Breaking News

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ബാക്കി പരീക്ഷകള്‍ മേയ് രണ്ടാംവാരം

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ബാക്കി പരീക്ഷകള്‍ മേയ് രണ്ടാംവാരം

തിരുവനന്തപുരം: ലോക്ഡൗണ്‍ മാറ്റിയാല്‍ മേയ് രണ്ടാംവാരം എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി എന്നിവയുടെ അവശേഷിക്കുന്ന പരീക്ഷകള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നൊരുക്കം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിശദവും സൂക്ഷ്മവുമായി പരിശോധിച്ചാകും അന്തിമ തീരുമാനം. മേയ് എട്ടിനും മെയ് 11നും ആരംഭിക്കാനുള്ള രണ്ടു തീയതികളാണ് ഇപ്പോള്‍ കണ്ടുവച്ചിട്ടുള്ളത്. പരീക്ഷാ തീയതി, അധ്യാപക പരിശീലനം എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചേരുന്നുണ്ട്.
ഓഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലാണ് ക്യുഐപി യോഗം. എസ്എസ്എല്‍സിക്ക് മൂന്നും ഹയര്‍സെക്കന്‍ഡറിക്ക് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്. ഇരുവിഭാഗത്തിലെയും പരീക്ഷകള്‍  ഇത്തവണ രാവിലെ ഒന്നിച്ചാണ് നടത്തിയിരുന്നത്. ബാക്കിയുള്ള പരീക്ഷകള്‍ ഒന്നിച്ച് നടത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. മുന്‍വര്‍ഷത്തെപ്പോലെ ഹയര്‍സെക്കന്‍ഡറി രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കുമായിരിക്കും. ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഏതു സമയവും പരീക്ഷ നടത്താന്‍ സജ്ജമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എട്ടിന് ആരംഭിക്കാനായില്ലെങ്കില്‍ 11 മുതല്‍ 14 വരെ നടത്താനാണ് ആലോചന.
ലോക്ഡൗണില്‍ ഇളവ് ലഭിച്ച ജില്ലകളിലെ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള സംവിധാനങ്ങളും നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവന്‍ പേര്‍ക്കും സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല. പകരം ആദ്യപാദ, അര്‍ധവാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കുകള്‍ താരതമ്യം ചെയ്ത് വാര്‍ഷിക പരീക്ഷയ്ക്ക് മാര്‍ക്ക് അനുവദിക്കും. മേയ് അഞ്ചു മുതല്‍ സ്‌കൂള്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനുള്ള മുന്നൊരുക്കത്തിനും തുടക്കമായി.
ലോക്ഡൗണ്‍ തുടര്‍ന്നാല്‍ അവിടങ്ങളില്‍ ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ പരിഗണനയിലുണ്ട്. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും കഴിയുന്നവര്‍ക്ക് മക്കളെ കേരളത്തിലെ സ്‌കൂളുകളിലേക്ക് മാറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ പ്രവേശന നടപടികളിലൂടെ അതിനും സംവിധാനമൊരുക്കും.Related Articles

ഓണ്‍ലൈന്‍’ വിദ്യാഭ്യാസം 25 കോടി കുട്ടികള്‍ പിന്തള്ളപ്പെട്ടു വിദ്യാഭ്യാസം പ്രത്യാശയുടെ പ്രക്രിയയാകണം-ഫ്രാന്‍സിസ് പാപ്പാ

  ഫാ. വില്യം നെല്ലിക്കല്‍   വത്തിക്കാന്‍ സിറ്റി: ആഗോളതലത്തില്‍ വിദ്യാഭ്യാസ സംവിധാനങ്ങളുടെ എല്ലാ മേഖലകളെയും കൊവിഡ്-19 നിഷേധാത്മകമായി ബാധിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഒക്ടോബര്‍ 15ന്

ബിഷപ് പത്രോണി ശാന്തി ലഹരിചികിത്സാ പുനരധിവാസ കേന്ദ്രം നഗരമധ്യത്തിലേക്ക്

  കോഴിക്കോട്: 1992ല്‍ കേന്ദ്ര മന്ത്രാലയത്തിന്റെ സാമൂഹിക നീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത് വെള്ളിപറമ്പില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശാന്തി സംയോജിത ലഹരിചികിത്സാ പുനരധിവാസ

ഗജ ചുഴലിക്കാറ്റ് തീരം തൊട്ടു

ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. നാഗപട്ടണത്തിനും വേദരണ്യത്തിനും ഇടയ്ക്കുള്ള തീരപ്രദേശത്താണ് ഗജ 120 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ചത്. 4 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട് വൈദ്യുതാഘാതമേറ്റാണ് രണ്ടുപേർ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*