ഓഖി സമാനമായ ബുർവി ചുഴലിക്കാറ്റ് ; മുൻകരുതലിന്റെ ഭാഗമായി ഡിസംബർ 2 ന് തിരുവനന്തപുരത്ത് ഓറഞ്ച് അലെർട്

തെക്കുക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നു രൂപംകൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറും.
പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ഡിസംബർ രണ്ടോടെ തെക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ.
തമിഴ്നാട് തീരത്തേത്ത് പ്രവേശിച്ചശേഷം മാത്രമേ തീവ്രന്യൂനമർദം എത്രത്തോളം കേരളത്തെ ബാധിക്കുമെന്ന് അറിയാൻ സാധിക്കൂവെന്ന് കാലാവസ്ഥനിരീക്ഷകർ അറിയിച്ചു.
മുൻകരുതലിന്റെ ഭാഗമായി ഡിസംബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകൾ യെല്ലോ അലർട്ടിലാണ്.
ന്യൂനമർദം തീവ്രന്യൂനമർദമായി അറബിക്കടലിൽ കടന്നാൽ തെക്കൻകേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.
2017 ലെ ഓഖി ചുഴലിക്കാറ്റിന് സമാനമായ പാതയാണ് ബുർവി ചുഴലിക്കാറ്റിൻ്റേതും.
മൂന്നു വർഷം മുൻപ് നവംബർ 29 ന് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഓഖി ഇന്ത്യൻ ഉപഭൂഖണ്ഡം കടന്ന് അറബിക്കടലിൽ പ്രവേശിക്കുകയായിരുന്നു. ഡിസംബർ 6 ന് ഗുജറാത്ത് തീരത്ത് എത്തി നിർവീര്യമായി.
2,538 കിമീ സഞ്ചരിച്ച ഓഖി 245 ജീവൻ കവർന്നു. 550 പേരെ കാണാതായി.
Related
Related Articles
ഞായറാഴ്ചകളില്‍ പരീക്ഷയും പെസഹ വ്യാഴാഴ്ച വോട്ടെടുപ്പും: തീരുമാനം പിന്‍വലിക്കണം
തിരുവനന്തപുരം: ഞായറാഴ്ചകളില്‍ പരീക്ഷകളും പെസഹ വ്യാഴാഴ്ച പതിമൂന്ന് സംസ്ഥാനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പും നടത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ഭരണഘടന അനുശാസിക്കുന്ന ആരാധനാ
മൂലമ്പിള്ളി സമരം നീതിക്കുവേണ്ടിയുള്ള വേദനയോടെയുള്ള പോരാട്ടം-ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: ഒരു നാടിന്റെ തീരാത്ത കണ്ണീരിന് നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തോട് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടികളെ ഏറെ വേദനയോടെ കാണുകയാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ്
ആ കുരുന്നുപ്രാണന്റെ മിടിപ്പില്‍ ജീവമഹത്വത്തിന്റെ സങ്കീര്‍ത്തനം
വത്തിക്കാന്‍ സിറ്റി: പ്രാണനുതുല്യം സ്നേഹിക്കുന്ന മക്കളെ ദയാവധത്തിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിയമപോരാട്ടം തുടരുന്ന മാതാപിതാക്കളെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ‘സ്വര്‍ഗത്തിന്റെ രാജ്ഞി’ (റെജീന ചേലി) പ്രാര്‍ത്ഥനാ