Breaking News

ഓഖി: ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധം

ഓഖി: ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധം

കൊച്ചി: ഓഖി ദുരന്തത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ കണ്ടക്കടവ്-കണ്ണമാലി ഫൊറോനകളിലെ വൈദികരുടെ സംയുക്തയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓഖി ദുരന്തമുണ്ടായ ശേഷം സമരസമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയപ്പോള്‍ അധികൃതര്‍ നിരവധി ഉറപ്പുകളാണ് നല്‍കിയിരുന്നത്. കടല്‍ഭിത്തികളുടെ നിര്‍മാണവും, ജിയോ ട്യൂബ് സ്ഥാപിക്കലും, കാനശുചീകരണവും, ദ്രോണാചാര്യമാതൃകയില്‍ പുലിമുട്ട് നിര്‍മാണവും വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതു വിശ്വസിച്ചാണ് സമരപരിപാടികള്‍ നിര്‍ത്തിവച്ചത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിച്ചിട്ടില്ല.
അധികൃതരുടെ വാഗ്ദാനലംഘനത്തില്‍ പ്രതിഷേധിച്ച് വീണ്ടും സമരരംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. തീരദേശത്തു നിന്നും തീരദേശ ജനതയെ കുടിയൊഴിപ്പിക്കുവാന്‍ നടത്തുന്ന നീക്കങ്ങളില്‍ യോഗം പ്രതിഷേധിച്ചു. ഇതിനായി നടത്തുന്ന സര്‍വേ നിര്‍ത്തിവയ്ക്കണം. തീരദേശത്ത് താമസിക്കുവാനുള്ള തീരദേശജനതയുടെ അവകാശം നിഷേധിക്കരുത്. തീരദേശ വിജ്ഞാപനം മൂലം വീടുനിര്‍മാണം പ്രതിസന്ധിയിലായിരിക്കുകയാണ്. തീരദേശ വിജ്ഞാപനത്തില്‍ ആവശ്യമായ ഭേദഗതി വരുത്തി വീടുനിര്‍മാണത്തിനുള്ള ദൂരപരിധി നീക്കം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ബിഷപ്പുമാരായ ഡോ. ജോസഫ് കരിയില്‍, ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ഡോ. ജയിംസ് ആനപ്പറമ്പില്‍, മോണ്‍. ആന്റണി തയ്യാറ, ഫാ. സ്റ്റീഫന്‍ ജെ. പുന്നക്കല്‍, ഫാ. ആന്റണിന്റോ പോള്‍, ഫാ. ആന്റണി തേറാത്ത്, ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ഫാ. അലക്‌സ് കൊച്ചിക്കാരന്‍വീട്ടില്‍, ഫാ. ആന്റണി കുഴിവേലില്‍, ഫാ. സാംസണ്‍ ആഞ്ഞിലപ്പറമ്പില്‍, ടി. എ ഡാല്‍ഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.

 Related Articles

സമത്വമാണ് സ്വാതന്ത്ര്യം

ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് അഞ്ചുനാള്‍ മുന്‍പ് രാജ്യത്തെ ദലിത് ക്രൈസ്തവര്‍ അനീതിക്കും അടിച്ചമര്‍ത്തലിനും മതത്തിന്റെ പേരിലുള്ള വിവേചനത്തിനുമെതിരെയുള്ള മറ്റൊരു പോരാ ട്ടത്തിന്റെ 70-ാം വാര്‍ഷികം കരിദിനമായി അടയാളപ്പെടുത്തി.

സിനഡാത്മക സഭ: രൂപതാതല സിനഡിനായുള്ള മുന്നൊരുക്കപ്രക്രിയ

  2021 മുതല്‍ 2023 വരെ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സിനഡ് ലക്ഷ്യം വയ്ക്കുന്നത് കുറെ സിനഡാനന്തര പ്രമാണരേഖകള്‍ പുറപ്പെടുവിക്കുക എന്നതുമാത്രമല്ല; ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളെ

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*