Breaking News

ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്

ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുന്ന വേളയിലാണ് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ് ഇടവക വികാരി ഫാ. ആന്റണി ചെറിയകടവില്‍ ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റി റോഡിന്റെ നാമകരണം നിര്‍വഹിച്ചത്.
ഓച്ചന്തുരുത്ത് മെയിന്‍ റോഡില്‍ നിന്നാരംഭിച്ച് സെന്റ് ആന്റണീസ് പള്ളിയുടെ കിഴക്കുഭാഗം വഴി സാന്തക്രൂസ് സ്‌കൂള്‍ വരെ എത്തുന്ന റോഡാണിത്.
ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ ശാശ്വതസ്മാരകമായി റോഡിന് പേരിടുന്നതിന് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ ബഹുജന നിവേദനം സമര്‍പ്പിച്ചതില്‍ സഹകരിച്ച നാനാജാതിമതസ്ഥരായ ജനങ്ങള്‍ക്കും പഞ്ചായത്ത് മെമ്പര്‍ സോഫി ജോയിക്കും ഫാ. ആന്റണി ചെറിയകടവില്‍ നന്ദിയര്‍പ്പിച്ചു. കേരള സമൂഹത്തിന് മറക്കാനാവാത്ത ചരിത്രപുരുഷനും ആധ്യാത്മിക ആചാര്യനുമായ ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പുതുതലമുറയ്ക്ക് ഇത് പ്രചോദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


Tags assigned to this article:
Bishop Attipetty

Related Articles

കര്‍ഷക സമരത്തിന് അഭിവാദ്യങ്ങള്‍- കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കര്‍ഷക സമരത്തിന് പിന്തുണയുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍

ദൈവദാസന്‍ ബിഷപ്പ് ജെറോമിന്റെ നാമകരണം; രൂപതാതല അന്വേഷ കമ്മീഷന്‍ പ്രഖ്യാപിച്ച് കൊല്ലം രൂപത.

കൊല്ലം: ദൈവദാസന്‍ ബിഷപ്പ് ജെറോം പിതാവിന്റെ നാമകരണവുമായി ബന്ധപ്പെട്ട് രൂപതാതല അന്വേഷണങ്ങളുടെയും നടപടിക്രമങ്ങളുടെയും ആരംഭം കൊല്ലം രൂപതാ മെത്രാന്‍ പോള്‍ ആന്റണി മുല്ലശ്ശേരി പിതാവിന്റെ സാന്നിദ്ധ്യത്തില്‍ കമ്മീഷന്‍

സ്റ്റീവ് ബാക്കിവച്ച ഒരു പാരമ്പര്യമുണ്ട് ആപ്പിളിന്

റോഹന്‍ റോബര്‍ട്ട് ആപ്പിളും ആശയവും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ടല്ലോ. 17-ാം നൂറ്റാണ്ടില്‍ ഐസക് ന്യൂട്ടന്റെ തലയില്‍ പതിച്ച ആപ്പിളാണ് ഗുരുത്വാകര്‍ഷണത്തെ ഒരു ആശയമാക്കി പരുവപ്പെടുത്തിയത്.  ആപ്പിള്‍ തന്നെയാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*