ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമനിര്‍മാണവുമായി വിവരസാങ്കേതിക വകുപ്പ്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമനിര്‍മാണവുമായി വിവരസാങ്കേതിക വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടപടിയുമായി വിവര സാങ്കേതിക വകുപ്പ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് വിവര സാങ്കേതിക വകുപ്പ്. നിയമ നിര്‍മ്മാണം പരിഗണിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ ശശി തരൂര്‍ ആണ്.

സമിതി നിയമനിര്‍മാണത്തിന് പരിഗണിക്കുന്ന 21 വിഷയങ്ങളില്‍ ആദ്യത്തെതാണ്, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അസത്യ, വിദ്വേഷ, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെയുള്ള നിയമ നിര്‍മാണം.ഇതിനു പുറമേ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്തിഹത്യാ, വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് എതിരെയും നിയമമുണ്ടാകും. കൂടാതെ  സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറുന്ന വ്യക്‌തിഹത്യാപരമായ പരാമര്‍ശങ്ങള്‍ക്കെതിരെയും നിയമ നിര്‍മ്മാണം നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഓണ്‍ലൈന്‍ മാദ്ധ്യമരംഗത്തെ നിയമ നടപടികളുടെ പൊളിച്ചെഴുത്തിനൊപ്പം തന്നെ സമൂഹത്തില്‍ ടെലിവിഷന്‍ ചാനലുകളുടെ അനാരോഗ്യകരമായ പ്രവണതയും സമിതി വിലയിരുത്തും.


Related Articles

എസ്. എസ്. എൽ. സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 97.84 ശതമാനം വിജയം

തിരുവനതപുരം:വിദ്യഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ സെക്രട്ടറിയറ്റ് ചേമ്പറിലാണ് ഫലപ്രഖ്യപനം നടത്തിയത്.  കേരളത്തിൽ 441103 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 421162 വിദ്യാർഥികൾ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 2

ആഗസ്റ്റ് 25 കേരളസഭയുടെ പ്രാര്‍ഥനാദിനം

എറണാകുളം: പ്രളയദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ദൈവസന്നിധിയില്‍ ഓര്‍ത്ത് പ്രാര്‍ഥിക്കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ആഹ്വാനം ചെയ്തു. വേര്‍പാടിന്റെയും നഷ്ടങ്ങളുടെയും

സി.ഡി.എസ്.എസ്.എസ് ജീവനയുടെ അതിജീവന ഇടപെടലുകള്‍

കോഴിക്കോട് രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ ജീവന ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍, ജീവനയുടെ സന്നദ്ധപ്രവര്‍ത്തകരുടെയും സുമനസ്സുകളുടെയും സഹകരണത്തോടുകൂടി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നിര്‍ധനരായവര്‍ക്കു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*