ഒരു വൃക്ക മാത്രമാണ് തനിക്ക് ഉള്ളത് വെളിപ്പെടുത്തലുമായി ഇന്ത്യയുടെ അഭിമാന താരം

ഒരു വൃക്ക മാത്രമാണ് തനിക്ക് ഉള്ളതെന്നും ജന്മനാ തനിക്ക് ഒന്ന് മാത്രമേ ഉള്ളൂ എന്ന് ട്വിറ്ററില്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് കായിക താരം അഞ്ജു ബോബി ജോര്‍ജ്.
യുവതാരങ്ങള്‍ക്ക് പ്രചോദനമേകാന്‍ ആണ് അഞ്ജുവിന്റെ ഈ കുറിപ്പ്.
കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്. ഇതിനു പിന്നാലെ റിജിജു അഞ്ജുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ ഏറെ അഭിമാനമുണ്ടെന്ന് കുറിച്ച അദ്ദേഹം കഠിന പ്രയത്നത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ് അഞ്ജുവിന്റെ നേട്ടങ്ങളെന്നും ട്വീറ്റ് ചെയ്തു. അഞ്ജുവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു റിജിജുവിന്റെ പ്രതികരണം.
‘വിശ്വസിച്ചാലും, ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ താരങ്ങളില്‍ ഒരാളാണ് ഞാന്‍. ഇതൂകൂടാതെ തനിക്ക് വേറെയും ഒട്ടനവധി ന്യൂനതകള്‍ ഉണ്ടായിരുന്നു. വേദനസംഹാരികള്‍ അലര്‍ജിയായിരുന്നു. ഒരു കാലിന് പരുക്കുണ്ടായിരുന്നു. ഈ പരിമിതകളെല്ലാം മറികടന്ന് ഉയരങ്ങളിലെത്തിയത് ഒരു പരിശീലകന്റെ കഴിവ് കൊണ്ടുകൂടിയാണ്’- അഞ്ജു ബോബി ജോര്‍ജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.
ലോംഗ് ജംബ് താരമായിരുന്ന അഞ്ജു 2003ലെ വെങ്കലനേട്ടത്തോടെ ലോക ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കുറിച്ചിരുന്നു. ലോക ചാബ്യന്ഷിപ്പിലെ ഇന്ത്യയുടെ ഒരേയൊരു മെഡലും ഇതാണ്. ലോക അത്ലറ്റിക്സ് ഫൈനലില്‍ സ്വര്‍ണ്ണമെഡലും നേടിയിട്ടുണ്ട്.
Related
Related Articles
കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
എറണാകുളം: കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് 2017-18 അദ്ധ്യയന വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതല അദ്ധ്യാപക അവാര്‍ഡിന് എല്‍.പി. വിഭാഗത്തില്‍ കെ. സി
പച്ചമീന്‍ നഞ്ചില്‍ മുങ്ങുമ്പോള്‍
ട്രോളിംഗ് നിരോധന കാലത്ത് കേരളത്തിലെ മീന്‍ചന്തകളില്‍ കൊള്ളലാഭത്തിന്റെ ചാകരക്കൊയ്ത്തിന് മറ്റു തീരങ്ങളില്‍ നിന്ന് ടണ്‍കണക്കിന് മീനും ചെമ്മീനും എത്തിക്കുന്നവര്‍ ഭക്ഷ്യസുരക്ഷയുടെയും ഗുണനിലവാര മാനദണ്ഡങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങള്‍ കാറ്റില്‍
കര്‍ത്താവിന്റെ ജ്ഞാനസ്നാനത്തിരുനാള്‍
R1 Is 55: 1-11 ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്ധനന് വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു?