ഐഎസ് ഭീകരൻറെ ഭാര്യയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി

ഐഎസ് ഭീകരൻറെ ഭാര്യയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി

2015 ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പോയി ഐഎസ് ഭീകരനെ വിവാഹം ചെയ്ത ഷമീമ ബീഗത്തിൻറെ ബ്രിട്ടൻ പൗരത്വം റദ്ദാക്കി. പൂർണ്ണ ഗർഭിണിയായിരുന്ന ഷമീമ ബീഗം പ്രസവത്തിനായി ബ്രിട്ടനിലേക്ക് തിരിച്ചെത്തുവാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടനിലെ ജനവികാരം കണക്കിലെടുത്ത് സർക്കാർ ഈ ആവശ്യം നിരസിക്കുകയും ബ്രിട്ടൻ പൗരത്വം റദ്ദാക്കുകയും ചെയ്തു.

2015ലാണ് ഷമീമ ബീഗം സിറിയയിൽ എത്തി ഒരു ഐഎസ് ഭീകരനെ വിവാഹം ചെയ്തത്. 19കാരിയായ ഷമീമ ബീഗം മൂന്ന് കുട്ടികളുടെ അമ്മയാണ്. ഐഎസിൻറെ ചെയ്തികളെ തള്ളി പറയാതിരുന്ന ഷമീമയ്ക്കെതിരെ ബ്രിട്ടനിൽ ജനവികാരമുണ്ട്. ബ്രിട്ടനിൽ തിരിച്ചെത്തുവാൻ താൽപര്യം പ്രകടിപ്പിച്ച ഷമീമ ബീഗം ഐഎസിൻറെ മനുഷ്യത്വരഹിതമായ ചെയ്തികളെ ന്യായീകരിച്ചിരുന്നു.

സിറിയയിൽ എത്തിയ ഷമീമ ബീഗം ഡച്ചുകാരനായ ജിഹാദിയുമായി വിവാഹം ചെയ്യുകയായിരുന്നു, തുടർന്ന് പോരാട്ടത്തിൽ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഇന്നലെയാണ് ബ്രിട്ടൻ ഹോം സെക്രട്ടറി ഷമീമ ബീഗത്തിൻറെയും കുടുംബത്തിൻറെയും ആവശ്യം നിരസിച്ചത്. തുടർന്ന് നിയമത്തിൻറെ സഹായം തേടുമെന്ന് കുടുംബം അറിയിച്ചു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*