ഏകസ്ഥരുടെയും വിധവകളുടെയും സംഗമം

കോട്ടപ്പുറം: കോട്ടപ്പുറം ഫാമിലി അപ്പസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടപ്പുറം വികാസില്‍ രൂപതയിലെ ഏകസ്ഥരുടെയും വിധവകളുടെയും സംഗമം നടത്തി. രൂപതയിലെ 27 ഇടവകയില്‍ നിന്നായി 400 പേര് പങ്കെടുത്തു. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അനുഗ്രഹപ്രഭാഷണം നടത്തി.
കോട്ടപ്പുറം രൂപത മതബോധന ഡയറക്ടര്‍ ഫാ. ഡയസ് ആന്റണി സംഗമം ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം പിഒസിയിലെ വിധവ ഫോറം കോ-ഓര്‍ഡിനേറ്റര്‍ ഷൈനി തോമസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കോട്ടപ്പുറം രൂപത വിധവ ഫോറം രൂപീകരിച്ചു. പ്രസിഡന്റായി ഡെയ്സി ലോറന്‍സിനെയും വൈസ് പ്രസിഡന്റ് ആനി ഫ്രാന്‍സിസ്, സെക്രട്ടറിയായി മേരി മോന്‍സി, ജോയിന്റ് സെക്രട്ടറിയായി കര്‍മല സേവ്യറിനെയും ട്രഷററായി ഷീല ജോയിയേയും തിരഞ്ഞെടുത്തു. വിശുദ്ധ പൗളിന് വിധവ ഫോറം കോട്ടപ്പുറം എന്ന പേരിലാണ് ഈ ഫോറം അറിയപ്പെടുക. ഡയറക്ടര്‍ ഫാ. ജോസഫ് ഒളാട്ടുപുറം സ്വാഗതവും ഡെയ്സി ലോറന്‍സ് നന്ദിയും പറഞ്ഞു.
Related
Related Articles
വിശപ്പിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?
ഡോ. ഗാസ്പര്‍ സന്യാസി കേന്ദ്ര വനിതാ-ശിശുവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്മൃതി ഇറാനി 2017ല്‍ ലോക്സഭയില്‍ അറിയിച്ചതനുസരിച്ച്, മൂന്നു വര്‍ഷത്തിന്റെ കാലപരിധി നിര്‍ണയിച്ച് 2017 ഡിസംബര്‍ 18ന്
ചർച്ച് ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: വിവിധ െ്രെകസ്തവ സഭകളെ നിയന്ത്രിക്കുവാനായി നിയമപരിഷ്കാര കമീഷന് ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്
പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ നിര്‍ദേശിക്കാനാകില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ‘എവിടെയാണോ അവിടെ നില്ക്കുക’;