ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുമായി കെഎല്‍സിഎ കോട്ടപ്പുറം

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുമായി കെഎല്‍സിഎ കോട്ടപ്പുറം

കോട്ടപ്പറം: കെഎല്‍സിഎ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ കടക്കര ഉണ്ണിമിശിഹാ പള്ളിയില്‍ നിറവ് 2018 സംഘടിപ്പിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശമുള്ള പച്ചക്കറികള്‍ വിപണനം ചെയ്യുന്നതു വഴി മാരകമായ രോഗങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. ഇതിനു പരിഹാരമെന്ന നിലയില്‍ ഒരു വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് ഗവണ്‍മെന്റ് പദ്ധതികളുമായി സഹകരിച്ച് ഒരു ഗ്രാമം മുഴുവന്‍ ഒരു ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. എ രശ്മി നിറവ് 2018 ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. ഫലസമൃദ്ധിയുള്ള ഗ്രാമം സൃഷ്ടിച്ചെടുക്കാനും വിലക്കയറ്റം തടയുന്നതിനും ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാനും ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. കെഎല്‍സിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു, ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ഗില്‍ബര്‍ട്ട് ആന്റണി തച്ചേരി, കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ഡി ഫ്രാന്‍സിസ്, കെഎല്‍സിഎ സെക്രട്ടറി ജെയ്‌സന്‍ ജേക്കബ്, ഷാജു പീറ്റര്‍, ജോസഫ് കോട്ടപ്പറമ്പില്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സോണി കൊടിയന്ത്ര, ട്രസ്റ്റി ജിനു നെടുംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. നൂറു വീടുകളില്‍ ഏത്തവാഴ കണ്ണും പച്ചക്കറി വിത്തും ഓണത്തിനൊരു മുറം പച്ചക്കറി എന്ന സര്‍ക്കാര്‍ പദ്ധതിയുടെ വിത്തുകളും വിതരണം ചെയ്തു.


Related Articles

ബഷീറിന്റെ ആദ്യത്തെ കഥാരചന

വൈകിയാണ് ബഷീര്‍ ഉണര്‍ന്നത്. പുസ്തകം വായിച്ചുവായിച്ചിരുന്ന് തലേന്ന് രാത്രി ഉറങ്ങിയത് അര്‍ദ്ധരാത്രി കഴിഞ്ഞായിരുന്നു. കിടന്ന പായ ചുരുട്ടി മുറിയുടെ മൂലയില്‍ ചാരിവച്ചു. തലയണയില്ല. പുറത്തുപോയി മുഖവും കൈയും

ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ ബിഷപ്പായി സ്ഥാനമേറ്റു

ആലപ്പുഴ: ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി ചുമതലയേറ്റു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഒഴിവിലാണ് നിയമനം. ആലപ്പുഴ മൗണ്ട്

മനോസംഘര്‍ഷവും ഹൃദയാരോഗ്യവും

തുടരെ തുടരെയുണ്ടാകുന്ന മനോവ്യഥകള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തളര്‍ത്തുകതന്നെ ചെയ്യുന്നു. പിരിമുറുക്കത്തെ നേരിടാന്‍ അധികമായി വേണ്ടി വരുന്ന ഊര്‍ജ്ജം സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും സ്ഥിരമായ മനോസംഘര്‍ഷത്തെത്തുടര്‍ന്ന് കുമിഞ്ഞു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*