ഐസാറ്റും സീമും ധാരണാപത്രം കൈമാറി

ഐസാറ്റും സീമും ധാരണാപത്രം കൈമാറി

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കളമശേരിയിലെ ആല്‍ബെര്‍ട്ടീയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും (ഐസാറ്റ്), സൊസൈറ്റി ഓഫ് എനര്‍ജി എന്‍ജിനീയേഴ്‌സ് ആന്‍ഡ് മാനേജേഴ്‌സും (സീം) തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ പരിപാലനത്തിന്റെ ആവശ്യകതയെകുറിച്ച് ട്രെയിനിങ് കോഴ്‌സുകളും അതില്‍ അധിഷ്ഠിതമായ ഗവേഷണ പ്രോജക്ടുകള്‍ക്ക് സഹായവും, ദ്വിവത്സര ഊര്‍ജസമ്മേളനങ്ങള്‍ സംഘടിപ്പിക്കലുമാണ് കൂട്ടായ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ധാരണാപത്രം കോളജ് മാനേജര്‍ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, സീം ചെയര്‍മാന്‍ ഇ. മുഹമ്മദ് ഷെരീഫിനു കൈമാറി. സീം സെക്രട്ടറി അസീം. കെ, പ്രിന്‍സിപ്പല്‍ ഡോ. എസ്. ജോസ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി കനക സേവ്യര്‍ എന്നിവര്‍ സന്നിഹിതരായിരുന്നുRelated Articles

തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ 12 മരണം

തൂത്തുക്കുടിയിലെ സ്റ്റാർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ പോലീസ് വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. പോലീസുകാർ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില

കൊറോണ വിറയലിന് മദ്യക്കുറിപ്പടിയോ?

മദ്യലഭ്യത നിലച്ചിരിക്കുന്ന അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി മദ്യാസക്തരെ ആത്മനിയന്ത്രണത്തിന്റെയും ലഹരി നിര്‍മുക്തിയുടെയും പാതയിലേക്ക് കൊണ്ടുവരാനാണ് സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന ഏതൊരു ഭരണകൂടവും ശ്രമിക്കേണ്ടത്. കൊറോണ വൈറസ്

രാജന്‍ കോട്ടപ്പുറത്തിനെ അനുസ്മരിച്ചു

കോട്ടപ്പുറം: വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറത്തിനെ അനുസ്മരിച്ചു. വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ താലൂക്ക് പ്രസിഡന്റ് പി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*