ഒരു പകര്‍ച്ചവ്യാധിക്കും ക്രിസ്തുമസിന്റെ പ്രകാശത്തെ അണയ്ക്കാന്‍ സാധിക്കില്ലെന്ന് -ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: ഒരു പകര്‍ച്ചവ്യാധിക്കും ക്രിസ്തുമസിന്റെ പ്രകാശത്തെ അണയ്ക്കാന്‍ സാധിക്കില്ലെന്ന് മാര്‍പാപ്പ. സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം സെന്റ് പീറ്റര്‍ സ്ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു.
വത്തിക്കാനില്‍ ഒരുക്കിയിരിക്കുന്ന ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും ഡിസംബര്‍ 11 ന് അനാവരണം ചെയ്യാനിരിക്കെ പാപ്പ പറഞ്ഞു ഒട്ടുമിക്ക വീടുകളിലും ക്രിസ്തുമസിന്റെ പ്രതീകമായ ട്രീയും പുല്‍ക്കൂടും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സന്തോഷത്തിനു വേണ്ടിയാണ് നാം ഒരുക്കുന്നത്.
അവ പ്രതീക്ഷയുടെ അടയാളങ്ങളാണ് പ്രത്യേഗിച്ചും ലോകം ഇന്ന് കടന്നുപോകുന്ന ദുരിതപൂര്‍ണമായ കാലഘട്ടത്തില്‍. ഇത്തരം അടയാളങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കാതെ, ദൈവം സ്നേഹമാണെന്ന് നമുക്ക് വെളിപ്പെടുത്തിത്തന്നതുപോലെ ലോകത്തിനു മുഴുവന്‍ ആ വെളിച്ചം പകര്‍ന്നുകൊടുക്കാന്‍ സാധിക്കട്ടെ എന്നും പാപ്പ പറഞ്ഞു.
ക്രിസ്തുമസിന്റെ പ്രകാശത്തെ ഒരു പകര്‍ച്ചവ്യാധിക്കും അണയ്ക്കാനാവില്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ പറയുന്നു, ‘ക്രിസ്തുമസിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കാം, ആ പ്രകാശത്തെ നമ്മിലൂടെ ആവശ്യമുള്ളവരിലേക്ക് പകര്‍ന്നു നല്കാന് സാധിക്കട്ടെ. ദൈവം ഒരിക്കല്‍ക്കൂടി നമ്മളില്‍ പിറക്കട്ടെ ‘.
Related
Related Articles
എന്ന്, സ്വന്തം ചെല്ലാനംതാത്തി… ഒടുക്കത്ത ഒപ്പ്!
എന്റ കൊച്ചേ, കാക്കനാട്ടെ ശേഖരതമ്പ്രാന് ക്ഷോഭം വരണന്ന്. കടലിളകി കലിതുള്ളി കുടിലുകളേം വീടുകളേം കൊളമാക്കി പാഞ്ഞതിന്റെ കദനം പറയാന്‍ തമ്പ്രാന്റെ മാളികവരെ നെഞ്ചുപിടഞ്ഞ് ഓടിയെത്തിയ ചെല്ലാനത്തെ കടലിന്റെ
അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന് ഒരുക്കി ഇഎസ്എസ്എസ്
എറണാകുളം: വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും (ഇഎസ്എസ്എസ്) സിസിബിഐ മൈഗ്രന്റ് കമ്മീഷനും സംയുക്തമായി 400 ഓളം അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് വാക്സിന് നല്കി. ഇഎസ്എസ്എസ്
ചെറുത്തുനില്പിന്റെ യുക്രെയ്ന് ഇതിഹാസം
സാമ്രാജ്യത്വമോഹം തലയ്ക്കുപിടിച്ച റഷ്യന്‍ സ്വേച്ഛാധിപതി വഌഡിമിര്‍ പുടിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് യുക്രെയ്നിലെ സ്വാതന്ത്ര്യദാഹികളായ ജനത ചെറുത്തുനില്പിന്റെ ജീവന്മരണപോരാട്ടം തുടരുകയാണ്. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ക്ലസ്റ്റര്‍ റോക്കറ്റുകളും