എല്‍സിവൈഎം പുനലൂര്‍ രൂപത അര്‍ദ്ധ വാര്‍ഷിക സെനറ്റ്

പുനലൂര്‍: എല്‍സിവൈഎം പുനലൂര്‍ രൂപതയുടെ 2018 വര്‍ഷത്തെ സെനറ്റ് സമ്മേളനം പത്തനാപുരം ആനിമേഷന്‍ സെന്റില്‍ ചേര്‍ന്നു. സെനറ്റ് സമ്മേളനത്തില്‍ 28 ഇടവകകളില്‍ നിന്നായി 103 യുവജനങ്ങള്‍ പങ്കെടുത്തു. 2018 ജനുവരി മുതല്‍ ജൂണ്‍ വരെയുളള എല്‍സിവൈഎം പുനലൂര്‍ രൂപത യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും ഈ പ്രവര്‍ത്തനങ്ങള്‍ വഴി അവരുടെ ലക്ഷ്യങ്ങളെ അറിയുവാനുമാണ് ഇത്തരത്തില്‍ സെനറ്റ് സമ്മേളനം സംഘടിപ്പിച്ചത്.
സമ്മേളനം ഐസിവൈഎം ജനറല്‍ സെക്രട്ടറി പോള്‍ ജോസ് പടമാട്ടുമേല് ഉദ്ഘാടനം ചെയ്തു. രൂപതാ സമിതിയംഗമായ ജിബിന്‍ ജെ. ഫെര്‍ണാണ്ടസ് സെനറ്റ് സമ്മേളനം ക്രമീകരിച്ചു. എല്‍സിവൈഎം പുനലൂര്‍ രൂപത ഡയറക്ടര്‍ ഫാ. ജോസ് ഫിഫിന്‍ സിഎസ്ജെയും, രൂപതാ പ്രസിഡന്റ് ഡീനാ പിറ്റര്‍ ജോസഫ് രൂപത ജനറല്‍ സെക്രട്ടറി സ്റ്റെഫി ചാള്‍സ് രൂപതാസമിതി അംഗങ്ങളായ ജിബിന്‍ ഗബ്രിയേല്‍, അഖില്‍ അനിയന്, ഡോണ്‍ ഡാനിയല്‍ ജോസഫ്, മെറിന് ജെ. വിന്‍സെന്റ്, ദിലീപ്, ലിബിന്, ഷിജോ എന്നിവരും സംബന്ധിച്ചു.
Related
Related Articles
തദ്ദേശ തിരഞ്ഞെടുപ്പ്: ജനം പോളിങ്ങ് ബൂത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ സ്വയംഭരണ തിരഞഞ്ഞെടുപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത
കഷ്ടപ്പെടുന്നവര്‍ക്കാശ്വാസമായി കൊല്ലം രൂപതയുടെ ക്യു.എസ്.എസ്.എസ്
കൊവിഡ് വ്യാപനം തുടങ്ങും മുമ്പേ സാനിറ്റൈസറിന്റെ ആവശ്യകത മുന്‍കൂട്ടി അറിഞ്ഞ് കൊല്ലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണവും പരിശീലനവും തുടങ്ങി. ക്യു.എസ്.എസ്.എസും ആറ്റിങ്ങല്‍
ഭാരതത്തില്‍ കര്‍മലീത്താ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികാഘോഷം ഗോവയില്‍
നിഷ്പാദുക കര്‍മലീത്താ സമൂഹം ഇന്ത്യയില്‍ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഓള്‍ഡ് ഗോവയില്‍ 1619ല്‍ ആരംഭിച്ച ആദ്യ നൊവിഷ്യേറ്റില്‍ അംഗങ്ങളായിരുന്ന സമൂഹത്തിലെ ആദ്യ രക്തസാക്ഷികളായ രണ്ട് വാഴ്ത്തപ്പെട്ടവരെ