ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ നിയമനം

ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ നിയമനം

എറണാകുളം: കളമശേരി ആല്‍ബേര്‍ഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വിവിധ കമ്പനികള്‍ നടത്തിയ റിക്രൂട്ട്‌മെന്റിലൂടെ 78 ശതമാനം വിദ്യാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. പ്ലേസ്‌മെന്റില്‍ ഉന്നതനേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ആദരിച്ചു. കോളജ് കാമ്പസില്‍ ചേര്‍ന്ന ചടങ്ങില്‍ ഐസാറ്റ് മാനേജര്‍ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, അസോസിയേറ്റ് മാനേജര്‍ ഫാ. രാജന്‍ ജോസഫ് കിഴവന. നിയുക്ത പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. എസ്. ജോസ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. പോള്‍ അന്‍സില്‍, കോളജ് പ്ലേസ്‌മെന്റ് ഡയറക്ടര്‍ പ്രൊഫ. ജോസ് വി. മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. ജപ്പാനിലെ ഷിമാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ച മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ റീഥ്വിക്‌നെയും, ജോയേല്‍ സെബാസ്റ്റ്യനെയും ചടങ്ങില്‍ ആദരിച്ചു.
ആമസോണ്‍, ടിസിഎസ്, വിപ്രോ, യുഎസ് ടെക്‌നോളോജിസ്, പൂര്‍ണം, ഐബിഎസ് തുടങ്ങിയ പ്രശസ്ത കമ്പനികളാണ് കാമ്പസ് ഇന്റര്‍വ്യൂവിന് എത്തിയത്. ഒരു വിദ്യാര്‍ഥിക്ക് ശരാശരി രണ്ടു തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചപ്പോള്‍ നാലു തൊഴില്‍ വാഗ്ദാനങ്ങള്‍ വരെ ലഭിച്ച വിദ്യാര്‍ഥികളുമുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ള കമ്പനിയില്‍ ജോലി തെരഞ്ഞെടുക്കുവാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി ലഭിച്ചു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചെതെന്ന് കോളജ് മാനേജര്‍ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് പറഞ്ഞു. വരുംദിനങ്ങളില്‍ കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ കാമ്പസില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.


Related Articles

കോഴിക്കോട് സിഎല്‍സി പ്രവര്‍ത്തകനായ കെ. ഇ ആന്റണിയെ ആദരിച്ചു

കോഴിക്കോട്: സിറ്റി സെന്റ് ജോസഫ് പള്ളിയില്‍ സീനിയര്‍ സിഎല്‍സി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇടവകയിലെ മുതിര്‍ന്ന സിഎല്‍സി പ്രവര്‍ത്തകനായ കെ. ഇ ആന്റണിയെ ഇടവക വികാരി ഫാ.

ഏഷ്യന്‍ രാജ്യങ്ങള്‍ രോഗബാധയുടെ രണ്ടാംതരംഗത്തിന് ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ്ബാധയെ നിയന്ത്രണവിധേയമാക്കി എന്നതില്‍ ആശ്വാസംകൊണ്ട ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്‌വാന്‍ എന്നിവ കൊവിഡിന്റെ രണ്ടാംതരംഗത്തിനായി ഒരുങ്ങുന്നു. രാജ്യാന്തര സഞ്ചാരികളില്‍നിന്ന് വീണ്ടും മഹാമാരി പടരുന്നതായി കണ്ടെത്തിയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*