എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്കാന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ട് – ഡോ. സെബാസ്റ്റിയന് പോള്‍

കൊല്ലം: പ്രാതിനിധ്യ ജനാധിപത്യ സംവിധാനമുള്ള ഇന്ത്യയില്‍ രാഷ്ട്രീയരംഗത്ത് എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം നല്കാന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഡോ. സെബാസ്റ്റിയന്‍പോള്‍ പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ കേരളപ്പിറവിക്കുശേഷമുള്ള സമുദായത്തിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലത്തീന്‍ സമുദായത്തിന്റെ രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ വിജയം കണ്ടെത്താതെ പോകുന്നതാണ് രാഷ്ട്രീയരംഗത്തെ നമ്മുടെ തളര്‍ച്ചയുടെ പ്രധാന കാരണം. ഭരണഘടനയില്‍ സംവരണം നിശ്ചയിച്ചിരിക്കുന്നത് പിന്നാക്കവിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കാനാണ്. രാഷ്ട്രീയത്തിലെ ഇടപെടല്‍ എന്നു പറയുമ്പോള്‍ അധികാരത്തെ അതിന്റെ സമഗ്രതയില്‍ കണ്ട് അവിടെ ഇടംപിടിക്കലാണ്. ആധ്യാത്മികപ്രവര്ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനം ബുദ്ധിമുട്ടാണ്. എന്നാല്‍ സമകാലീന സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തില്‍ നിന്നു മാറിനില്ക്കാന് ആര്‍ക്കും കഴിയില്ല.
അക്ഷരം പഠിപ്പിക്കുകയും മലയാളത്തില്‍ ലക്ഷണമൊത്ത ആദ്യപത്രം ആരംഭിക്കുകയും ചെയ്ത് കേരളത്തെ സംസ്കാരസമ്പന്നമാക്കിയ സമുദായം പിന്നീട് പിന്നോട്ടു പോകുകയായിരുന്നു. ആനി മസ്ക്രീനും അലക്സാണ്ടര്‍ പറമ്പിത്തറയും ബി. വെല്ലിംഗ്ടണും ബേബി ജോണും മറ്റു നിരവധി നേതാക്കളും ഒരുകാലത്ത് രാഷ്ട്രീയരംഗത്ത് ചെലുത്തിയിരുന്ന സ്വാധീനം ഇന്ന് ലത്തീന്‍ കത്തോലിക്കരുടെ ഭാഗത്തുനിന്ന് ഇല്ലാതായിരിക്കുന്നു. ലത്തീന്‍ കത്തോലിക്കരുടെ നേതൃത്വത്തില്‍ രൂപീകരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സമുദായം ശക്തമായി നിലപാട് വ്യക്തമാക്കിയാല്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ വഴങ്ങുമെന്നതിന് ഉദാഹരണങ്ങളുണ്ട്. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ലത്തീന്‍ കത്തോലിക്കാ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചപ്പോള്‍ ശക്തമായ തിരിച്ചടിയുണ്ടായി. 1967ല്‍ സിപിഎം സ്ഥാനാര്‍ഥി വി. വിശ്വനാഥമേനോന് എറണാകുളത്തു നിന്നു തെരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയനേതൃത്വങ്ങളുടെ കണ്ണുതുറപ്പിച്ചു. 1971ല്‍ എറണാകുളത്ത് ലത്തീന്‍ കത്തോലിക്കാ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. തുടര്‍ന്ന്, 2019 ലെ തെരഞ്ഞെടുപ്പു വരെ അതില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി സഭയുടെയും സമുദായത്തിന്റെയും ഭാഗത്തുനിന്നു പ്രത്യക്ഷമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ലത്തീന്കാര് പിന്നാക്കക്കാരാണെന്ന നിലപാട് മാറ്റണം. ജനിച്ചകാലം മുതല്‍ പിന്നാക്കക്കാരനാണ് എന്നതാണ് കുട്ടികള്‍ കേള്‍ക്കുന്നത്. അതവരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഡോ. സെബാസ്റ്റിയന് പോള്‍ പറഞ്ഞു.
Related
Related Articles
കടല്‍ഭിത്തി കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു: കെയര്‍ ചെല്ലാനം അഭിനന്ദിച്ചു
കൊച്ചി: ചെല്ലാനം-ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയിലെ അറ്റകുറ്റപണികള്‍ക്കായി 15 കോടിരൂപയുടെ ഭരണാനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെക്കേ ചെല്ലാനം, ഗുണ്ടുപറമ്പ്, മാലാഖപ്പടി, ബസാര്‍, വേളാങ്കണ്ണി, ചാളക്കടവ്,
ചെല്ലാനത്തിനായ് ഡോക്ടറും മരുന്നും പരിപാടി ആരംഭിച്ചു….
പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി കെ. ആർ. എൽ. സി. സി, കൊച്ചി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ചെല്ലാനം കണ്ടെയ്മെൻ്റ് പ്രദേശവാസികൾക്കായ് നടപ്പാക്കുന്ന ഡോക്ടറും
സാമൂഹിക സേവനത്തിനുള്ള ശ്രുതിവേദി പുരസ്കാരം ഫാ. ആല്‍ഫ്രഡിന് സമ്മാനിച്ചു
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സാഹിത്യ സാംസ്കാരിക സംഘടനയായ ശ്രുതിവേദിയുടെയും ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയവര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില് സാമൂഹിക