ഓഖി: കെസിബിസി ഭവനനിര്‍മാണ സഹായം വിതരണം ചെയ്തു

ഓഖി: കെസിബിസി ഭവനനിര്‍മാണ സഹായം വിതരണം ചെയ്തു

തിരുവനന്തപുരം: സന്മനസും ത്യാഗമനോഭാവവുമാണ് ഓഖി ദുരന്തത്തെ നേരിടാന്‍ കേരള ജനതയെ പ്രാപ്തമാക്കിയതെന്ന് കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് (കെസിബിസി) പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. ഓഖിയും പ്രളയവും നേരിടുന്നതില്‍ കാണിച്ച സഹിഷ്ണുതയും ത്യാഗമനോഭാവവും കരുണയും പുനഃരധിവാസ പ്രവര്‍ത്തനങ്ങളിലും തുടരേണ്ടതുണ്ട്. ദുരന്തമേഖലകളില്‍ സാധ്യമായ എല്ലാ പുനഃരധിവാസ പ്രവര്‍ത്തനങ്ങളും സഭ ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഓഖി ദുരിതബാധിതര്‍ക്ക് കെസിബിസിയുടെ സഹായത്തോടെ നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ ആദ്യഗഡു ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ഓഖി ദുരന്തമേഖലയില്‍ ഏഴുലക്ഷം രൂപ ചെലവില്‍ 25 വീടുകളാണ് കെസിബിസി നിര്‍മിച്ചുനല്‍കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ഒരുലക്ഷം രൂപ വീതം ആര്‍ച്ച്ബിഷപ് വിതരണം ചെയ്തു. സ്വയം തൊഴില്‍ പദ്ധതിപ്രകാരം 182 യൂണിറ്റുകളിലായി 256 പേര്‍ക്ക് ഒരുകോടി രൂപയും മത്സ്യബന്ധനയാനങ്ങള്‍ക്കായി 1.25 കോടി രൂപയും കെസിബിസി നല്‍കും.
തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് കെസിബിസി ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദുരന്തമേഖലയില്‍ നടപ്പിലാക്കുന്നത്.
ടിഎസ്എസ്എസ് ഗോള്‍ഡന്‍ ജൂബിലി മന്ദിരഹാളില്‍ നടന്ന ചടങ്ങില്‍ കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. റൊമാന്‍സ് ആന്റണി, മോണ്‍. യൂജിന്‍ എച്ച്. പെരേര, ടിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ലെനിന്‍രാജ്, ഓഖി പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഷിജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles

ദാസനാകുന്ന ദൈവം: ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ First Reading: Isaiah 53:10-11 Responsorial Psalm: Ps 33:4-5,18-19,20,22 Second Reading: Hebrews 4:14-16 Gospel Reading: Mark 10:35-45 (or 10:42-45)   വിചിന്തനം:-

ഉപവാസ നില്‍പ്പുസമരം നടത്തി

എറണാകുളം: വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കച്ചേരിപ്പടി ഗാന്ധിപ്രതിമയ്ക്ക് മുമ്പില്‍ വിഷുദിനത്തില്‍ ഉപവാസ നില്‍പ്പുസമരം നടത്തി. സര്‍ക്കാരിന്റെ മദ്യനയം തിരുത്തുക, പുതിയ ബാറുകള്‍ തുറക്കാതിരിക്കുക

കെ.എ.എസ് സംവരണം – സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണം

  കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്) 3 സ്കീമിലും സംവരണം ഏര്‍പ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ് ഉദ്ദ്യോസ്ഥതലത്തില്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ പ്രതിഷേധം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*