ഒരു മനുഷ്യന് മാലാഖയെ തന്റെ ഭവനത്തിലേക്ക് വിളിച്ചുവരുത്തുവാന്‍ സാധിക്കുമോ? ഒരു മനുഷ്യന് മാലാഖയെ മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാന്‍ കഴിയുമോ?

ഒരു മനുഷ്യന് മാലാഖയെ തന്റെ ഭവനത്തിലേക്ക് വിളിച്ചുവരുത്തുവാന്‍ സാധിക്കുമോ? ഒരു മനുഷ്യന് മാലാഖയെ മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാന്‍ കഴിയുമോ?

ഒരു മനുഷ്യന് മാലാഖയെ തന്റെ ഭവനത്തിലേക്ക് വിളിച്ചുവരുത്തുവാന്‍ സാധിക്കുമോ?
ഒരു മനുഷ്യന് മാലാഖയെ മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാന്‍ കഴിയുമോ?
ഈ ദിവസങ്ങളില്‍ ചില ക്രിസ്തീയ കുടുംബങ്ങളില്‍ മാലാഖമാരെ വിളിച്ചുവരുത്തി തങ്ങളുടെ കാര്യങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ചില നടപടിക്രമങ്ങള്‍ ചെയ്യുന്നതായും തുടര്‍ന്ന് ആ മാലാഖമാരെ മറ്റു ഭവനങ്ങളിലേക്ക് യാത്രയാക്കുന്നതായും അറിയുന്നു.
ഒരു വ്യക്തിക്ക് മാലാഖയെ വിളിച്ചുവരുത്തുവാനും വേറെ ഭവനങ്ങളിലേക്ക് പറഞ്ഞയക്കാനും കഴിയുമോ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനുമുമ്പായി മാലാഖമാരെക്കുറിച്ചും പിശാചിനെക്കുറിച്ചും പൊതുവായ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
1, ആരാണ് മാലാഖമാര്‍?
മാലാഖമാര്‍ ഉള്‍പ്പെടെ എല്ലാവരേയും ദൈവമാണ് സൃഷ്ടിച്ചത്. മാലാഖമാര്‍ സ്വര്‍ഗ വാസികളാണ്. അതുകൊണ്ടുതന്നെ അവര്‍ അരുപികളാണ്. വിശുദ്ധധ്രന്ഥത്തില്‍ ചില മാലാഖമാരുടെ പേരുകള്‍ പ്രത്യേകം എടുത്തുപറയുന്നതായി കാണുന്നുണ്ട്. ഉദാഹരണത്തിന് തോബിത്തിന്റെ പുസ്തകം 3;1617ല്‍ റാഫേല്‍ മാലാഖയെക്കുറിച്ചും, ലൂക്ക 1,1113, 2627ല്‍ ഗ്രബിയേല്‍ മാലാഖയെക്കുറിച്ചും, വെളിപാട് പുസ്തകത്തില്‍ 12:79ല്‍ മിഖായേല്‍ മാലാഖ യെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. മത്തായിയുടെ സുവിശേഷത്തില്‍ 18;1011ല്‍ യേശു നാഥന്‍ കാവല്‍മാലഖമാരെക്കുറിച്ചു പറയുന്നതായി നാം കാണുന്നു. ഇതു കൂടാതെ മാലാഖ മാരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് പഴയനിയമത്തിലും പുതിയ നിയമത്തിലും പല സന്ദര്‍ഭങ്ങളിലും വ്യക്തമായി പറയുന്നുണ്ട്. ചില സാഹചര്യങ്ങളില്‍, മനുഷ്യന്‍ ദൃശ്യമാകുന്ന രീതിയില്‍ പ്രത്യക്ഷപ്പെടാനും മാലാഖമാരെ ദൈവം അനുവദിക്കുന്നുണ്ട്. (തോബിത്ത് 3;1617, ദാനിയേല്‍ 3;2425, ലൂക്ക് 1; 1113, 2627, 24:4 അപ്പ 1:10)

മാലാഖമാരുടെ ദൗത്യങ്ങള്‍
5) സ്വര്‍ഗത്തില്‍ ദൈവത്തെ നിത്യമായി ആരാധിക്കുക എന്നതാണ് മാലാഖമാരുടെ പ്രധാന ദൗത്യം (വെളിപാട് 48)
0) മാലാഖമാരുടെ മറ്റൊരു ദൗത്യം ദൈവത്തെ ശുശ്രൂഷിക്കുക അഥവാ സേവിക്കുക എന്നതാണ്.
ദൈവപുത്രനായ യേശുനാഥന്റെ 40 ദിവസത്തെ മരുഭൂമിയിലെ ഉപവാസത്തിനുശേഷം പിശാച് പ്രലോഭനത്തിനായി ചെല്ലുന്നുണ്ട്. പിശാചിന്റെ മേല്‍ വിജയം നേടിയ കര്‍ത്താവിനെ മാലാഖമാര്‍ ശുശ്രുഷിക്കുന്നതായി നാം വായിക്കുന്നു. (മത്തായി 4:11)
0) ദൈവത്തിന്റെ സന്ദേശം മനുഷ്യരെ അറിയിക്കുക എന്നതാണ് മാലാഖയുടെ വേറൊരു ദൗത്യം. പരിശുദ്ധമാതാവിനെ മംഗളവാര്‍ത്ത അറിയിക്കാന്‍ ദൈവം നിയോഗിച്ചത് ഗബ്രിയേല്‍ മാലാഖയെയാണ്. (ലൂക്ക 1;2627)
6) വിശുദ്ധ ഗ്രന്ഥം പരിശോധിക്കുമ്പോള്‍ മാലാഖയുടെ മറ്റൊരു ദൗത്യമായിട്ട് നാം കാണുന്നത് ദൈവത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് മനുഷ്യരെ സഹായിക്കുക എന്നതാണ്. ഉദാഹരണത്തിന് റാഫേല്‍ മാലാഖയെ തോബിത്തിന്റെ പ്രാര്‍ത്ഥന ശ്രവിച്ച ദൈവം തോബിത്തിനെ സുഖപ്പെടുത്താനും തോബിയാസിനെ സഹായിക്കാനും നിയോഗിക്കുന്നു. (തോബിത്ത് 3,1617)
പുതിയ നിയമത്തില്‍ വിശുദ്ധ ഓസേപ്പിതാവിന് മാതാവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കുവാനും ദൈവീക പദ്ധതികള്‍ ശരിയായ രീതിയില്‍ ഗ്രഹിക്കുവാനും ദൈവം മാലാഖയെ നിയോഗിക്കുന്നു. (മത്തായി 1;2021, 2;13, 1920)
2. പിശാചുക്കള്‍ എങ്ങിനെ ഉണ്ടായി?
മാലാഖമാരെക്കുറിച്ച് പ്രത്യേകമായി മനസ്സിലാക്കുന്ന ഈ സാഹചര്യത്തില്‍ സഭാ പ്രബോധനത്തിലും വിശുദ്ധ ഗ്രന്ഥത്തിലും പിശാചിനെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ അറിയേണ്ടത് ആവശ്യമാണ്. പിശാചുകള്‍ ദൈവത്തിന്റെ സൃഷ്ടിയല്ല കാരണം ദൈവം സര്‍വ്വ നന്മസ്വരൂപനാണ്. ദൈവം സൃഷ്ടിച്ചതെല്ലാം നന്മയാണ്. പിശാച് തിന്മയാണ്. നന്മയായ ദൈവം ഒരിക്കലും തിന്മയെ സൃഷ്ടിക്കില്ല. അങ്ങിനെയെങ്കില്‍ പിശാച് എങ്ങിനെ ഉണ്ടായി. വെളിപാടിന്റെ പുസ്തകത്തില്‍ 2;79ല്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടായ ഒരു യുദ്ധത്തെക്കുറിച്ച് പറയുന്നുണ്ട്. അതായത് ഒരു വിഭാഗം മാലാഖമാര്‍ ദൈവത്തെ ധിക്കരിച്ചു എന്നാണ് അര്‍ത്ഥം. മിഖായേല്‍ മാലാഖയും അവന്റെ ദൂതന്മാരും ധിക്കരിച്ച മാലാഖമാരെ തോല്‍പ്പിച്ചു. തോല്‍പ്പിക്കപ്പെട്ടവര്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ടു. പുറത്താക്കപ്പെട്ട ഈ ദുഷ്ടാരൂപികളാണ് പിശാച് അഥവാ സാത്താന്‍ എന്ന് അറിയപ്പെടുന്നത് (വെളിപാട് 12:9)
പത്രോസ് ശ്ലീഹ എഴുതിയ രണ്ടാം ലേഖനത്തില്‍ 2-ാം അദ്ധ്യായം 40 വാകൃത്തില്‍ പാപം ചെയ്ത മാലാഖമാരെയാണ് പിശാചുക്കള്‍ എന്ന് വിളിക്കുന്നതായി നാം കാണുന്നത്.
