ഓഖി: പുനരധിവാസത്തിനുള്ള രണ്ടാംഘട്ട ധനസഹായ വിതരണം നടത്തി

Print this article
Font size -16+
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്എസ്) ചെല്ലാനത്തെ ഓഖി ദുരിതബാധിതര്‍ക്ക് പുനരധിവാസത്തിനായി ആറു ലക്ഷം രൂപ വിതരണം ചെയ്തു. വീട് അറ്റകുറ്റപ്പണി, ശൗചാലയ നിര്‍മാണം എന്നീ ആവശ്യങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. ആദ്യഘട്ടത്തില്‍ ഓഖി ദുരിതബാധിതര്‍ക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ രണ്ടു ലക്ഷം രൂപയുടെ അരിയും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തിരുന്നു.
ദുരിതബാധിതരുടെ വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു. ധനസഹായ വിതരണത്തിനായി ജൂബിലി ഹാളില്‍ കൂടിയ സമ്മേളനത്തില്‍ കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കെ. ജെ മാക്സി എംഎല്‍എ ധനസഹായ വിതരണം നടത്തി. കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മരിയാന് അറയ്ക്കല്‍ സ്വാഗതവും സിഎസ്എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ റെജീന ജോര്‍ജ് നന്ദിയും അര്‍പ്പിച്ചു.
Related
Related Articles
ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്
എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ
എല്‍സിവൈഎം ഭാരവാഹികള്‍ സ്ഥാനമേറ്റു
പത്തനാപുരം: ലാറ്റിന്‍ കാത്തലിക് യൂത്ത്മൂവ്മെന്റിന്റെ(എല്‍സിവൈഎം) പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കെആര്‍എല്‍സിബിസി യൂത്ത്കമ്മീഷന്‍ ചെയര്മാന് ബിഷപ് ഡോ. ക്രിസ്തുദാസ്, പ്രസിഡന്റ്
മറഞ്ഞിരിക്കുന്ന നിധികള്‍
ഒരിക്കല്‍ ഒരു ടൂറിസ്റ്റ് കടല്‍ത്തീരത്തുകൂടെ നടക്കുകയായിരുന്നു. സമുദ്രത്തിലെ ഓളവും, തീരത്തെ മണല്‍ത്തരികളും, കരയിലെ ഇളംകാറ്റില്‍ ചാഞ്ചാടുന്ന ചൂളമരങ്ങളും അയാളെ ഒത്തിരി ആകര്‍ഷിച്ചു. അപ്പോഴാണ് ആളൊഴിഞ്ഞ ഒരിടത്ത് ഒരു
No comments
Write a comment
No Comments Yet!
You can be first to comment this post!