Breaking News

ഏഷ്യന്‍ രാജ്യങ്ങള്‍ രോഗബാധയുടെ രണ്ടാംതരംഗത്തിന് ഒരുങ്ങുന്നു

ഏഷ്യന്‍ രാജ്യങ്ങള്‍ രോഗബാധയുടെ രണ്ടാംതരംഗത്തിന് ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ്ബാധയെ നിയന്ത്രണവിധേയമാക്കി എന്നതില്‍ ആശ്വാസംകൊണ്ട ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്‌വാന്‍ എന്നിവ കൊവിഡിന്റെ രണ്ടാംതരംഗത്തിനായി ഒരുങ്ങുന്നു.
രാജ്യാന്തര സഞ്ചാരികളില്‍നിന്ന് വീണ്ടും മഹാമാരി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശികള്‍ രാജ്യത്തേയ്ക്ക് കടക്കാതിരിക്കാന്‍ അതിര്‍ത്തി അടയ്ക്കുന്നു. വിദേശത്തുനിന്നെത്തുന്നവരെയെല്ലാം ദക്ഷിണ കൊറിയ 14 ദിവസത്തേയ്ക്ക് ക്വാറന്റൈന്‍ ചെയ്യുന്നു. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലുംനിന്നുള്ള യാത്രക്കാര്‍ക്ക് ജപ്പാന്‍ വിലക്ക് ഏര്‍പ്പെടുത്തി.
മഹാമാരിയുടെ ആദ്യതരംഗത്തെ നേരിടുന്ന അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കൂടുതല്‍ ആശങ്കകള്‍ പകരുന്നതാണ് ഈ സ്ഥിതിവിശേഷം. രോഗബാധ നിയന്ത്രണവിധേയമാക്കാനുള്ള ഇപ്പോഴത്തെ ശ്രമങ്ങള്‍ വിജയിച്ചാലും അതു വീണ്ടും തലപൊക്കുമെന്നാണ് ഏഷ്യയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. വാക്‌സിനോ ശരിയായ ചികിത്സാവിധിയോ കണ്ടെത്തുംവരെ അനിശ്ചിതമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
അതേസമയം രാജ്യത്ത് ഒരാള്‍ക്കുപോലും കൊറോണബാധ ഉണ്ടായിട്ടില്ല എന്ന വടക്കന്‍ കൊറിയയുടെ അവകാശവാദം ശുദ്ധനുണയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ദശകങ്ങളായി രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ടുകഴിയുന്ന, പ്യോങ്യാങ്ങിലെ സമഗ്രാധിപത്യത്തിന്റെ രഹസ്യാത്മകസ്വഭാവം കാത്തുസൂക്ഷിക്കുന്ന വടക്കന്‍ കൊറിയയിലെ ആരോഗ്യപാലന സംവിധാനത്തിന് പകര്‍ച്ചവ്യാധിയെ നേരിടാന്‍തക്ക ശേഷിയൊന്നുമില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
ഇതിനിടെ റഷ്യയില്‍ മോസ്‌കോയിലെ പ്രധാന കൊറോണ വൈറസ് ആശുപത്രിയുടെ മേധാവി ഡെനിസ് പ്രൊട്‌സെന്‍കോയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒരാഴ്ചമുന്‍പ് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ കൊമ്യൂണാര്‍ക്ക ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ പ്രൊട്‌സെന്‍കോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആശുപത്രി സന്ദര്‍ശനവേളയില്‍ മഞ്ഞ ഹസ്മാറ്റ് സുരക്ഷാ സ്യൂട്ട് ധരിച്ചിരുന്ന പുടിന്‍ പ്രൊട്‌സെന്‍കോയുമായി സംസാരിക്കുമ്പോള്‍ സുരക്ഷാകവചമൊന്നും ധരിച്ചിരുന്നില്ല.
ഇതുവരെ കാര്യമായ രീതിയില്‍ കൊറോണ വ്യാപനം റിപ്പോര്‍ട്ടു ചെയ്യാതിരുന്ന റഷ്യയില്‍ ഇപ്പോള്‍ 2,337 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ പുതുതായി 500 കേസുകള്‍ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ അധികവും മോസ്‌കോയിലാണ്.


Tags assigned to this article:
asiancoronacovidjeevanaadam

Related Articles

അര്‍ത്തുങ്കലിനെ സ്വര്‍ഗീയ ആരാമമാക്കി റോസറി പാര്‍ക്ക്

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ നിര്‍മിച്ച റോസറി പാര്‍ക്ക് ആശിര്‍വദിച്ചു. അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആരംഭ ദിനമായ ജനുവരി 10ന് വൈകിട്ട് 6.30നായിരുന്നു ജപമാല ഉദ്യാനം ഇറ്റലിയിലെ ചെസേന

പ്രളയബാധിതര്‍ക്ക് കണ്ണൂര്‍ രൂപതാ വൈദികരുടെ ഒരു മാസത്തെ അലവന്‍സ്

കണ്ണൂര്‍: പ്രളയബാധിതര്‍ക്കുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ രൂപത വൈദികര്‍ ഒരു മാസത്തെ അലവന്‍സ് നല്‍കി. വൈദികരുടെ വാര്‍ഷിക ധ്യാനത്തിന്റെ സമാപന ചടങ്ങില്‍ സംഭാവന തുക ബിഷപ്

നന്മയും സേഹവും പകര്‍ന്നു നല്‍കുന്ന മാലാഖമാരായി വളരുക – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: ഹൃദയത്തില്‍ വെണ്മയുള്ളവരായി, വെളിച്ചം പകര്‍ന്നു കൊടുക്കുന്ന നിഷ്‌ക്കളങ്കരായി, സമൂഹത്തിന് നന്മയും സ്‌നേഹവും പകര്‍ന്നു നല്‍കുന്ന മാലാഖമാരായി വളരുവാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുട്ടികളെ ആഹ്വാനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*