ഒഴുകുന്ന പുൽക്കൂട് ഒരുക്കി കോതാട് സേക്രട്ട് ഹാർട്ട് ഇടവക
പ്രളയ ദുരന്തത്തിന് ശേഷം എത്തിയ ആദ്യ ക്രിസ്മസ് വ്യത്യസ്തമാക്കിയിരിക്കുകയാണ് കോതാട് സേക്രട്ട് ഹാർട്ട് ഇടവകയിലെ വികാരി ഫാ മാർട്ടിൻ തൈപ്പറമ്പിലും വിശ്വാസികളും ചേർന്നാണ്. ഇപ്രാവശ്യം ഇടവകജനങ്ങൾ ഒരുക്കിയിരിക്കുന്നത് കായൽപരപ്പിലൂടെ ഒഴുകുന്ന പുൽക്കൂടാണ്. പ്രളയം ദുരന്തം കൊയ്ത ജല പരപ്പിലൂടെ സന്തോഷത്തിൻറെയും സമാധാനത്തെയും സദ്വാർത്തയും സമ്മാനപ്പൊതികളുമായിട്ടാണ് ഇത്തവണ ക്രിസ്തുമസ് എത്തുന്നത്. ജീവനുള്ള പുൽക്കൂടാണ് ഓളപ്പരപ്പിലൂടെ ഒഴുകിനടക്കുന്ന ബോട്ടിൽ ഒരുക്കിയിരിക്കുന്നത്. കോതാടുമായി ബന്ധപ്പെട്ട മൂലമ്പള്ളി, പിഴല, ചേരാനല്ലൂർ എന്നിവിടങ്ങളിൽ പുൽക്കൂട് ബോട്ടിൽ സമ്മാനപ്പൊതികൾ എത്തിക്കുകയും ചെയ്തു.
Related
Related Articles
കരുതലും താങ്ങുമായി റ്റി. എസ്. എസ്. എസ്
കൊവിഡ് പ്രതിരോധഅതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത ജീവിതത്തിനാവശ്യമായ കരുതലും കരുത്തുമായി കൂടെ നിന്ന തിരുവനന്തപുരം അതിരൂപത അധികാരികളോടൊപ്പം സാമൂഹികശുശ്രൂഷാവിഭാഗവും ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും വിവിധ
കുട്ടനാടിന് സാന്ത്വനവുമായി തേക്കടിയില്‍ നിന്നും കൂട്ടുകാര്‍
തേക്കടി: കുട്ടനാടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു ആശ്വാസത്തിന്റെ കൈത്താങ്ങായി തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്കൂളിലെ കുട്ടികള്‍. അരി, പലചരക്ക്, പച്ചക്കറികള്‍, ബെഡ്ഷീറ്റുകള്‍, സോപ്പ്, കുടിവെള്ളം തുടങ്ങി ഏകദേശം
റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറിയും