Breaking News

എല്‍. എം പൈലി ചെയര്‍ തടസങ്ങള്‍ നീങ്ങണം

എല്‍. എം പൈലി ചെയര്‍ തടസങ്ങള്‍ നീങ്ങണം

പ്രാദേശിക വികസനത്തിനും ഇതര കാര്യങ്ങള്‍ക്കുമായി അക്കാദമിക് ഉദ്ദേശത്തോടെ ചെയറുകള്‍ സര്‍വകലാശാലകളില്‍ സ്ഥാപിക്കാറുണ്ട്. എറണാകുളം കളമശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചി സര്‍വ്വകലാശാലയില്‍ വിവിധ അധ്യാപക വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെയറുകള്‍ ഉണ്ട്. കൊച്ചി സര്‍വകലാശാലയില്‍ പുതിയതായി ചെയറുകള്‍ ആരംഭിക്കുന്നതിന് സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയും വിഷയത്തില്‍ സര്‍ക്കാര്‍ 17.12.10 തീയതി ചെയറുകള്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
കൊച്ചി സര്‍വകലാശാലയുടെ സ്ഥാപകരില്‍ പ്രമുഖനും കൊച്ചിയുടെ സമഗ്ര വികസനത്തില്‍ സജീവ സാന്നിധ്യവുമായിരുന്ന ഷെവലിയര്‍ പ്രൊഫ. എല്‍.എം പൈലി ചെയറിന്റെ സാഹിത്യ നിപുണനായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് ചെയര്‍  എന്നീ പേരുകളില്‍ സ്ഥാപിക്കേണ്ട ചെയറുകള്‍ക്ക് 2010 ല്‍ ഭരണാനുമതി ലഭിച്ചതായാണ് രേഖകള്‍. പക്ഷെ പിന്നീട് ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടായില്ല. അതിനായി അനുവദിച്ച ഫണ്ട് ഇപ്പോഴും നിലവിലുണ്ടോ അതോ മറ്റ് കാര്യങ്ങള്‍ക്കായി വകമാറ്റിയോ എന്നൊക്കെ കൂടുതല്‍ അന്വേഷണങ്ങളും ആവശ്യമാണ്. ഏതായാലും ഒരു കാര്യം വ്യക്തം- ഷെവലിയര്‍ എല്‍. എം പൈലി എന്ന യുഗപ്രഭാവന്‍ കാലത്തിനതീതമായി അക്കാദമിക് തലങ്ങളിലും മറ്റ് മേഖലകളിലും നിലനില്‍ക്കുന്നതിനാണ് ഇത്തരത്തില്‍ കൊച്ചി സര്‍വ്വകലാശാലയുടെതായി ഒരു നീക്കം ഉണ്ടായത്. കൊച്ചിയുടെ സമഗ്രവികസനത്തിന് ഉതകുന്ന തരത്തില്‍ ഉപയോഗിക്കുന്നതിനും തുടര്‍പഠനങ്ങള്‍ നടത്തുന്നതിനും ഈ ചെയര്‍ ഉപകാരപ്പെടും. പക്ഷെ അത് യാഥാര്‍ഥ്യമാകാന്‍ നപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല. കാരണങ്ങള്‍ ആരാഞ്ഞ് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നിര്‍ദേശാനുസരണം വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടിയില്‍് എല്‍.എം പൈലി ചെയര്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് വൈസ് ചാന്‍സലറുടെ ഉത്തരവ് എന്നാണ്. സുകുമാര്‍ അഴീക്കോട് ചെയര്‍ സംബന്ധിച്ച് കത്തിടപാടുകള്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം എല്‍.എം പൈലി ചെയര്‍ സംബന്ധിച്ച് ഇതുവരെയും കത്തിടപാടുകള്‍ ഒന്നും നടന്നിട്ടില്ല എന്നാണ് മറുപടി.


Related Articles

ലൈംഗികാതിക്രമം: സഭയില്‍ പുതിയ ചട്ടങ്ങള്‍

വത്തിക്കാന്‍ സിറ്റി: സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങളും അവ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളും മേലധികാരികളെ അറിയിക്കാന്‍ എല്ലാ വൈദികരും സന്ന്യസ്തരും ബാധ്യസ്ഥരാണെന്നു വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ സാര്‍വത്രിക കത്തോലിക്കാ സഭയ്ക്കു

വനിതാ മതില്‍ വിഭാഗീയ മതിലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് സിഎസ്എസ്

കൊച്ചി: വനിതാ മതില്‍ വിഭാഗിയ മതില്‍ ആക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി. കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍

കൂട്ടായ്മയിലും പങ്കാളിത്ത മനോഭാവത്തോടും കൂടെ ദൗത്യം നിര്‍വഹിക്കണം-ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

  കോഴിക്കോട്: ആഗോള കത്തോലിക്കാ സഭയില്‍ 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന രൂപതാതല സിനഡിന് കോഴിക്കോട് രൂപതയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*