ഐസാറ്റ് കോളജില്‍ രക്തദാന ക്യാമ്പ്

ഐസാറ്റ് കോളജില്‍ രക്തദാന ക്യാമ്പ്

എറണാകുളം: കളമശേരി ഐസാറ്റ് (ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) യില്‍രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫും കോളേജിലെ എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിലെ സന്നദ്ധ പ്രവര്‍ത്തകരും സംയുക്തമായാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഡോ. മീന ബീബി (ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ജനറല്‍ ആശുപത്രി), കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഡോ. സജു കുമാര്‍ (ബിബിടി, ജനറല്‍ ആശുപത്രി) എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടംവഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. എസ്.ജോസും വിദ്യാര്‍ഥികളും ഫാക്കല്‍റ്റി അംഗങ്ങളും ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പില്‍ ശേഖരിച്ച 60 ഓളം രക്തസഞ്ചികള്‍ രക്തബാങ്കിന് കൈമാറി.


Related Articles

മെസിയെ മറികടന്ന സുനില്‍ ഛേത്രി

കാല്‍പന്തിന്റെ ആരാധകരുടെ ദൈവങ്ങളിലൊരാളായ ലയണല്‍ മെസിയെയാണ് സുനില്‍ ഛേത്രിയെന്ന കുറിയ ഇന്ത്യക്കാരന്‍ ഗോള്‍വേട്ടയില്‍ മറികടന്നത്. ലോകഫുട്‌ബോളിന്റെ പുല്‍മൈതാനത്തിന്റെ സമീപത്തേക്കു പോലും എത്തിനോക്കാന്‍ കഴിയാത്ത ഒരു രാജ്യത്തിന്റെ കപ്പിത്താന്

ആ പങ്കില മാനഹാനിയില്‍ ഇനിയും ആറാടാനോ?

  ചീഞ്ഞളിഞ്ഞ ലൈംഗികാപവാദങ്ങളുടെ പഴയൊരു മസാലക്കഥയില്‍ സിബിഐ അന്വേഷണമെന്ന കിടിലന്‍ ട്വിസ്റ്റുമായി വീണ്ടും ഒരു കലക്ക് കലക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോ ഇടതുമുന്നണിക്കോ തോന്നുന്നുവെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ

കേരളത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു.

തിരുനവനന്തപുരം:കേരളത്തില്‍ നിലവില്‍ ആറ് പേര്‍ക്കാണ് വകഭേതം വന്ന കോറോണ വയറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഉത്സവങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*