Breaking News

ഒരു അഡാര്‍ പെറ്റ് സ്റ്റോറി

ഒരു അഡാര്‍ പെറ്റ് സ്റ്റോറി

പക്ഷികളോടുള്ള ഇഷ്ടം ജോമോന്‍ എന്ന യുവാവിനെ ലക്ഷാധിപതിയാക്കി മാറ്റി. ഇന്ന് ജോമോന് യുട്യൂബില്‍ നാലു ലക്ഷത്തിലധികം പേരാണ് സബ്സ്‌ക്രൈബേഴ്സായിട്ടുള്ളത്. ഇരിങ്ങാലക്കുടയിലെ പുല്ലൂര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ജോമോന്റെ വിശേഷങ്ങള്‍ അറിയാന്‍ ഒരു വലിയ സമൂഹമാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.

പ്രാവ് ഉള്‍പ്പെടെയുള്ള പക്ഷികളും നായ്ക്കളും മത്സ്യങ്ങളും മറ്റുമായ വളര്‍ത്തുജീവികളെകുറിച്ചുള്ള വീഡിയോയാണ് ജോമോന്‍ ചെയ്യുന്നത്. എല്ലാ വീഡിയോയ്ക്കും ലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്. 2018ല്‍ തുടക്കമിട്ട യുട്യൂബ് ചാനലിന്റെ പേര് ഒരു അഡാര്‍ പെറ്റ് സ്റ്റോറി എന്നാണ്. ജോമോന്‍ ചാനല്‍ തുടങ്ങിയപ്പോള്‍ ആദ്യം നല്‍കിയ പേര് ജോമോന്‍ സി.ജെ. എന്നായിരുന്നു. പിന്നീടാണ് പേര് ഒരു അഡാര്‍ പെറ്റ് സ്റ്റോറി എന്നാക്കിയത്.

പ്രാവിനോട് വലിയ ഇഷ്ടമാണ് ജോമോന്. സ്വന്തം വീട്ടില്‍ പ്രാവും, ഗപ്പി ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെയും വളര്‍ത്തിയിരുന്ന ജോമോന്‍ യുട്യൂബ് ചാനലിലേക്ക് ആദ്യമായി ചിത്രീകരിച്ച വീഡിയോ പ്രാവിനെയും ഗപ്പിയെയും കുറിച്ചായിരുന്നു. കൈയ്യിലുണ്ടായിരുന്ന സാംസങിന്റെ മൊബൈല്‍ ഫോണിലായിരുന്നു ചിത്രീകരണം. അത് കൈന്‍മാസ്റ്റര്‍ എന്ന എഡിറ്റിംഗ് സോഫ്റ്റ് വെയറില്‍ എഡിറ്റ് ചെയ്തതിനു ശേഷം യുട്യൂബില്‍ അപ്‌ലോഡ് ചെയ്തു. അതിശയമെ
ന്നു പറയട്ടെ, സംഗതി വൈറലായി. ജോമോന്‍ വിചാരിച്ചതിനെക്കാളധികം പേര്‍ കണ്ടു. ആ
യിരക്കണക്കിന് വ്യൂസ് ലഭിക്കുകയും ചെയ്തു. ഈയൊരു സംഭവം ജോമോന് നല്‍കിയ പ്രചോദനം വലുതായിരുന്നു. തുടര്‍ന്ന് ജോമോന്‍ അയല്‍വീടുകളിലെയും തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും പെറ്റ്സിനെകുറിച്ചുള്ള വിവരങ്ങള്‍ ചിത്രീകരിച്ചു യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങി.

ആദ്യകാലങ്ങളില്‍ സ്വന്തം ഫോണിലായിരുന്നു വീഡിയോ ചിത്രീകരിച്ചിരുന്നത്. ചില്ലറ കുറവുകളൊക്കെ അപ്പോള്‍ വീഡിയോയ്ക്ക് ഉണ്ടായിരുന്നു. അക്കാര്യം ശ്രദ്ധയില്‍പ്പെട്ട ജോമോന്റെ പേപ്പന്‍ (അപ്പച്ചന്റെ അനുജന്‍) ജോമോന് 50,000 രൂപയുടെ നിക്കണിന്റെ ക്യാമറ വാങ്ങി നല്‍കി. അതോടെ ജോമോന് പിന്നീടുള്ള വീഡിയോകള്‍ നന്നായി ചിത്രീകരിക്കാനും സാധിച്ചു.

ജോമോന്റെ പ്രൊഫഷന്‍ ഡിസൈനിങ്ങായിരുന്നു. അവധി ദിവസങ്ങളില്‍ മാത്രമാണ് ജോ
മോന് വീഡിയോ ചിത്രീകരിക്കാന്‍ സാധിച്ചിരുന്നത്. ഒരിക്കലും മുഴുവന്‍ സമയ വ്ളോഗറായിരുന്നില്ല. പക്ഷേ, ചെയ്യുന്ന വീഡിയോയ്ക്ക് വേണ്ടി നന്നായി പരിശ്രമിക്കാന്‍ ജോമോന്‍ ശ്രദ്ധിച്ചിരുന്നു. അത് ഫലം കാണുകയും ചെയ്തു. ഇന്ന് ജോമോന്റെ യുട്യൂബ് ചാനലിന് നാലു ലക്ഷത്തിലധികം പേരാണ് സബ്സ്‌ക്രൈബേഴ്സായുള്ളത്. 70,000 രൂപ വരെ പ്രതിമാസം വരുമാനമായി യുട്യൂബില്‍ നിന്നും ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നു ജോമോന്‍ പറയുന്നു. ഫുള്‍ ടൈമായി യുട്യൂബില്‍ എന്‍ഗേജ് ചെയ്യാറില്ല. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ യുട്യൂബില്‍ ചെയ്യാനുള്ള വീഡിയോയ്ക്കായി തൃശൂര്‍ ജില്ല വിട്ട് പുറത്തേയ്ക്കു പോയിട്ടില്ലെന്ന പ്രത്യേകതയും ജോമോനുണ്ട്. കണ്ടന്റില്‍ പുതുമ സമ്മാനിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് നല്ല വ്യൂസ് ലഭിക്കുന്നതെന്നു ജോമോന്‍ പറയുന്നു. മാത്രമല്ല, എഡിറ്റിംഗും, തമ്പ്നെയ്ലും (thumbnail) നല്ല രീതിയില്‍ തന്നെ ചെയ്യാറുണ്ടെന്നും ജോമോന്‍ പറയുന്നു.

