എല്ലാവരും സഹോദരങ്ങള്‍’ ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനം ഒക്ടോബര്‍ 3ന്

ഫാ. വില്യം നെല്ലിക്കല്‍
വിശുദ്ധ ഫ്രാന്‍സിസിന്റെ പട്ടണമായ അസീസിയില്‍ ഒക്ടോബര്‍ മൂന്നാം തീയതി ‘എൃമലേഹഹശ ൗേേേശ’ (എല്ലാവരും സഹോദരങ്ങള്‍) എന്ന പുതിയ ചാക്രികലേഖനം ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ച് പ്രകാശനം ചെയ്യും. ‘സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ച്’ എന്ന് ഉപശീര്‍ഷകം ചെയ്തിരിക്കുന്ന ഈ ചാക്രികലേഖനം വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാളിന്റെ തലേന്നാണ് പ്രകാശനം ചെയ്യുന്നത്. ഓരോ ദൈവസൃഷ്ടിയിലും സാഹോദര്യം ദര്‍ശിക്കുകയും അതിനെ കാലാതീതമായ ഒരു ഗാനമാക്കി മാറ്റുകയും ചെയ്ത വിശുദ്ധ ഫ്രാന്‍സിസിന്റെ സ്മൃതിമണ്ഡപത്തില്‍വച്ചാണ് ഭൂമിയിലെ സഹോദരബന്ധത്തിന്റെ പുതിയ പ്രമാണം പാപ്പാ ലോകത്തിനു സമര്‍പ്പിക്കുവാന്‍ പോകുന്നത്.
‘വിശ്വാസത്തിന്റെ വെളിച്ചം’ (ഘൗാലി എശറലശ), വിശുദ്ധന്റെ ‘സൃഷ്ടിയുടെ ഗീതം’ തലക്കെട്ടില്‍പ്പോലും പ്രതിഫലിക്കുന്ന ‘അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!’ (ഘമൗറമീേ ടശ) തുടങ്ങിയ ചാക്രികലേഖനങ്ങള്ക്കുശേഷം, ‘എല്ലാവരും സഹോദരങ്ങള്‍’ (ലത്തീനില്‍ ഛാില െഎൃമൃേല)െ എന്ന മൂന്നാമത്തെ ചാക്രികലേഖനത്തിന് പാപ്പാ കൈയ്യൊപ്പു ചാര്‍ത്തുന്നത് പാവങ്ങളുടെ വിശുദ്ധന്റെ നഗരത്തില്‍ വച്ചാണ്.
അത് സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ചാകുന്നതില്‍ ആശ്ചര്യപ്പെടാനില്ല. വിശുദ്ധ ഫ്രാന്‍സിസിന്റെ ശാസനകളാണ് ഇതിന് പ്രചോദനമായിരിക്കുന്നത്: നമുക്കു സാഹോദര്യത്തില്‍ ജീവിക്കാം. തന്റെ അജഗണങ്ങളെ രക്ഷിക്കാന്‍ കുരിശിലെ ക്ലേശങ്ങളെ ആശ്ലേഷിച്ച നല്ല ഇടയനായ ക്രിസ്തുവിനെ നമുക്കു മാതൃകയാക്കാം’ (ഫ്രാന്‍സിസിന്റെ ശാസനകള്‍ 6, 1. 155).