എന്താണ് അവരുടെ പാപം?
അതിനുത്തരം യൂദാ 16ല്‍ നമുക്ക് കാണാം. അവിടെ പറയുന്നത് സ്വന്തം നിലമറന്ന മാലാഖമാരാണ് പിശാചുക്കളായി തീര്‍ന്നത് എന്നാണ്. സ്വന്തം നില മറക്കുക എന്നാല്‍ അതി നര്‍ത്ഥം അഹങ്കരിക്കുക എന്നതാണ്. അതായത് സ്വര്‍ഗത്തില്‍ അഹങ്കരിച്ച ഒരു കൂട്ടം മാലാഖമാരാണ് പിശാചുക്കളായി മാറിയത്. സ്വര്‍ഗ്ഗത്തിലെ അഹങ്കാരം എന്നുപറയുന്നത് ദൈവത്തെ ആരാധിക്കുക എന്ന മാലാഖമാരുടെ പ്രധാന ദൗത്യം ഉപേക്ഷിച്ചു ദൈവത്തെപ്പോലെയാകാന്‍ ശ്രമിച്ചതാണ്. അഥവാ ദൈവത്തിനു തുല്യരാകുവാന്‍ ശ്രമിച്ചു എന്നതാണ്.
3. പിശാച് ഏന്താണ് ചെയ്യുന്നത്?
വിശുദ്ധ ഗ്രന്ഥത്തില്‍ പിശാചിനെ കരശലക്കാരന്‍ (ഉല്‍പ്പത്തി 3;1) വഞ്ചകന്‍ (വെളി പാട് 129) നുണയന്റെ പിതാവ് (യോഹന്നാന്‍ 8:44) എന്നൊക്കെയാണ് വിളിക്കുന്നത്. ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത് പിശാച് നിരന്തരമായി തിന്മയെ നന്മയായി തെറ്റിദ്ധരിപ്പിച്ച് മനുഷ്യനെ പാപത്തിലേക്ക് നയിക്കുന്നു എന്നതാണ്. ഉദാഹരണത്തിന് പറുദീസായില്‍ പിശാച് വിലക്കപ്പെട്ട കനി ഭക്ഷിച്ചാല്‍ നിങ്ങള്‍ ദൈവത്തെപ്പോലെയാകുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. അത് വിശ്വസിച്ച് ആ കനി ഭക്ഷിച്ച ആദിമാതാപിതാക്കള്‍ ദൈവത്തെപ്പോലെ ആയില്ല എന്നു മാത്രമല്ല മറിച്ച് ദൈവവുമായുള്ള നല്ല ബന്ധവും പറുദീസായും നഷ്ടപ്പെടുകയും ചെയ്തു. പിശാച് ഇതേ ശൈലിയില്‍ തന്നെയാണ് ഇന്നും മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് മനുഷ്യനെ പാപം ചെയ്യിക്കുന്നത്.
3. ഇനി നമുക്ക് ആദ്യം ഉന്നയിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താം.
