ഒന്നേമുക്കാല്‍ സെന്റിലൊരു വീട് : എം വിന്‍സെന്റ് എം എല്‍എയുടെ വീട്ടുവിശേഷം ചര്‍ച്ചയാകുന്നു.

കേരളത്തിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും കോവളം നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം ആണ് എം.വിന്‍സെന്റ് എംഎല്‍എ. എംഎല്‍എയായി അഞ്ചുവര്‍ഷം ആകുന്ന വിന്‍സെന്റിന്റെ വീട്ടുവിശേഷങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

എം. വിന്‍സെന്റ് എംഎല്‍എ
അധികാരത്തിലിരിക്കുന്ന പല നേതാക്കളുടെയും ആഡംബരജീവിതം കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിരവധി ചര്‍ച്ചകള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് എം. വിന്‍സെന്റ് എംഎല്‍എയുടെ വീട്ടുവിശേഷം.
ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ മുക്കാല്‍ കിലോമീറ്റര്‍ കഴിയുമ്പോഴാണ് 650 ചതുരശ്ര അടിയുള്ള വിന്‍സെന്റിന്റെ വീട്.
സഹായഭ്യര്ത്ഥഅഭ്യര്ത്ഥനയുമായും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായും വരുന്നവരുടെ മനസ്സുകളില്‍ ആദ്യം ഓടിയെത്തുന്ന ചോദ്യം ഇതായിരിക്കും. ‘എംഎല്‍എയ്ക്ക് കുറച്ചുകൂടി നല്ലൊരു ഓഫീസ് എടുത്തുകൂടെ?.’ എന്നാല്‍ തെറ്റി, എം എല്‍ എ യുടെ ഓഫീസും വീടും ഈ ഒന്നെമുക്കാല്‍ സെന്റില്‍ തന്നെയാണ്.
രണ്ടു മുറിയുള്ള വീടിന്റെ മേല്‍ക്കൂര ഷീറ്റാണ്.വിന്‍സെന്റ്, അമ്മ ഫില്ലിസിസ്, ഭാര്യ മേരി ശുഭ, പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകന് അഭിജിത്ത്,മൂന്ന് വയസുള്ള മകള്‍ ആദ്യ എന്നിവരടങ്ങുന്നതാണ് വിന്‍സെന്റിന്റെ കുടുംബം.

എം. വിന്‍സെന്റ് എംഎല്‍എ കുടുംബത്തോടൊപ്പം.
വിന്‍സെന്റിന്റെ വീടിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.നിരവധി പേരാണ് വിവരമറിഞ്ഞ് വിന്‍സെന്റിനെ വിളിക്കുന്നത്.വാടകവീട്ടില്‍ കഴിയുന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തലസ്ഥാനത്ത് ഒരു എംഎല്‍എ യുടെ വീട്ടുവിശേഷം ചര്‍ച്ചയാകുന്നത്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ജലന്ധര്‍ വിഷയത്തില്‍ കെസിബിസി പക്ഷപാതം കാണിച്ചിട്ടില്ല- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
എറണാകുളം: ജലന്ധര്‍ വിഷയത്തില്‍ കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ലെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം വ്യക്തമാക്കി. ആനുകാലിക
സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണം സംസാരിക്കുന്നു
ഞാൻ സുശാന്ത് സിങ്ങ് രാജ്പുട്ടിന്റെ സിനിമകൾ കണ്ടിട്ടില്ല. ആരാധകനല്ല. എങ്കിലും ഒരുപാട് പേരേ അസ്വസ്ഥപ്പെടുത്തുന്ന ഈ മരണം എന്നെയും വേദനിപ്പിക്കുന്നു. അയാൾ സ്വയം മരണത്തിലേക്ക് നടന്നതാവാം എന്ന
പ്രവാസ ജീവിതരേഖകളും അഭയാര്‍ഥി പ്രശ്നവും
”നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ”(പുറ. 22:21). അഭയാര്‍ത്ഥി പ്രവാഹം ഒരു സമകാലിക രാഷ്ട്രീയ പ്രശ്നമായി മാധ്യമങ്ങളില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏതു