ഓഖി: സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്ക് സഹായം വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വാക്കുപാലിച്ചില്ല. 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സഹായം കിട്ടിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ ഡോ. സൂസപാക്യം പറഞ്ഞു. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് സഹായം കൊടുത്തുകഴിഞ്ഞപ്പോഴാണ് ഇവിടെ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ തമിഴാനാടിനെ മാതൃകയാക്കണം. സഹായം സമയബന്ധിതമായി നല്കുന്നതില് കേരള സര്‍ക്കാര്‍ അലംഭാവം കാണിച്ചു എന്നുവേണം മനസിലാക്കാനെന്നും ആര്‍ച്ച്ബിഷപ്് പറഞ്ഞു.
Related
Related Articles
കര്‍ഷകപ്രക്ഷോഭം ചോരയില്‍ മുങ്ങുമ്പോള്‍
കൊവിഡ് മഹാമാരിയുടെ മൂര്‍ധന്യതീവ്രതയിലും അതിശൈത്യത്തിലും കൊടുംചൂടിലും തളരാതെ പത്തുമാസത്തിലേറെയായി രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ ട്രാക്റ്ററുകള്‍ നിരത്തി തമ്പടിച്ച് സമാധാനപരമായി സമരം ചെയ്തുവരുന്ന കര്‍ഷകരെ കഴിയുന്നത്ര അവഗണിച്ചും തമസ്കരിച്ചും, പിന്നെ
മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം
ചുഴലിക്കൊടുങ്കാറ്റല്ല, എത്ര പ്രചണ്ഡ വിക്ഷോഭമുണ്ടായാലും അനങ്ങാന്‍ കൂട്ടാക്കാതെ എല്ലാം ശരിപ്പെടുത്തുന്നവര്‍ വാഴുന്ന നമ്മുടെ നാട്ടില്‍, 580 കിലോമീറ്റര്‍ വരുന്ന കടലോര മേഖലയിലെ ജീവിതാവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്. ആഴക്കടലില്‍
ഇന്ധനനികുതിക്കൊള്ളയിലെ നൂറു കോടി വാക്സിന് നന്മ
നരേന്ദ്ര മോദി 2014-ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയായിരുന്നു വില; ഇപ്പോള്‍ 107.94 രൂപ. മന്മോഹന് സിങ്ങിന്റെ രണ്ടാം യുപിഎ ഗവണ്മെന്റിനെതിരെ