ഏലീശ്വാമ്മ ധീരസുകൃതിനിയും കര്മയോഗിനിയും-മോണ്‍. മാത്യു കല്ലിങ്കല്‍

ദൈവദാസി മദര്‍ ഏലീശ്വാ സിംപോസിയം
എറണാകുളം: ആധ്യാത്മികതയില്‍ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുമായി സാമ്യമുള്ള കര്മയോഗിനിയും തപസ്വിനിയും ധീരസുകൃതിനിയുമാണ് ദൈവദാസി മദര്‍ ഏലീശ്വാമ്മയെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രഥമ കന്യാസ്ത്രീയും സിറ്റിസി സഭാസ്ഥാപകയുമായ ഏലീശ്വാമ്മയുടെ നാമകരണനടപടികളുടെ ഭാഗമായി സിറ്റിസി ജനറലേറ്റില്‍ സംഘടിപ്പിച്ച ‘ദൈവദാസി മദര്‍ ഏലീശ്വായുടെ ധ്യാനാത്മക ആധ്യാത്മികത ഇന്നത്തെ നവീകരണമിഷനില്’ എന്ന സിംപോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറ്റിസി സഭയോട് വരാപ്പുഴ അതിരൂപത ഏറെ കടപ്പെട്ടിരിക്കുന്നു. ഇനിയും സഭയുടെ നിസ്വാര്‍ത്ഥ സേവനം അതിരൂപതയ്ക്കാവശ്യമാണെന്നും മോണ്‍. മാത്യു കല്ലിങ്കല്‍ പറഞ്ഞു.
സിറ്റിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഡോ. സൂസമ്മ കാവുംപുറത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദൈവാത്മാവിന്റെ നിമന്ത്രണങ്ങള്‍ക്ക് തുറവിയോടും വിധേയത്വത്തോടുകൂടിയും തന്നെത്തന്നെ വിട്ടുകൊടുത്ത പത്തൊമ്പതാം നൂറ്റാണ്ടിലെ ധീരയായ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു ദൈവദാസി മദര്‍ ഏലീശ്വാമ്മയെന്ന് അവര്‍ സ്മരിച്ചു. ഏലീശ്വാമ്മ അന്നു തുടങ്ങിവച്ച ആധ്യാത്മികതയും സമര്‍പ്പിത ജീവിതവും ഇന്നും ധാരാളം പേരെ സന്യാസജീവിതത്തിലേക്ക് ആകര്‍ഷിക്കുന്നു. ഏലീശ്വാമ്മയുടെ സ്മരണ ഇന്നും ഓജസോടെ സ്പന്ദിക്കുന്നുവെന്നതിന് ഇതു വലിയ സാക്ഷ്യമാണെന്ന് സിസ്റ്റര്‍ ഡോ. സൂസമ്മ കാവുംപുറത്ത് വ്യക്തമാക്കി.
സിറ്റിസിയുടെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള സിസ്റ്റര്മാര് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സുവിശേഷോപദേശങ്ങളായ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവയുടെ അനുഷ്ഠാനത്തിലും ദൗത്യത്തിലും മദര്‍ ഏലീശ്വായുടെ ധ്യാനാത്മക ആധ്യാത്മികത എന്ന വിഷയത്തില്‍ സാന്‍ ജുവാന്‍ പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് സിസ്റ്റര്‍. ഡോ. ബനഡിക്റ്റ, മദര്‍ ഏലീശ്വായുടെ ധ്യാനാത്മക ആധ്യാത്മികത ഇന്നത്തെ നവീകരണമിഷനില് എന്ന വിഷയത്തെ ആസ്പദമാക്കി സിറ്റിസി ജനറല്‍ ഹൗസിനെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ ബെനീഞ്ഞ സാവിയോ, സുവിശേഷവത്കരണം, കൂട്ടായ്മ, സഭാസേവനം എന്നീ മേഖലകളില്‍ മദര്‍ ഏലീശ്വായുടെ ധ്യാനാത്മക ആധ്യാത്മികതയില്‍ ജീവിക്കുക എന്ന വിഷയത്തില്‍ കോട്ടയം ദേവമാതാ പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ അര്‍പ്പിത മേരി, ദൈവദാസി മദര്‍ ഏലീശ്വായുടെ ധ്യാനാത്മക ആധ്യാത്മികത പ്രവൃത്തിപഥത്തില്‍-ഈശോയും പരിശുദ്ധ അമ്മയും മാതൃകകള്‍ എന്ന വിഷയത്തില്‍ തമിഴ്നാട് അമലാ പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ ആന്റോറോസ്, ഏലീശ്വായുടെ ധ്യാനാത്മക ആധ്യാത്മികത പ്രവൃത്തിപഥത്തില്‍-ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ, കുരിശിന്റെ വിശുദ്ധ യോഹന്നാന്, ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ എന്നിവര്‍ മാതൃകകള്‍ എന്ന വിഷയത്തില്‍ ബീഹാര്‍ ആവില പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ ജിഷ റോസ്, ഏലീശ്വായുടെ ധ്യാനാത്മക ആധ്യാത്മികത പ്രവൃത്തിപഥത്തില്‍-കല്‍ക്കട്ടയിലെ മദര്‍ തെരേസയും ഫ്രാന്‍സിസ് പാപ്പായും എന്ന വിഷയത്തില്‍ ഝാന്‍സി ലിസ്യൂ പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ ഡെന്നീസ്, മദര്‍ ഏലീശ്വായുടെ ധ്യാനാത്മക ആധ്യാത്മികത: സിറ്റിസിയുടെ ഇന്നുവരെയുള്ള തീര്‍ഥാടനം എന്ന വിഷയത്തില്‍ ആന്ധ്രയിലെ കാര്‍മല്‍ മാതാ പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ അമല, മദര്‍ ഏലീശ്വായുടെ ധ്യാനാത്മക ആധ്യാത്മികത: ഇന്നത്തെ ലോകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും സ്വര്‍ഗരാജ്യം പടുത്തുയര്‍ത്തുകയും ചെയ്യുക എന്ന വിഷയത്തില്‍ തമിഴ്നാട് വിമല പ്രൊവിന്‍സിലെ സിസ്റ്റര്‍ സ്റ്റാര്‍ലിന്‍ കവിത എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്.
റവ. ഡോ. വില്‍സണ്‍ സ്രാമ്പിക്കല്‍ ഒസിഡി മോഡറേറ്ററായിരുന്നു. ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അര്‍പ്പിത സ്വാഗതവും തമിഴ്നാട് അമല പ്രൊവിന്‍സിന്റെ കൗണ്‍സിലര്‍ സിസ്റ്റര്‍ ആഗ്നസ് ഗ്ലോറി നന്ദിയും പറഞ്ഞു.
Related
Related Articles
ഫാത്തിമാനാഥയുടെ ലാവണ്യശോഭയില് ധന്യരായി മരിയഭക്തര്‍
കൊല്ലം: പോര്‍ച്ചുഗലിലെ പരിശുദ്ധ ജപമാലരാജ്ഞിയുടെ വിഖ്യാത തീര്‍ഥാടനകേന്ദ്രമായ ഫാത്തിമാ ബസിലിക്കയിലെ റെക്ടര്‍ മോണ്‍. കാര്‍ലോസ് കബെസിഞ്ഞ്യാസ് കൊല്ലം രൂപതയിലെ മരിയഭക്തര്‍ക്ക് കൊറോണവൈറസ് മഹാമാരിയുടെ ദുരിതകാലത്ത് ആശ്വാസദായകമായ
റവ. ഡോ.സെല്വരാജന് മോണ്‍സിഞ്ഞോര്‍ പദവി, മോണ്‍. വി.പി ജോസ് ശുശ്രൂഷാ കോ-ഓര്‍ഡിനേറ്റര്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ജൂഡീഷ്യല്‍ വികാരി റവ. ഡോ.സെല്‍വരാജനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്കുയര്‍ത്തി. ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്രൂപതയുടെ ശുശ്രൂഷാ കോ-ഓര്‍ഡിനേറ്ററായി മോണ്‍. വി. പി ജോസിനെ നിയമിച്ചു. രൂപതയുടെ
മനുഷ്യസ്നേഹിയായ മത്സ്യത്തൊഴിലാളി നേതാവ് എ. ആന്‍ഡ്രൂസ്
ഫാ. ഫെര്‍ഡിനാന്‍ഡ് കായാവില്‍ കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും ഹൃദയത്തുടിപ്പുകള്‍ തന്റെ ഹൃദയത്തുടിപ്പുകളുമായി ചേര്‍ത്തുപിടിച്ചു ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു ഒക്ടോബര്‍ 16ാം തീയതി നിര്യാതനായ ആന്‍ഡ്രൂസ്. ഒരു ജീവിതകാലം മുഴുവനും മത്സ്യത്തൊഴിലാളികളുടെ