ഓഖിയില്‍ രക്ഷകനായ ഇമ്മാനുവലിന് സര്‍ക്കാരിന്റെ ആദരം

ഓഖിയില്‍ രക്ഷകനായ ഇമ്മാനുവലിന് സര്‍ക്കാരിന്റെ ആദരം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരിച്ചെത്താനാകാതെ ദിവസങ്ങളോളം കടലില്‍ കടുങ്ങിയ മത്സ്യത്തൊഴിലാളികളെയും ബോട്ടും സാഹസികമായി കരയിലെത്തിച്ച ശക്തികുളങ്ങര കൂട്ടുവാതുക്കല്‍ ഇമ്മാനുവല്‍ ആന്റണി നസ്രത്തിനെ നാവിക് ഉപകരണങ്ങള്‍ നല്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വിജെടി ഹാളില്‍ സംഘടിപ്പിച്ച ഓഖി ദുരന്തവാര്‍ഷിക അനുസമരണ സമ്മേളനത്തിലായിരുന്നു ആദരം. കൊല്ലം ജില്ലയില്‍ നിന്നു നാവിക് ഉപകരണങ്ങള്‍ ഏറ്റുവാങ്ങിയ ഏക വ്യക്തിയും ഇമ്മാനുവലായിരുന്നു. 2017 ഡിസംബര്‍ 2നായിരുന്നു തമിഴ്‌നാട് നീരോടി സ്വദേശിയായ ജെറി ബോയുടെ ഉടമസ്ഥതയിലുള്ള ‘ഗ്രേഷ്യ പ്ലേന’ എന്ന ബോട്ടും അതിലെ 13 തൊഴിലാളികളെയും ഇമ്മാനുവല്‍ ആന്റണി നസ്രത്തിന്റെ ‘ജെബിന്‍’ എന്ന ബോട്ട് സാഹസികമായി രക്ഷപ്പെടുത്തിയത്. ശക്തികുളങ്ങര ഹാര്‍ബറില്‍ മൂന്നാം തീയതി ഉച്ചയ്ക്ക് ഒന്നരയോടെ തൊഴിലാളികളെ സുക്ഷിതരായി എത്തിച്ചു.
തമിഴ്‌നാട് നീരോടി സ്വദേശികളായ സെല്‍വരാജ് (24), സൂസപാക്യം (65), ജെറി ബോയി (40), സാജന്‍ (22), നീരോടി വള്ളിവിളാകം ആന്റണി (31), നീരോടി വലിയവിളാകം ഫ്രാന്‍സിസ് (60), ആന്റണി സേവ്യര്‍ (24), മനീഷ് (33), ജോണ്‍ പോള്‍ (31), കന്യാകുമാരി മാര്‍ത്താണ്ഡംതുറ സുനില്‍കുമാര്‍ (21), മാര്‍ത്താണ്ഡം കോളനിയില്‍ അന്തോണിയാര്‍ പിച്ചര്‍(35), പൊഴിയൂര്‍ സ്വദേശി സേവ്യര്‍ (55), കൊല്ലംകോട് സ്വദേശി ഫ്രാഞ്ചീസ് (65) എന്നിവരെയാണ് തീരത്തെത്തിച്ചത്. അവശരായിരുന്ന ഇവരെ ഉടന്‍ തന്നെ ആംബുലന്‍സുകളില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
‘ഗ്രേഷ്യ പ്ലേന’ ബോട്ട് ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കെയാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റില്‍ പെട്ടത്. തുടര്‍ന്ന് എന്‍ജിന്‍ തകരാറിലായി കടലില്‍ ഒഴുകിനടക്കുകയായിരുന്ന ബോട്ടിനെ നാവികസേനയുടെ കപ്പല്‍ കണ്ടെത്തി തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ രക്ഷാദൗത്യത്തിനു പോകാന്‍ ബോട്ടുടമകള്‍ പലരും തയ്യാറായില്ല. നീണ്ടകര ഹാര്‍ബറിലെത്തിയ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാദൗത്യവുമായി കടലിലേക്കു പുറപ്പെടുകയായിരുന്നു. നാവികസേനയുടെ കപ്പലില്‍നിന്ന് മത്സ്യത്തൊഴിലാളികളെ ബോട്ടിലേക്ക് മാറ്റി. എന്‍ജിന്‍ തകരാറിലായ ബോട്ട് രക്ഷാദൗത്യത്തിനു പോയ ബോട്ടില്‍ ബന്ധിച്ച് കെട്ടിവലിച്ചു. തിരമാലകള്‍ അപ്പോഴും അടങ്ങിയിരുന്നില്ല. പലപ്പോഴും രക്ഷാദൗത്യത്തിനു പോയവരും അപകടത്തിലാകുമെന്നു ഭയപ്പെട്ടു. മണിക്കൂറുകള്‍ യാത്ര ചെയ്താണ് ബോട്ട് കരയിലെത്തിയത്. ആദരം ഏറ്റുവാങ്ങാനെത്തിയ ഇമ്മാനുവലിനെ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പ്രത്യേകം അഭിനന്ദിച്ചു.


Related Articles

എല്ലാ മുന്‍കരുതല്‍ എടുത്തിട്ടും പോലീസ്‌കാരന് കോവിഡ്‌

കൊച്ചി: കളമശേരി ജനമൈത്രി മാതൃകാ സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് ബാധിച്ചത് ഇദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഹോം ക്വാറന്‍റീന്‍-ഇന്‍സ്റ്റിറ്റിയൂഷന്‍

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു

കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനം

LDF-UDF സർക്കാരുകൾ ചെല്ലാനം ഉൾപ്പെടുന്ന തീരജനതയെ വഞ്ചിച്ചു:
കെസിവൈഎം കൊച്ചി രൂപത.

സുരക്ഷിതമായി ജീവിക്കുന്നതിനുള്ള തീരദേശ നിവാസികളുടെ അവകാശം നിഷേധിക്കുന്ന തരത്തിൽ, വാഗ്ദാനങ്ങൾ മാത്രം നല്കികൊണ്ട് മാറിമാറിവന്ന ഇടത് വലത് ഭരണകൂടങ്ങൾ ചെല്ലാനം ഉൾപ്പെടെയുള്ള തീര ജനതയെ വഞ്ചിച്ചുക്കുകയാണെന്ന് കെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*