ഒരാള്‍ക്ക് ആവശ്യമുള്ളത് ആറടി മണ്ണുമാത്രം: പ്രൊഫ. എം. കെ സാനു 

ഒരാള്‍ക്ക് ആവശ്യമുള്ളത് ആറടി മണ്ണുമാത്രം: പ്രൊഫ. എം. കെ സാനു 

എറണാകുളം: ഒരാള്‍ക്ക് ജീവിതത്തില്‍ ആറടി മണ്ണുമാത്രമേ ആവശ്യമുള്ളുവെന്ന് പ്രശസ്തസാഹിത്യകാരന്‍ എം.കെ സാനു. അതിനപ്പുറം ഉള്ളതെല്ലാം അനാവശ്യമാണ്. ടോള്‍സ്‌റ്റോയിയുടെ 23 റ്റയില്‍സ് എന്ന പുസ്തകം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരാള്‍ക്ക് എത്ര അടി ഭൂമി വേണം എന്ന അധ്യായം ഏറെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘എന്റെ ജീവിതം. എന്റെ വഴി’ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വം കലര്‍ന്ന ലോകമാകണം നമ്മുടെ സങ്കല്പം. എന്നേക്കാള്‍ താഴ്ന്നവരായി ഭൂമിയില്‍ ആരുമില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. ത്യാഗമാണ് ജീവിതത്തിന്റെ മഹനീയത. പദവികളെ ആദരിക്കുന്നതിന് പകരം പൊതു ജീവിതത്തില്‍ എന്ത് ത്യജിച്ചു എന്ന് വിലയിരുത്തി വേണം വ്യക്തികളെ ആദരിക്കേണ്ടത്. എന്തെങ്കിലും നേടുന്നതിനേക്കാള്‍ മഹത്തരം സമൂഹത്തിന് വേണ്ടി എന്ത് ത്യജിച്ചു എന്നതിലാണ്. ത്യാഗമായിരുന്നു ഗാന്ധിജിയുടെ മുഖമുദ്ര. സാഹിത്യരംഗത്ത് താന്‍ പടം തൊട്ടുതൊഴുതിട്ടുള്ള ഒരാള്‍ മാത്രമേയുള്ളു-അത് കേസരി ബാലകൃഷ്ണപിള്ളയാണ്. 

വ്യക്തി സ്വാതന്ത്ര്യം പരമപ്രധാനമാണ്. മാനവിക സ്‌നേഹത്തിന്റെ ആഗോളവത്കരണമാണ് നിലവിലെ ആവശ്യം. മനുഷ്യരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യം ഇല്ലാതായതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. മൊബൈല്‍ ഫോണുകള്‍ പുതുതലമുറയെ ചിന്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. യുദ്ധം എന്ന പൈശാചികത അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. പണ്ട് കാലത്ത് ജനം ആരാധനയോടെ നോക്കുന്ന ലോക നേതാക്കള്‍ ഉണ്ടായിരുന്നു. അവരുടെ വാക്കുകള്‍ ജനം ഉള്‍ക്കൊള്ളുമായിരുന്നു. 

സ്വപ്നങ്ങളുടെ കാമുകനാണ് ഞാന്‍. കുട്ടികാലം മുതല്‍ മനോരാജ്യം കാണുന്ന ശീലമുണ്ട്. എല്ലാ സാഹിത്യകാരന്മാരും അവരവര്‍ കുറിച്ച് സംസാരിക്കാന്‍ താത്പര്യം കാണിക്കുന്നവരാണ്. മരണത്തെ കുറിച്ച് വളരെ മധുരമായ സങ്കല്‍പമാണ് തനിക്കുള്ളത്. ജീവിതത്തില്‍ എന്തു നേടി എന്ന് ചോദിച്ചാല്‍ മറുപടിയില്ല. സാഹിത്യത്തില്‍ ഏറെ പ്രാധാന്യം പരീക്ഷണമാണ്. സമഭാവനയും സ്ത്രീസമത്വവും എന്ന ലക്ഷ്യം ഉള്ളതിനാലാണ് താന്‍ ഇടതുപക്ഷ സഹയാത്രികന്‍ ആയത്. പൊതു ജീവിതത്തില്‍ അവരുമായല്ലാതെ പങ്കാളിത്തം സാധ്യമാകില്ല. ആത്മാവിഷ്‌കാരമാണ് അധ്യാപനം. അധ്യാപനം ലഹരിയായിരുന്നു. അധ്യാപകവൃത്തി വിട്ടു പോരാന്‍ തോന്നിയിട്ടില്ല. ഒരു പരാജയശൃംഖല തന്നെ തന്റെ ജീവിതത്തില്‍ ഉണ്ട്. ലൗകിക ജീവിതത്തില്‍ പരാജയപ്പെട്ടയാള്‍ എന്ന് പറയാന്‍ ഏറ്റവും യോഗ്യതയുള്ളയാള്‍ താന്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രസ്‌ക്ലബ് സെക്രട്ടറി  സുഗതന്‍ പി ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫ. കെ. വി തോമസ് എം.പി മുഖ്യാതിഥിയായിരുന്നു. കെ. പി സേതുനാഥ് മോഡറേറ്റര്‍ ആയിരുന്നു. പ്രസ്‌ക്ലബ് ജോ. സെക്രട്ടറി സ്മിത നമ്പൂതിരി സ്വാഗതവും സുവര്‍ണ ജൂബിലി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആന്റണി ജോണ്‍ നന്ദിയും പറഞ്ഞു.


Related Articles

തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം

കുരിശു വരച്ചുകൊണ്ടാണോ കുരിശു വഹിച്ചുകൊണ്ടാണോ സമൂഹമധ്യത്തിൽ വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ടത് എന്ന് ആത്മപരിശോധന ചെയ്യാൻ യാക്കോബായ മെത്രാനെ ഓർമിപ്പിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം.

സംസ്ഥാനത്ത് 237 കൊറോണ രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 12 പേര്‍ കാസര്‍കോഡ് ജില്ലയിലുള്ളവരാണ്. എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍

ഫാ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് നടപടി കെസിബിസി അപലപിച്ചു

കൊച്ചി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ 2018-ലെ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഐഎ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*