Breaking News

ഐലൻ്റ് പള്ളി പോലീസ് നടപടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഐലൻ്റ് പള്ളി പോലീസ് നടപടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.

തോപ്പുംപടി: വെല്ലിംങ്ങ്ടൺ ഐലൻ്റിലെ സ്‌റ്റെല്ല മേരീസ് പള്ളിയിലെ ദിവ്യബലിയെ തുടർന്ന് പോലീസ് നടത്തിയ ആക്ഷേപകരമായ നടപടികൾക്കെതിരെ മുഖ്യമന്ത്രിക്കും, ഡിജിപിക്കും കൊച്ചി രൂപതയിലെ ഫോർമെർ ലീഡേഴ്സ് അലയൻസ് പരാതി നൽകി.

പൗരോഹിത്യ കടമകളിലെ പ്രധാനപ്പെട്ട ബലിയർപ്പണം സ്റ്റെല്ല മേരീസ് പള്ളിയിലെ വികാരിയായ ഫാ. അഗസ്റ്റിൻ പാലയിൽ അഞ്ചിൽ താഴെ വരുന്ന സഹായികളുടെ സാന്നിദ്ധ്യത്തിൽ നടത്തിവരുന്നതാണ്. ഈ മാസം 15-ാം തിയ്യതി രാവിലെ 6.30 ന് മൂന്ന് സഹായികൾക്കൊപ്പം ദിവ്യബലി നടത്തി വരവെ അപ്രതീക്ഷിതമായി മറ്റ് മൂന്നു പേർ പള്ളിയിൽ പ്രവേശിക്കുകയും, തുടർന്ന് ഐലൻ്റ് പോലീസ് സ്ഥലത്ത് എത്തി കോവിഡ് വ്യാപന നിയന്ത്രണം ലംഘിച്ചു എന്ന പേരിൽ കേസ് എടുക്കുകയാണുണ്ടായത്.

ഉത്തമ വിശ്വാസത്തോടെ നടത്തിയ ദിവ്യബലി മദ്ധ്യേ അഞ്ചിൽ കൂടുതൽ പേർ പള്ളിയിൽ ഉണ്ടാകാനിടയായ സാഹചര്യത്തിൽ തനിക്ക് അറിവോ, പങ്കോ, പ്രേരണയോ ഉണ്ടായിരുന്നില്ല എന്ന വൈദീകൻ്റെ നിലപാട് തള്ളിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സ്റ്റേഷനിലേക്ക് കൊണ്ടുപോയ വൈദീകനും മറ്റും നടപടികളോട് സഹകരിച്ച് രേഖകൾ ഒപ്പിടുവാൻ തയ്യാറായിരുന്നെങ്കിലും അകാരണമായി ദീർഘനേരം നിറുത്തിയതിന് ശേഷമാണ് ഒപ്പ് ഇട്ട ശേഷം വിട്ട് അയച്ചത്.തുടർന്ന് വീണ്ടും നടപടികൾ ഉണ്ടെന്നു പറഞ്ഞ് ഇവരെ വിളിച്ചു വരുത്തി സ്റ്റേഷനിൽ നിർത്തുകയാണ് ഉണ്ടായത്.

അപ്രതീക്ഷിതമായി ഉണ്ടായ ഒരു സാഹചര്യത്തെ വലിയ കുറ്റകൃത്യമായി ചമച്ചു കാട്ടുകയും, മാധ്യമ പ്രവർത്തകരെ അറിയിച്ചും, അവർക്ക് എത്തിചേരാൻ സമയം ഒരുക്കിയും, ചിത്രങ്ങൾ എടുപ്പിക്കുവാൻ ഉത്സാഹം കാട്ടിയും, അതിനു വേണ്ടി വൈദീകനെയും മറ്റും തടഞ്ഞുവെച്ചും പോലീസ് നടത്തിയ ആക്ഷേപകരമായ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിജിപിക്ക് കൈമാറി. തുടർ അന്വേഷണത്തിനും നടപടികൾക്കുമായി എറണാകുളം റേഞ്ച് ഐ ജി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്

വിശുദ്ധവാരത്തിലെ തിരുകർമ്മങ്ങളിൽ പോലും വിശ്വാസികളെ പൂർണ്ണമായും ഒഴിവാക്കി ലോക്ക് ഡൗണമായി സഹകരിച്ചു പോരുന്ന കൊച്ചി രൂപതയെയും സമദായ അംഗങ്ങളെയും സമൂഹ മദ്ധ്യത്തിൽ അപകീർത്തിപെടുത്തുവാൻ പോലീസ് നടത്തിയ അവഹേളനകരമായ പ്രവർത്തികളിൽ നീതിയുക്തമായ നടപടികൾ ഉണ്ടാകണമെന്ന് കൊച്ചി രൂപതയിലെ കെ.എൽ.സി.എ., കെ.സി.വൈ.എം. എന്നീ സംഘടനകളിലെ മുൻകാല നേതാക്കളുടെ വേദിയായ ഫോർ മെർ ലീഡേഴ്സ് അലയൻസിൻ്റെ ചെയർമാൻ അഡ്വ.കെ.എക്സ്. ജൂലപ്പൻ, ജനറൽ കൺവീനർ ജോളി പവേലിൽ, കോർഡിനേറ്റർ സി.സി.ജോർജ്ജ് എന്നിവർ ആവശ്യപ്പെട്ടു.

 

 Related Articles

പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും

നമ്മുടെ പൊതുഭവനമായ ഭൂമിക്കും സഹജീവികള്‍ക്കും വരുംതലമുറയ്ക്കും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുമെതിരെ പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്തുപോയ അപരാധങ്ങളെക്കുറിച്ച് മനസ്തപിക്കുന്നത് പാരിസ്ഥിതിക പരിവര്‍ത്തനത്തിനും ആഴത്തിലുള്ള ആത്മപരിവര്‍ത്തനത്തിനുതന്നെയും ഇടയാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട്.

കോവിഡ് – ആരാധനാലയങ്ങൾ തുറക്കുമ്പോൾ
ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും

നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം അടഞ്ഞുകിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ കർശന ഉപാധികളോടെ തുറക്കുന്നതിന് 4.6.2020 തീയതി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ, അല്പം കൂട്ടിച്ചേർക്കലുകളോടെ സംസ്ഥാന

റോയ് ജോര്‍ജ്കുട്ടി: ചവിട്ടുനാടകത്തെ ഹൃദയത്തോടു ചേര്‍ത്ത കലാകാരന്‍

ആന്‍സന്‍ കുറുമ്പത്തുരുത്ത് പിതാവ് ജോര്‍ജ്കുട്ടി ആശാന്റെ കരം പിടിച്ച് പന്ത്രണ്ടാം വയസില്‍ കൊച്ചുഗീവര്‍ഗീസ് ആയി ചവിട്ടുനാടക രംഗത്തേക്ക് കടന്നുവന്ന ബാലന്‍. ചുവടുകളും പാട്ടും താളവും, അഭിനയവും കുട്ടിക്കാലം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*