ഒക്ടോബര്‍ മൂന്നിന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് അസ്സീസിയിലെത്തി ദിവ്യബലി അര്‍പ്പിച്ചതിനുശേഷം താഴത്തെ ബസിലിക്കിയില്‍ വച്ചാണ് പാപ്പാ ചാക്രികലേഖനത്തില്‍ മുദ്ര പതിക്കുന്നതെന്ന് വത്തിക്കാന്റെ പ്രസ് ഓഫീസ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ നിയന്ത്രണ പരിധിയില്‍നിന്നുകൊണ്ട് വിശ്വാസികളുടെ കൂടിച്ചേരല്‍ ഇല്ലാത്ത ഒരു സ്വകാര്യ ആഘോഷമായിരിക്കണമെന്നാണ് പാപ്പാ ആഗ്രഹിക്കുന്നത്. പ്രകാശനകര്‍മ്മം കഴിഞ്ഞാല്‍ ഉടന്‍ പാപ്പാ വത്തിക്കാനിലേക്കു മടങ്ങും. എന്നാല്‍ വത്തിക്കാന്‍ മാധ്യമശൃംഖലകള്‍ പാപ്പായുടെ ദിവ്യബലിയും ചാക്രികലേഖനത്തിന്റെ പ്രകാശന പരിപാടികളും രാജ്യാന്തരതലത്തില്‍ തത്സമയം കണ്ണിചേര്‍ക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
തന്റെ സ്ഥാനാരോഹണത്തിനുശേഷം, ‘സഹോദരങ്ങളേ,’ എന്ന് 2013 മാര്‍ച്ച് 13ന് ലോകത്തെ അഭിസംബോധചെയ്തതില് പിന്നെ ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനങ്ങളുടെ കേന്ദ്രിത മൂല്യങ്ങളില്‍ ഈ അടിസ്ഥാന സാഹോദര്യവീക്ഷണം പ്രതിഫലിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഈ പ്രമാണരേഖയിലും കാണുന്നത്. തന്റെ സ്ഥാനാരോഹണത്തിനുശേഷം വത്തിക്കാനില്‍ നിന്നു പാപ്പാ ഫ്രാന്‍സിസ് ആദ്യമായി പുറത്തുപോയത് ഇറ്റലിയുടെ പടിഞ്ഞാറെ മെഡിറ്ററേനിയന്‍ തീരത്തുള്ള ലാംപദൂസ ദ്വീപില്‍ ലോകദൃഷ്ടിയില്‍ നിസ്സാരരെന്നും ശല്യക്കാരെന്നും ചിലപ്പോള്‍ കണക്കാക്കപ്പെടുന്ന കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ സഹോദരങ്ങളുടെ പക്കലേയ്ക്കായിരുന്നു. സമാധാനം ലക്ഷ്യമാക്കി ഷിമോണ്‍ പേരസിനെയും മഹമൂദ് അബ്ബാസിനെയും 2014ല്‍ ഹസ്തദാനം ചെയ്തു സ്വീകരിച്ചത് വീണ്ടും സാഹോദര്യത്തിന്റെ ദൃഷ്ടാന്തമായിരുന്നു. അങ്ങനെ 2019ല്‍ അബുദാബിയിലെ വിശ്വസാഹോദര്യ പ്രഖ്യാപനംവരെ സകലത്തിന്റെയും പിതാവായ ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്നുമാണ് സമാധാനത്തിന്റെയും മാനവിക സാഹോദര്യത്തിന്റെയും രേഖയും ഉടലെടുത്തത്.
Related
Related Articles
മുന്നാക്കക്കാരെ കൂടുതല്‍ മുന്നിലെത്തിക്കാനുള്ള സംവരണം
കെ.ടി നൗഷാദ് (മാധ്യമ പ്രവര്ത്തകന്) സാമ്പത്തിക സംവരണമെന്നാണ് വിളിക്കുന്നതെങ്കിലും മുന്നാക്ക ജാതിക്കാര്‍ക്കുളള പ്രാതിനിധ്യ സംവരണമാണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുളളത്. പിന്നാക്കക്കാര്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ചുതന്നെ മുന്നാക്കക്കാര്‍ക്ക് അമിത
വത്തിക്കാനും ചൈനയും തമ്മില്‍ അടുക്കുമ്പോള്‍
അമേരിക്കയും കമ്യൂണിസ്റ്റ് ക്യൂബയും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ മധ്യസ്ഥത വഹിച്ച ഫ്രാന്‍സിസ് പാപ്പ ലോകത്തിലെ വന്‍ശക്തികളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ചൈനയെ സാര്‍വത്രിക, അപ്പസ്തോലിക സഭയുടെ സംസര്‍ഗത്തിലേക്ക് നയിച്ചുകൊണ്ട്
ദേവസഹായം വിശുദ്ധഗണത്തിലേക്ക്: നാമകരണവഴി
2012 ജൂണ്‍ 28ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ധന്യനായ ദേവസഹായത്തിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട് കല്പന പുറപ്പെടുവിച്ചിരുന്നു. 2012 ഡിസംബര്‍ രണ്ടിന് നാഗര്‍കോവിലില്‍ ദേവസഹായത്തിന്റെ പൂജ്യഭൗതികാവശിഷ്ടങ്ങള് അടക്കംചെയ്തിട്ടുള്ള