ഒരു മനുഷ്യന് മാലാഖയെ തന്റെ ഭവനത്തിലേക്ക് വിളിച്ചുവരുത്തുവാന്‍ സാധിക്കുമോ?
ഒരു മനുഷ്യന് മാലാഖയെ മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാന്‍ കഴിയുമോ?
എനിക്ക് മാലാഖയെ വിളിച്ചുവരുത്താനും മറ്റു വ്യക്തികളിലേക്ക് നിയോഗിക്കുവാനും അധികാരമുണ്ടോ? സ്വര്‍ഗവാസികളായ മാലാഖമാര്‍ ദൈവത്തിന്റെ ദാസന്മാരാണ്. ദൈവത്തിന്റെ ആജ്ഞപ്രകാരം മാത്രമാണ് ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട മനുഷ്യരെ ചില പ്രത്യേക സാഹചര്യത്തില്‍ സഹായിക്കുന്നതായിട്ട് വിശുദ്ധ ഗ്രന്ഥത്തിലൂടെ നാം മനസ്സിലാക്കിയത്. എന്നാല്‍ നമുക്ക് ഓരോരുത്തര്‍ക്കും ദൈവം തന്നിട്ടുള്ള കാവല്‍ മാലാഖയുടെ ദൗത്യം, നമ്മെ തിന്മയില്‍ നിന്നു കാത്തുകൊള്ളുവാനും നന്മയില്‍ ജീവിക്കുവാന്‍ നമ്മെ സഹായിക്കുക എന്നതുമാണ്. കാവല്‍ മാലാഖ നിരന്തരം നമ്മുടെ ഒപ്പം ഉണ്ട്. പ്രത്യേകം വിളിച്ചുവരുത്തേണ്ട ആവശ്യമില്ല. ഞാന്‍ വിളിച്ചാല്‍ മാലാഖ എന്റെ വീട്ടിലേക്ക് വരും, ഞാന്‍ പറയുന്ന വീടുകളിലേക്ക് പോകും എന്നൊക്കെ പറയുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ മാലാഖമാരെക്കുറിച്ച് സഭ പഠിപ്പിക്കുന്നതിനും വിശുദ്ധ ഗ്രന്ഥത്തിലൂടെ മാലാഖമാരെക്കുറിച്ച് നമുക്ക് ലഭിക്കുന്ന അറിവിനും എതിരായ ഗുരുതരമായ തെറ്റാണ്. മാത്രമല്ല അന്ധവിശ്വാസമാണ്. അന്ധവിശ്വാസത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കൗശലക്കാരനായ പിശാചാണ്.
മനുഷ്യരായ നമുക്ക് ഒരിക്കലും സ്വര്‍ഗവാസികളായ മാലാഖമാരെ തന്റെ ഭവനത്തിലേക്ക് വിളിച്ചു വരുത്തുവാനും മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാനുമുള്ള അധികാരമില്ല. കാരണം മാലാഖമാര്‍ ദൈവത്തിന്റെ മാത്രം ദാസന്മാരാണ്. മനുഷ്യരായ നമ്മുടെ ദാസരല്ല. ഞാന്‍ വിളിച്ചാല്‍ എന്റെ വിളികേട്ട എന്റെ ഭവനത്തിലേക്ക് മാലാഖവരും എന്ന് ചിന്തിക്കുകയും പറയുകയും വിശ്വസിക്കുകയും ചെയ്യുന്നതുതന്നെ വലിയ അഹങ്കാരമാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അഹങ്കാരിയും കൗശലക്കാരനുമായ പിശാച് തന്നെയാണ്.


4
മാലാഖമാരെ വിളിച്ചുവരുത്തുന്ന ഈ അന്ധവിശ്വാസത്തിലെ ചില പ്രവര്‍ത്തികള്‍ പരിശോധിച്ചാല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചു തന്നെയാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണത്തിന് മാലാഖയെ സ്വീകരിക്കുന്ന വീടുകളില്‍ മാലാഖയ്ക്കു വേണ്ടി അള്‍ത്താര ഒരുക്കുവാന്‍ പറയുന്നുണ്ട്.
