എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്കാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ

പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്കാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര കാത്തലിക് അസോസിയേഷന് സഭാതല സമിതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവകാശങ്ങളെയും ആനുകൂല്യങ്ങളെയും പറ്റി അജ്ഞരായ ആളുകള്‍ക്ക് അഭിഭാഷകര്‍ ആശ്വാസമായി മാറണം. നീതി നിഷേധിക്കപ്പെടുന്നവരുടെ പക്ഷം ചേരുക എന്ന സവിശേഷമായ ദൗത്യം അഭിഭാഷകര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എംസിഎ പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷത വഹിച്ചു. അല്മായ കമ്മീഷന് ചെയര്മാന് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഫാ.ജോസഫ് വെണ്മാരനത്ത്, എംസിഎ ആത്മീയ ഉപദേഷ്ടാവ് ഫാ.ജോണ്‍ അരീക്കല്‍, ജനറല്‍ സെക്രട്ടറി ചെറിയാന് ചെന്നീര്‍ക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
Related
Related Articles
ലോക്ഡൗണ്‍ മേയ് 3വരെ നീട്ടി, യാത്രാനിയന്ത്രണങ്ങളില്‍ ഇളവില്ല
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച രാജ്യത്ത് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
വിശുദ്ധ പാതയിൽ ജെറോം പിതാവ്: ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
നൂറ്റാണ്ടുകളുടെ പൈതൃകം തേടുന്ന ചിരപുരാതനമായ കൊല്ലം രൂപത-അറബിക്കടലും അഷ്ടമുടിക്കായലും തഴുകിയുണര്‍ത്തുന്ന ഭാരതസഭാചരിത്രത്തിന്റെ പിള്ളത്തൊട്ടില്‍. ക്രിസ്തുവിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹയാലും ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനാലും
ജപമാലയിലെ രഹസ്യങ്ങൾ
എന്തുകൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യങ്ങള്‍ സന്തോഷ രഹസ്യങ്ങളായി അറിയപ്പെടുന്നത്? രണ്ടു കാരണങ്ങളാണ് അതിന് നമുക്ക് കാണുവാന്‍ കഴിയുക. ആദത്തിന്റെ പാപംമൂലം സ്വര്‍ഗം നഷ്ടപ്പെട്ട മനുഷ്യ കുലത്തിന് ലഭിക്കാവുന്ന ഏറ്റവും