ത് പിഡബ്ലിയുഡിയുടെ അനാസ്ഥമൂലമാണ് കനാല്‍ നിറഞ്ഞൊഴുകിയതെന്ന് ആരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തുകയാണ്.
എറണാകുളത്തെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ കേരള തീരത്തെ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


Related Articles

രക്ഷാപ്രവർത്തനത്തിനിടെ പരിക്കുപറ്റിയ മത്സ്യത്തൊഴിലാളിയെ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സന്ദർശിച്ചു

പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ അർത്തുങ്കൽ സ്വദേശി സ്റ്റാലിൻ രക്ഷാപ്രവർത്തനത്തിനിടെ പരിക്കുപറ്റി ചികിത്സയിലിരിക്കുന്ന വിവരമറിഞ്ഞ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സ്വകാര്യ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. കൂനമ്മാവ്

പുനലൂരിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല് – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

പത്തനാപുരം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്നത് പുനലൂര്‍ രൂപതയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാണെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യരൂപതയായ കൊല്ലത്തിന്റെ മൂന്നാമത്ത

മുഖ്യമന്ത്രി ചെല്ലാനത്തെ ജനങ്ങളെ പരിഹസിക്കുന്നു : കെയർ ചെല്ലാനം

കൊച്ചി: സംസ്ഥാനത്തെ തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി ചെല്ലാനത്തിനുവേണ്ടി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ ജനങ്ങളെ പരിഹസിക്കലായി മാറിയെന്ന് കെയർ ചെല്ലാനം സ്റ്റിയറിംഗ് കമ്മിറ്റി യോഗം കുറ്റെപ്പടുത്തി. വർഷങ്ങൾക്കുമുൻപ് പ്രഖ്യാപിച്ചതും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*