നമ്മുടെ ക്രിസ്തീയ വിശ്വാസം അനുസരിച്ച് അള്‍ത്താര എന്നത് പരിശുദ്ധ കുര്‍ബാനയുമായി നേരിട്ട ബന്ധപ്പെട്ട ദൈവിക സാനിദ്ധ്യത്തിന്റെ വിശുദ്ധ ഇടമാണ്. അത് മാലാഖയുടെ ഇടമല്ല. അങ്ങിനെയെങ്കില്‍ അള്‍ത്താരയെ മാലാഖയുടെ ഇടമാക്കി നാം കാണുകയും മാറ്റുകയും ചെയ്യുമ്പോള്‍ മാലാഖയ്ക്ക് ദൈവത്തിന്റെ സ്ഥാനം കൊടുക്കുന്നതിന് തുല്യമാണ്. അപ്രകാരമുള്ള പ്രവൃത്തി ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ്. ദൈവ പ്രമാണങ്ങള്‍ ലംഘിക്കുവാന്‍ മനുഷ്യനെ എന്നും പ്രേരിപ്പിക്കുന്നത് പിശാചാണ്.
ഇതുകൂടാതെ മാലാഖമാരെ സ്വീകരിക്കുന്ന ഭവനങ്ങളില്‍ വെള്ള റോസാപ്പൂ, വെള്ളം, ആപ്പിള്‍, വെള്ളതിരി എന്നിവ ഒരുക്കി വെക്കേണ്ടതായി പറയുന്നുണ്ട്. ഈ ഒരു ശൈലി മന്ത്ര വാദത്തിന്റെ ശൈലിയാണ്. മന്ത്രവാദത്തിനു പിന്നിലും പ്രവര്‍ത്തിക്കുന്നത് പിശാചാണ്.
മേല്‍പ്പറഞ്ഞ ചടങ്ങില്‍ ആപ്പിള്‍ മുറിച്ച് ഭക്ഷിക്കുകയും മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും ചെയ്യുന്ന കാര്യം മാത്രം ഒന്നു പരിശോധിച്ചാല്‍ ഇതിന് ഉല്‍പത്തി പുസ്തകത്തിലെ ഒരു കനിയുമായി ബന്ധം ഉണ്ടെന്ന് നമുക്ക് കാണാന്‍ സാധിക്കും. അവിടെ പിശാച് ഒരു വൃക്ഷത്തിന്റെ കനി ഭക്ഷിക്കുവാന്‍ പറയുന്നുണ്ട്. ഒപ്പം അവിടെ പങ്കുവെയ്പ്പും നടക്കുന്നു. അതിന്റ അനന്തരഫലമായി മനുഷ്യന്‍ തിന്മയില്‍ നിപതിക്കുന്നതായും നാം കാണുന്നു. പറുദീസായില്‍ ഒരു വൃക്ഷത്തിന്റെ കനി ഭക്ഷിക്കാന്‍ പ്രേരിപ്പിച്ച കൗശലക്കാരനായ അതേ പിശാച് തന്നെയാണ് മാലാഖമാരെ സ്വീകരിക്കുക എന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായി
വൃക്ഷത്തിന്റെ കനി ഭക്ഷിക്കുവാനും പങ്കുവയ്ക്കുവാനും നമ്മെ പ്രേരിപ്പിക്കുന്നത്.
4. എന്തിനു വേണ്ടിയാണ് പിശാച് ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്?