ഫോളോവേഴ്സിന്റെ എണ്ണം ലക്ഷം പിന്നിട്ടതോടെ ജോമോന് സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ചു. ഇനി ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ നേടണമെന്നാണ് ജോമോന്റെ ആഗ്രഹം. 10 ലക്ഷം പേരെ സബ്സ്‌ക്രൈബേഴ്സായി ലഭിക്കുമ്പോഴാണ് ഗോള്‍ഡന്‍ ബട്ടണ്‍ ലഭിക്കുന്നത്.

ലക്ഷക്കണക്കിന് പേരെ സബ്സ്‌ക്രൈബേഴ്സായി ലഭിച്ചതോടെ നിരവധി പേര്‍ ജോമോന്റെ യുട്യൂബ് ചാനലില്‍ അവര്‍ക്കു വേണ്ടി പരിപാടി അവതരിപ്പിക്കാമോ എന്നു ചോദിച്ചു സമീപിക്കാറുണ്ട്. പലരും സ്പോണ്‍സര്‍ഷിപ് തുക വാഗ്ദാനം ചെയ്യാറുമുണ്ട്. പക്ഷേ, പല കാരണങ്ങളാല്‍ ആ ഓഫറുകളില്‍ പലതും നിരസിക്കേണ്ടിവന്നു. തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡിസൈനറായി ജോലി ചെയ്യുകയാണ് ജോമോന്‍.

മൂന്നു ക്യാമറയാണ് ജോമോന് ഇപ്പോള്‍ സ്വന്തമായിട്ടുള്ളത്. നിക്കണ്‍, കാനന്‍ 200 ഡി, ഗോ പ്രോ എന്നിവയാണ് അവ. ഇതില്‍ ഗോ പ്രോ ക്യാമറ ഹെല്‍മറ്റിലൊക്കെ വച്ച് ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നവയാണ്. ഓട്ടം, ചാട്ടം പോലുള്ളവ ഷൂട്ട് ചെയ്യാനാണ് അത് പ്രധാനമായും ഉപയോഗിക്കുന്നത്. കാനന്‍ 200 ഡി ക്യാമറയാണ് മിക്ക വീഡിയോ ഷൂട്ടിനും ഉപയോഗിക്കാറുള്ളത്. തുടര്‍ന്ന് സാംസങ് എ 50 സ്മാര്‍ട്ട്ഫോണില്‍ കൈന്‍മാസ്റ്റര്‍ സോഫ്റ്റ് വെയറില്‍ എഡിറ്റും ചെയ്യും.

ഒന്നും പ്രതീക്ഷിക്കാതെ, ചെയ്യുന്ന ജോലിയില്‍ 100 ശതമാനം ആത്മാര്‍ഥത നല്‍കാന്‍ ശ്രമിക്കുക. ഇതാണ് യുട്യൂബ് ചാനലിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരോട് ജോമോന് പറയാനുള്ളത്. കണ്ടന്റില്‍ പുതുമ സമ്മാനിക്കുമ്പോഴാണ് വീഡിയോ വ്യൂസ് കൂടുന്നതെന്നും ജോമോന്‍ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്നു.

 

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jomonpetsyoutube

Related Articles

ലോഗോസ് ക്വിസ് 2018: മത്സരം സെപ്തംബര്‍ 30നും ഒക്‌ടോബര്‍ 14നും

എറണാകുളം: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 19-ാമത് അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസിന്റെ പ്രാഥമിക റൗണ്ടായ രൂപതാതല മത്സരം സെപ്റ്റംബര്‍

വിജയപുരത്തുനിന്നും അതിജീവനത്തിന്റെ വിജയഗാഥ

കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കുമ്പോള്‍ കേരള ലത്തീന്‍ സഭയിലെ രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവന വിഭാഗങ്ങള്‍ ആശ്വാസതുരുത്തുകളാകുകയാണ്. നിരാലംബര്‍ക്ക് ഭക്ഷണവും മരുന്നും

മാനവസ്നേഹത്തിന്റെ ഉടമ്പടി പുതുക്കാന്‍

സാഹോദര്യം ഫ്രാന്‍സിസ് പാപ്പായുടെ ഏഴു വര്‍ഷത്തെ ശ്ലൈഹികവാഴ്ചയുടെ മൂലമന്ത്രവും ഫലശ്രുതിയുമാണ്. മഹാചാര്യപദവിയിലിരുന്നുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ സാരസംഗ്രഹവും സംക്ഷേപവുമായാകും ‘സോദരര്‍ സര്‍വരും’ (ഫ്രതേല്ലി തൂത്തി) എന്ന മൂന്നാമത്തെ ചാക്രികലേഖനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*