എവര്‍ഗ്രീന്‍ സീനിയര്‍ സിറ്റിസണ്‍സ് സംഗമം

കോഴിക്കോട്: സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ മുതിര്‍ന്നവരുടെ സംഗമം എവര്‍ഗ്രീന്‍ സീനിയര്‍ സിറ്റിസണ്‍സ് ദിനമായി ആചരിച്ചു. ദിവ്യബലിക്ക് ഫാ. ജോസ് പുളിക്കത്തറ, ഫാ. ജോസഫ് വാളന്നൂര്‍, ഫാ. റ്റോം അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് അവര്‍ക്കായി നടത്തിയ പ്രത്യേം അഭിഷേക പ്രാര്‍ത്ഥനയ്ക്ക് ഫാ. ജിജു പള്ളിപ്പറമ്പില്‍ നേതൃത്വം നല്കി. പൊതുയോഗം ഫാ. ജോസഫ് വാളങ്ങള്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജിജു പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് പുളിക്കത്തറ, ഫാ. ടോം അറയ്ക്കല്‍, പ്രോവിഡന്‍സ് കോണ്‍വെന്റ് സുപ്പിരിയര്‍ സിസ്റ്റര്‍ മരിയ ലത, ജോണി എന്നിവര്‍ അനുഭവം പങ്കുവച്ചു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി റോളണ്ട്, സഹവികാരി ഫാ. എം. എസ് കുര്യാക്കോസ്, കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജസീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാ. ടോം അറയ്ക്കല്‍ സീനിയര്‍ സിറ്റിസന്‍സിനു മെമെന്റോ നല്കി ആദരിച്ചു. മതബോധന വിഭാഗം വിവിധ കലാപരിപാടികള്‍ അവതരിപ്പച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Related
Related Articles
ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പുണ്യപുരുഷന്
നീണ്ട 41 വര്‍ഷങ്ങള്‍ കൊല്ലം രൂപതയില്‍ ജ്വലിച്ചുനിന്ന ആത്മീയാചാര്യനായ ജെറോം പിതാവ് വിശുദ്ധപാതയിലേക്ക് പ്രയാണം ആരംഭിക്കുകയാണ്. ഈ പുണ്യപുരുഷനെക്കുറിച്ചുള്ള ഓര്‍മകള്‍ ജനഹൃദയങ്ങളിലും കൊല്ലം നഗരവീഥികളിലും ഇന്നും തെളിഞ്ഞുനില്ക്കുന്നു.
സാമുദായിക യാഥാര്‍ത്ഥ്യവും രാഷ്ട്രീയശക്തിയും
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക (മത്താ. 22, 21). കത്തോലിക്കാസഭയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അടിസ്ഥാനമായി എന്നും ഉയര്‍ത്തിപ്പിടിക്കുന്ന വേദവാക്യമാണിത്. ദൈവിക കാര്യങ്ങളില്‍ ശ്രദ്ധയൂന്നി ജീവിക്കേണ്ടവര്‍ രാഷ്ട്രീയ
ദീര്‍ഘായുസിന്റെ രഹസ്യം
117 വര്‍ഷങ്ങള്‍ ഇഹലോകത്ത് ജീവിച്ച ജപ്പാനിലെ മിസാവോ ഒക്കാവയാണ് ഭൂമുഖത്തുണ്ടായിരുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി എന്നുപറയാം. 1898ല്‍ ജപ്പാനിലെ ഒസാക്കയില്‍ ജനിച്ച മിസാവോ 2015ലാണ് മരിക്കുന്നത്. ലോകത്ത്