Breaking News

ഒസെര്‍വത്തോരെ റോമാനോ അച്ചടി നിര്‍ത്തി

ഒസെര്‍വത്തോരെ റോമാനോ അച്ചടി നിര്‍ത്തി

റോം: ഇറ്റലിയില്‍ മഹാദുരന്തം വിതച്ച കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതുജീവിതം നിശ്ചലമായിരിക്കെ വത്തിക്കാന്റെ ഔദ്യോഗിക പത്രമായ ഒസെര്‍വത്തോരെ റൊമാനോ അച്ചടി നിര്‍ത്തിവച്ചു. അച്ചടിശാലയിലെ ജീവനക്കാര്‍ക്കും പത്രം വിതരണം ചെയ്യുന്നവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷത്തില്‍ സേവനം തുടരാനാവാത്ത സാഹചര്യത്തിലാണ് പ്രസിദ്ധീകരണം തത്ക്കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നതെന്ന് പത്രാധിപര്‍ ആന്ദ്രെയാ മോണ്ട പറഞ്ഞു. ഓണ്‍ലൈനില്‍ പത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് ലഭ്യമായിരിക്കും. മാധ്യമപ്രവര്‍ത്തകരായ 20 പേര്‍ ഉള്‍പ്പെടെ 60 സ്റ്റാഫ് വീട്ടിലിരുന്ന് പണിയെടുക്കുകയാണ്.
1861ല്‍ സ്ഥാപിതമായ പത്രത്തിന്റെ 160 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ഒസെര്‍വത്തോരെ റൊമാനോ പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടിവരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ റോമില്‍ അധിനിവേശം നടത്തിയപ്പോഴും പ്രസിദ്ധീകരണം മുടങ്ങിയില്ലെങ്കിലും 1870 സെപ്റ്റംബര്‍ 20ന് ഐക്യ ഇറ്റലിക്കുവേണ്ടി പോരാടിയ ശക്തികള്‍ പേപ്പല്‍ സ്റ്റേറ്റ്‌സ് എന്നറിയപ്പെട്ടിരുന്ന സഭയുടെ അധീനതയിലുള്ള ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്ത് റോമാനഗരം കീഴടക്കിയപ്പോള്‍ പത്രം ഇറങ്ങിയില്ല. രണ്ടാം ലോകമഹായുദ്ധാനന്തരം ചില പ്രയാസങ്ങളും തൊഴില്‍സമരവും മറ്റും നേരിടേണ്ടിവന്ന 1919ല്‍ കുറച്ചുകാലത്തേക്ക് പ്രസിദ്ധീകരണം നിര്‍ത്തിവച്ചു.
കൊറോണ പ്രതിസന്ധിയില്‍ പത്രത്തിന്റെ പൊതുപ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുമ്പോഴും പത്രത്തിന്റെ 10 കോപ്പികള്‍ അച്ചടിക്കും. ഫ്രാന്‍സിസ് പാപ്പായ്ക്കും എമരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമനും വത്തിക്കാന്‍ കൂരിയായിലെ ഉന്നതപദവിയിലുള്ളവരില്‍ ചിലര്‍ക്കും ചരിത്രരേഖയായി ആര്‍ക്കൈവില്‍ സൂക്ഷിക്കാനുമുള്ളതാണ് ഈ പ്രത്യേക പതിപ്പ്.
കോറോണവൈറസ് മഹാമാരി ലോകത്തിലെ മിക്ക പ്രസിദ്ധീകരണങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കെ ബ്രിട്ടനിലെ പ്രസിദ്ധമായ കാത്തലിക് ഹെറാള്‍ഡ് വാരിക ഓണ്‍ലൈന്‍ സാന്നിധ്യം ശക്തിപ്പെടുത്തിക്കൊണ്ട് മാസികയായി രൂപാന്തരം പ്രാപിക്കുകയാണെന്ന് എഡിറ്റര്‍ ഡാന്‍ ഹിച്ചെന്‍സ് വെളിപ്പെടുത്തി. ഏപ്രില്‍ 10ന് ഇറങ്ങുന്നതാവും അവസാനത്തെ ഹെറാള്‍ഡ് വാരിക. മേയ് 10 മുതല്‍ മാസത്തിലൊരിക്കല്‍ ഇരട്ടി പേജുകളോടെ ഹെറാള്‍ഡ് പ്രസിദ്ധീകരണം തുടരും. 1888 മുതല്‍ ആഴ്ചതോറും മുടങ്ങാതെ മുദ്രണംചെയ്തുവന്നതാണ് കാത്തലിക് ഹെറാള്‍ഡ്.


Related Articles

ഉയിര്‍പ്പിന്റെ ഞായറുകള്‍: ഈസ്റ്റർ ദിനം

ഈസ്റ്റർ ദിനം വിചിന്തനം:- ഉയിര്‍പ്പിന്റെ ഞായറുകള്‍ നോമ്പും പ്രാര്‍ഥനയും ഉപവാസവുമായി ഏറെ ദിനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഈശോയുടെ ഉത്ഥാനത്തിരുനാള്‍ ആസന്നമായിരിക്കുന്നു. ഈശോയുടെ മരിച്ചവരില്‍ നിന്നുമുള്ള ഉയിര്‍പ്പാണ് ക്രൈസ്തവ വിശ്വാസത്തിന്റെ

മാറേണ്ടത് നമ്മുടെ മനോഘടന

നമ്മള്‍ ഇന്ന് സമുദായദിനം ആഘോഷിക്കുകയാണ്. ലത്തീന്‍ കത്തോലിക്കര്‍ ഒരു സഭയും സമുദായവുമാണ് എന്നു പറഞ്ഞാണ് നമ്മള്‍ കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) രൂപീകരിച്ചത്. ലത്തീന്‍

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്ത് വരാപ്പുഴ അതിരൂപതയിലെ നാലാം ഫെറോന

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത നാലാം ഫെറോന മനുഷ്യ ചങ്ങല തീര്‍ത്തു വൈറ്റില മുതല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*