ഒരു യഥാര്‍ത്ഥ ദൈവവിശ്വാസിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ പിശാചിന് എളുപ്പമല്ല. കാരണം ശരിയായ ദൈവവിശ്വാസം മനുഷ്യന് പിശാചില്‍ നിന്നും പരിപൂര്‍ണ്ണമായ സംരക്ഷണം നല്‍കുന്നു. എന്നാല്‍ ഒരു വിശ്വാസിയില്‍ അല്പം അന്ധവിശ്വാസം ഉണ്ടെങ്കില്‍ ആ അന്ധവിശ്വാസത്തോടുചേര്‍ന്ന് ആ മനുഷ്യനെ കൂടുതല്‍ പാപം ചെയ്യിപ്പിക്കുവാന്‍ പിശാചിന് എളുപ്പമാണ്. അതുകൊണ്ടാണ് കാലാകാലങ്ങളില്‍ നുണയന്റെ പിതാവ്, കനശലക്കാരനായ പിശാച് പല വ്യക്തികളിലൂടെ പലവിധത്തിലുള്ള അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.


മാലാഖയെ വിളിച്ചുവരുത്തുന്ന അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നതായിട്ട ചിലര്‍ പറയുന്നുണ്ട്. അന്ധവിശ്വാസം പ്രചരിപ്പിച്ച് ആ വ്യക്തികള്‍ക്ക് ആത്മനാശം ഉറപ്പുവരുത്തുന്നതിനായി പിശാചിന് ചില കാര്യങ്ങള്‍ സാധിച്ചുകൊടുക്കുവാന്‍ കഴിയും. കര്‍ത്താവിനെ പരീക്ഷിക്കുവാന്‍ ചെന്ന പിശാച് കര്‍ത്താവിനെ ഒരു മലയുടെ മുകളില്‍ കേറ്റി ഈ ലോകത്തിന്റേതായ പലതും കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞത് എന്നെ ആരാധിച്ചാല്‍ ഇതൊക്കെ തരാം എന്നാണ്. അന്ധവിശ്വാസത്തില്‍പ്പെട്ടു പോകുന്നവര്‍ പിശാചിനെ തന്നെയാണ് ആരാധിക്കുന്നത്. അങ്ങിനെയുള്ളവര്‍ക്ക് പിശാച് പലതും കൊടുക്കും. ഇങ്ങനെ പിശാച് കൊടുക്കുന്നത് ഇതിന്റെ പിന്നില്‍ ദൈവത്തിന്റെ പ്രവര്‍ത്തനം ഉണ്ടെന്ന് മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍ അവസാനം ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനവും വിലപ്പെട്ടതുമായ ആത്മാവിനെ അവന്‍ നരകത്തിലേക്ക് കൊണ്ടുപോകുന്നു. അതുകൊണ്ടാണ് ഈശോ പറഞ്ഞത് ‘മനുഷ്യാ നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവു നശിച്ചാല്‍ അതുകൊണ്ട് നിനക്ക് എന്ത് പ്രയോജനം.’
ഒരുവന്‍ അന്ധവിശ്വാസത്തില്‍പ്പെടുകയും ആ അന്ധവിശ്വാസം പ്രചരിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുമ്പോള്‍ ആ വ്യക്തി വലിയ പാപിയായി മാറുകയാണ്. കാരണം ആ വ്യക്തിയിലൂടെ മറ്റുള്ളവരും പാപികളായി മാറുന്നു. അതുകൊണ്ടാണ് മറ്റുള്ളവരെ പാപത്തിലേക്ക് പ്രേരിപ്പിക്കുന്നവരെ കഴുത്തില്‍ തിരി കല്ല് കെട്ടി കടലില്‍ താഴ്ത്തണമെന്ന് യേശുനാഥന്‍ പറയുന്നത് (മത്താ 18:6). മേല്‍പറഞ്ഞ വചനം അക്ഷരാര്‍ത്ഥത്തിലല്ല നാം മനസ്സിലാക്കേണ്ടത്. മറിച്ച് മറ്റുള്ളവരെ പാപത്തിലേക്ക് പ്രേരിപ്പിക്കുന്നത് വലിയ പാപമാണെന്ന സത്യം നാം മറുന്നു പോകാതിരിക്കാന്‍ വേണ്ടിയാണ് യേശുനാഥന്‍ ഇപ്രകാരം പറഞ്ഞത്. മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ മാലാഖയെ ഭവനങ്ങളിലേക്ക് ക്ഷണിക്കുന്നതും മറ്റു ഭവനങ്ങളിലേക്ക് നിര്‍ദ്ദേശിച്ചുകൊണ്ട് ഈ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതും ഗുരുതരമായ പാപമാണ്.
5. ഈ വലിയ പാപത്തില്‍പ്പെട്ടുപോയവര്‍ക്ക് എങ്ങിനെ ഇതില്‍ നിന്നും മോചനം പ്രാപിക്കാം?
പശ്ചാത്തപിക്കുവിന്‍ സ്വര്‍ഗ്ഗ രാജ്യം സമീപിച്ചിരിക്കുന്നു എന്ന് അരുളിചെയ്തുകൊണ്ട് തന്റെ ആത്മീയമായ ദൗത്യം ആരംഭിച്ച യേശുനാഥന്റെ ഈ തിരുവചനത്തില്‍ തന്നെ അതിന് ഉത്തരമുണ്ട്. പശ്ചാത്താപത്തിന്റെ കൂദാശയാണ് കുമ്പസാരം. പശ്ചാത്തപിക്കുന്നവര്‍ക്ക് പാപമോചനം നല്‍കാന്‍ തന്റെ ശിഷ്യന്മാര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും യോശുനാഥന്‍ അധികാരം നല്‍കിയിട്ടുണ്ട്. ആയതിനാല്‍ മേല്‍പറഞ്ഞ അന്ധവിശ്വാസത്തില്‍പ്പെട്ടുപോയവര്‍ കുമ്പസാരത്തില്‍ അത് ഏറ്റുപറഞ്ഞാല്‍ കര്‍ത്താവ് അവരോട് ക്ഷമിക്കുകയും അവര്‍ക്ക് പാപത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. എന്നാല്‍ കോവിഡ് നിലവിലുള്ള ഈ സാഹചര്യത്തില്‍ കുമ്പസാരിക്കുവാന്‍ പ്രായോഗികമായി ചില ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് കുമ്പസാരിക്കുവാനുള്ള സാഹചര്യം അനുകുലമാകുമ്പോള്‍ എത്രയും വേഗം കുമ്പസാരിക്കാം എന്ന് ഉറച്ച തീരുമാനം എടുക്കുകയും, ഇപ്പോള്‍ താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ ഈ അന്ധവിശ്വാസത്തില്‍പ്പെട്ടുപോയ കുടുംബാംഗങ്ങള്‍ ഒന്നിച്ച് 3 ജപമാല തുടര്‍ച്ചയായി ചൊല്ലി പരിശുദ്ധ ഫാത്തിമ മാതാവിന്റെ സ്തുതിക്കായി കാഴ്ചവെയ്ക്കണം. പരിശുദ്ധ ജപമാല കൗശലക്കാരനായ പിശാചിനെതിരായ ശക്തമായ ആയുധമാണ്. മാത്രമല്ല ഇത്തരത്തിലുള്ള പൈശാചികമായ കെണിയില്‍പ്പെടാതിരിക്കുവാന്‍ പരിശുദ്ധ മാതാവ് നമ്മളെ കാത്തു കൊള്ളുകയും ചെയ്യും.

ഫാ. പ്രിന്‍സ് മാളിയേക്കല്‍ സഹവികാരി, സെന്റ് പീറ്റര്‍ & പോള്‍ ചര്‍ച്ച്, അമരാവതി

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
angeljeevanaadamjeevanaadamonline

Related Articles

ഓഖി: ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധം

കൊച്ചി: ഓഖി ദുരന്തത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ കണ്ടക്കടവ്-കണ്ണമാലി ഫൊറോനകളിലെ വൈദികരുടെ സംയുക്തയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓഖി ദുരന്തമുണ്ടായ ശേഷം സമരസമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയപ്പോള്‍

കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തോടു ചേർന്നു ശംഖുമുഖം തീരത്തിനു സമാന്തരമായി കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് കെആർഎൽസിസി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം.

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*