ഓഖി: ആലപ്പുഴ രൂപത സഹായധനം കൈമാറി

ഓഖി: ആലപ്പുഴ രൂപത സഹായധനം കൈമാറി

ആലപ്പുഴ: ഓഖി ദുരന്തത്തില്‍പ്പെട്ട്‌ വള്ളവും വലയും, വീടും നഷ്ടപ്പെട്ടവര്‍ക്ക്‌ ആലപ്പുഴ രൂപത സഹായ ധനം നല്‍കി. വള്ളവും വലയും നഷ്ടപ്പെട്ട 13 പേര്‍ക്ക്‌ ഒരു ലക്ഷം രൂപ വീതവും വീടു നഷ്‌ടപ്പെട്ട 3 കുടുംബങ്ങള്‍ക്ക്‌ 3 ലക്ഷം രൂപ വീതവും നല്‍കി. ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 10 ന്‌ കര്‍മസദന്‍ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്‌ സഹായധനം വിതരണം ചെയ്‌തത്‌. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ടു 4 മണിക്കു ചേര്‍ന്ന പൊതുസമ്മേളനത്തിലായിരുന്നു ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്ക്‌ സാമ്പത്തിക സഹായ വിതരണം നടത്തിയത്‌. ഓഖി ദുരന്ത നാളുകളില്‍ ആലപ്പുഴ തീരത്തു സ്‌തുത്യര്‍ഹമായ സേവനം ചെയ്‌ത കളക്‌ടര്‍ ടി. വി അനുപമയെയും ജില്ലാ പൊലീസ്‌ മേധാവി എസ്‌. സുരേന്ദ്രനെയും വേദിയില്‍ ആദരിച്ചു. ഓഖി ദുരന്തത്തിന്റെ സ്‌മരണ പുതുക്കി സദസില്‍ ദീപം തെളിച്ചു. പൊതു സമ്മേളനത്തില്‍ ആലപ്പുഴ ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭ പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ്‌ ഉദ്‌ഘാടനം ചെയ്‌തു. ആലപ്പുഴ രൂപതാ വികാരി ജനറല്‍ മോണ്‍. പയസ്‌ ആറാട്ടുകുളം അനുഗ്രഹ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ കരോളിന്‍ പീറ്റര്‍, ആലപ്പുഴ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ ഫിഷറീസ്‌ സി. പി അനിരുദ്ധന്‍, കാട്ടൂര്‍ ഫൊറോനാ വികാരി ഫാ. സ്റ്റീഫന്‍ പഴമ്പാശേരി, സെന്റ്‌. ജോസഫ്‌സ്‌ കോണ്‍വന്റ്‌ സുപ്പീരിയര്‍ സിസ്‌റ്റര്‍ മാര്‍ഗരറ്റ്‌ സി. പീറ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. വനിതാ സംഘങ്ങള്‍ ഒരുക്കിയ സംരംഭക പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം രാവിലെ 10ന്‌ സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഷീനാ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഉച്ചകഴിഞ്ഞു 3 മണിക്ക്‌ ആലപ്പുഴ രൂപതാ വനിതാ സംഘങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്നു കര്‍മ്മരംഗത്തു മികവു തെളിയിച്ചിട്ടുള്ള വനിതകളെയും വനിതാ ജനപ്രതിനിധികളേയും ആദരിച്ചു. ഫാ. ടോമി കുരിശിങ്കല്‍ സ്വാഗതവും ഫാ. സേവ്യര്‍ കുടിയാംശേരി ആമുഖ പ്രഭാഷണവും സി. ആന്‍സി കൃതജ്ഞതയും പ്രകാശിപ്പിച്ചു.


Related Articles

വിധിവര്‍ഷം; വിചാരണയുടെയും

”രാജ്യസ്‌നേഹം എന്റെ ആത്മീയ അഭയമല്ല എന്റെ അഭയം മനുഷ്യവംശ മാണ്. ജീവിക്കുന്നിടത്തോളം കാലം മനുഷ്യവംശത്തിന് മുകളില്‍ ഉയര്‍ന്നു നില്ക്കാന്‍ രാജ്യസ്‌നേഹത്തെ ഞാന്‍ അനുവദിക്കില്ല” ഇതെഴുതിയത് ദേശീയഗാനം രചിച്ച

പ്രതിപക്ഷവും വാഴട്ടെയെന്ന് ജനം

ജനവിധിയുടെ നീതി അതിശയകരമാണ്. പ്രതിപക്ഷം തീര്‍ത്തും നിര്‍വീര്യമായ അവസ്ഥയില്‍, ഒരുപക്ഷെ 1952ലെയും 57ലെയും ആദ്യത്തെ രണ്ടു പൊതുതെരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഇന്ത്യയില്‍ ഇത്രത്തോളം അനുകൂലമായ

തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാനപ്രസിഡന്റുമായ തോമസ് ചാണ്ടി അന്തരിച്ചു. അദ്ദേഹത്തിന് 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*